കഴിഞ്ഞ തവണ നമ്മൾ കാക്കകളെയും പൂമ്പാറ്റകളെയും (ചിത്രശലഭങ്ങളെയും) മേഘങ്ങളെയും മഴവില്ലിനെയും പറ്റി ഒരു കഥ കേട്ടു അല്ലേ. കാക്കകളെയും മേഘങ്ങളെയും മഴവില്ലിനെയും കുറിച്ച് നാം കുറെ പുതിയ കാര്യങ്ങളും പഠിച്ചു, അല്ലേ...
പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളാണല്ലോ പൂക്കളും പൂമ്പാറ്റകളും. കുഞ്ഞുങ്ങൾക്ക് പ്രകൃതിയിലെ വസ്തുക്കളെ മനസ്സിലാക്കുന്നതിനു വേണ്ടിയാണല്ലോ കുഞ്ഞിക്കഥകളും പാട്ടുകളും ഒക്കെ ഉള്ളത്.
കുഞ്ഞു മനസ്സിന് എന്നും കൗതുകവും ഒപ്പം അത്ഭുതവും ആണല്ലോ പൂക്കളും പൂമ്പാറ്റകളും. നമ്മുടെ പ്രിയങ്കരനായ മഹാകവി കുമാരനാശാന്റെ ഒരു മനോഹരമായ കവിത തന്നെ നമുക്ക് ശ്രദ്ധിക്കാം...പൂക്കളിൽ ഇരിക്കുന്ന പൂമ്പാറ്റകളെ കണ്ട് അവ പൂക്കളാണെന്ന് കരുതുന്ന നിഷ്കളങ്ക ബാല്യം എത്ര സുന്ദരം അല്ലേ....