ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല
എന്റെ കുഞ്ഞുമക്കള്‍ ഓണമൊക്കെ ആഘോഷിച്ചോ, പുതിയ ഉടുപ്പും സമ്മാനങ്ങളും ഒക്കെ കിട്ടിയില്ലേ മക്കള്‍ക്ക്. പായസവും, ഉപ്പേരിയും ഒക്കെയുള്ള നല്ല രസികന്‍ സദ്യയും ഉണ്ടില്ലേ..... ഇനി നമുക്കൊരു കഥ കേള്‍ക്കാം, അല്ലേ... ഒരിടത്തൊരിടത്തൊരിടത്ത്, കാട്ടിലെ കുറുമ്പനായ കട്ടുറുമ്പ് പതിവു പോലെ അന്നും ഭക്ഷണം തേടി നടക്കുകയായിരുന്നു. കാട്ടരുവിയുടെ തീരത്തുകൂടെ കാറ്റും കൊണ്ട് അവന്‍ അങ്ങനെ പാട്ടും പാടി നടന്നു. അരുവിയിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു മരക്കൊമ്പിലേക്ക് അവന്‍ മെല്ലെ നടന്നു കയറി. കുറെ നേരമായി സര്‍ക്കീട്ട് തുടങ്ങിയിട്ട്. ദാഹിച്ചിട്ടു വയ്യ. ആ മരത്തിന്റെ ചാഞ്ഞുനില്ക്കുന്ന ചില്ലയിലെ ഒരിലയില്‍ ഒരു തുള്ളി മഴവെള്ളം സ്ഫടികം പോലെ തിളങ്ങിയിരിക്കുന്നത് അവന്‍ കണ്ടു. ആര്‍ത്തിയോടെ അവന്‍ ആ മഴത്തുള്ളി നുണയാന്‍ ആ ഇലയിലേക്ക് കയറി. പെട്ടെന്ന് വന്ന ഒരു കാറ്റില്‍ ഇലയൊന്നുലഞ്ഞു. പാവം ഉറുമ്പ് ആ വെള്ളത്തുള്ളിയോടൊപ്പം അരുവിയിലേയ്ക്ക് വീണു. അവന്‍ രക്ഷപ്പെടാന്‍ വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ചു നിലവിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു പ്രാവ് അടുത്തുള്ള മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു. പ്രാവിന് ഉറുമ്പിനോട് സഹതാപം തോന്നി. പ്രാവ് അത് ഇരുന്ന മരത്തില്‍ നിന്ന് ഒരു ഇല കൊത്തിയെടുത്ത് ഉറുമ്പിന്റെ അടുത്ത് ഇട്ടുകൊടുത്തു. ഉറുമ്പ് ആ ഇലയില്‍ വലിഞ്ഞു കയറി. ഒഴുക്കില്‍ ആ ഇല കരക്കടുഞ്ഞു. ഉറുമ്പ് രക്ഷപ്പെട്ടു. അവന്‍, തന്നെ രക്ഷിച്ച പ്രാവിനെ വളരെ നന്ദിയോടെ നോക്കി.
ദിവസങ്ങള്‍ കൊഴിഞ്ഞുപോയി. പതിവു പോലെ കട്ടുറുമ്പ് നടക്കാനിറങ്ങിയതായിരുന്നു. കാറ്റും കൊണ്ട് പാട്ടും പാടി നടന്ന അവന്റെ ശ്രദ്ധയില്‍ പെട്ടെന്നാണ് അത് പതിഞ്ഞത്. ഒരു വേടന്‍ തന്റെ അമ്പ് ഉന്നം വയ്ക്കുന്നു. തന്നെ രക്ഷിച്ച ആ പ്രാവിനെയാണ് ഈ വേടന്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് കണ്ട് ഉറുമ്പ് ഞെട്ടിപ്പോയി. പ്രാവിനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. അവന്‍ മനസ്സിലുറച്ചു. എന്തു ചെയ്യും? ആലോചിച്ചു നില്ക്കാന്‍ നേരമില്ല. പെട്ടെന്ന് അവന്റെ മനസ്സില്‍ ഒരു ബുദ്ധി തോന്നി. പ്രാവിനെ തന്നെ ഉന്നം പിടിച്ചു നില്ക്കുന്ന ആ വേടന്റെ കാലില്‍ ഉറുമ്പ് ഒറ്റക്കടി വച്ചുകൊടുത്തു. വേദനയില്‍ പുളഞ്ഞ വേടന്‍ "അയ്യോ" എന്നു വിളിച്ചുപോയി. അമ്പ് ലക്ഷ്യം തെറ്റി. ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞ പ്രാവ് പറന്ന് രക്ഷപ്പെടുകയും ചെയ്തു. പരസ്പരം ജീവന്‍ രക്ഷിച്ച അവര്‍ നല്ല ചങ്ങാതിമാരായി. പിന്നീട് വളരെക്കാലം അവര്‍ നല്ല കൂട്ടുകാരായി കഥയും പറഞ്ഞ്, പാട്ടും പാടി ആ കാട്ടില്‍ ജീവിച്ചു.
ഈ കുഞ്ഞു കഥ എന്റെ മക്കള്‍ക്ക് ഇഷ്ടപ്പെട്ടോ? കഥ മാത്രം ഇഷ്ടപ്പെട്ടാല്‍ മതിയോ? അതിലെ സന്ദേശവും മനസ്സിലാക്കണ്ടേ? പറഞ്ഞു തരാം, കേട്ടോ.. ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല.
ഇനി നമുക്ക് ഈ കഥ പറയുന്ന ഒരു പാട്ട് കേട്ടാലോ...
ഈ പ്രാവിനെയും ഉറുമ്പിനെയും കുറിച്ച് കൂടുതലറിയാന്‍, ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ....
ജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല...
ReplyDeleteചേച്ചി വീണ്ടും വന്നില്ല എന്ന പരാതി വേണ്ട .......................... ഈ പ്രാവ് ,ഉറുമ്പ് പുരാണവും വായിച്ചു .. ചേച്ചി പടം വരക്കുമോ ????
ReplyDeleteഈ കഥയും വായിച്ചു.ഹ ഹ ഹ. അമ്മമ്മക്ക് എത്ര കുഞ്ഞു മക്കളാ ???
നല്ല കഥ !! പണ്ട് കെട്ടിരുന്ന കഥ ..
ReplyDeleteഅതെ ആപത്തില്‍ സഹായിക്കുന്നവരാണ് ചങ്ങാതി.
ഒരു സഹായവും ഒരു നല്ല പ്രവര്‍ത്തിയും വെറുതെ ആവില്ല. ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം തീര്‍ച്ചയയും തിരിച്ച് കിട്ടും.. നന്മ ചെയ്യാന്‍,ആപത്തില്‍ സഹായിക്കാന്‍ ചെറുപ്പത്തിലെ പഠിക്കണം.പഠിപ്പിക്കണം.ഇതേ പോലെയുള്ള കഥകള്‍ കേട്ട് കുട്ടികള്‍ വളരണം ..
കിലുക്കാം പെട്ടിയുടെ മറ്റ് ഒരു നല്ല പോസ്ട്!
പാട്ടും ചിത്രങ്ങളൂം നന്നായി :)
ആശംസകള്‍!!
നല്ല ചിത്രം .....ആദ്യമായിട്ട് കന്നുന്നു ഇത് പോലെ പോലെ ഉള്ളത് ..നന്ദി ..
ReplyDeleteആദ്യമായിട്ട ഇങ്ങോട്ട് വന്നത് ...നഷ്ട്ടമായില്ല
കേട്ട കഥയെങ്കിലും നന്നായി പറഞ്ഞു. അഭിനന്ദനം.
ReplyDeleteനന്മയുടെ കഥകള്‍ എത്ര തവണ കേട്ടാലും,വായിച്ചാലും
ReplyDeleteഒരിക്കലും മടുപ്പിക്കില്ല തന്നെ..വിശിഷ്യാ കുഞ്ഞുമക്കളെ !
ഈ കഥ എന്‍റെ കുഞ്ഞ്മോനെ കേള്‍പ്പിച്ചപ്പോള്‍ അവന്‍റെ
കമന്‍റ്,പപ്പാ നമുക്ക് പ്രാവിനേം ഉറുമ്പിനേം വളര്‍ത്തിക്കൂടേ..?
ആശംസകള്‍ !!
mokkal ellam kadha paranjutha..paranjuthaa enne epozhum chodiche kondirunnal engane parayaan patum, athe pariharichu enthayalum.
ReplyDeletenandi
ജീവ കാരുണ്യ പ്രവര്‍ത്തനം തന്നെ സേവനങ്ങളില്‍ മഹാ സേവനം . അതുപോലെ തന്നെ മഹാമനസ്കതയാണ് തനിക്കു കിട്ടുന്ന അറിവുകളെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന പ്രവണതയും . ഇവിടെ ഉഷശ്രീ തന്റെ കിലുക്കാംപെട്ടി ഒന്ന് കിലുക്കിയപ്പോള്‍ പൊഴിഞ്ഞു വീണ മുത്തുകള്‍ പുത്തന്‍ അറിവുകളാണ് . അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നവര്‍ ആദരണീയര്‍. ആ ആദരം ഉഷശ്രീ അര്‍ഹിക്കുന്നു. ഭാവുകങ്ങള്‍
ReplyDelete.
ഉഷാമ്മേ,
ReplyDeleteതൊട്ടടുത്തിരുന്നു കഥ പറഞ്ഞു തരുന്നത് പോലെയുള്ള കഥ പറച്ചില്‍.... പിന്നെ, സമ്പാദ്യപ്പെട്ടിയില്‍ ഒരുപാട് വിശേഷങ്ങള്‍ ഉണ്ടല്ലോ ... പുതിയ അറിവുകള്‍...രസകരമായ വിഡിയോകള്‍...എല്ലാം ഗംഭിരം തന്നെ... ആ കൊച്ചു മക്കളൊക്കെ ഭാഗ്യവാന്മാര്‍ തന്നെ, ഈ ആമ്മച്ച്ചിയുടെ കഥ പറച്ചില്‍ ആവോളം കേള്‍ക്കാമല്ലോ...ചിരിക്കാമല്ലോ, ചിന്തിക്കാമല്ലോ, കളിക്കാമല്ലോ ..... ആശംസകള്‍
ഇന്നിപ്പോള്‍ ഇത്തരം കഥകള്‍ കുട്ടികളെക്കാള്‍ മുതിര്‍ന്നവര്‍ ആണ് മനസ്സിലാക്കേണ്ടത് എന്ന് തോന്നുന്നു.. അത്തരത്തില്‍ മലിനമായിരിക്കുന്നു മനുഷ്യമനസ്സുകള്‍. മുങ്ങിപ്പോകുന്ന ഉറുമ്പിനെ വീണ്ടും മുക്കിത്താഴ്ത്ത്താന്‍ ശ്രമിക്കുന്നവര്‍...!
ReplyDeleteഞാന്‍ അധികം ഒന്നും ആയിട്ടില്ല കിലുക്കം പെട്ടിയില്‍ നോക്കിത്തുടങ്ങിയിട്ട്. നിറയെ വിഭവങ്ങള്‍ ഉണ്ടെന്നു മനസ്സിലായി. സമയം പോലെ സന്ദര്‍ശിക്കും.
ആശംസകള്‍.
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന ചില കഥകള്‍ ഉണ്ട്
ReplyDeleteനല്ല കഥ എന്നതിലും ഉപരി, ചില പുതിയ കാര്യങ്ങള്‍ കൂടി പഠിച്ചു, ഇത് വഴി. ഇങ്ങോട്ടും വരൂ. ഒരു പോസ്റ്റ് ഉണ്ട്...!
ReplyDeleteജീവകാരുണ്യത്തോളം വലുത് വേറൊന്നില്ല!!!!
ReplyDeleteനല്ല കഥ !!!!അഭിനന്ദനങ്ങള്‍!!
എഴുത്തു തുടരട്ടേ. എല്ലാ ആശംസകളും!!
പാട്ടും ചിത്രങ്ങളൂം നന്നായി
ReplyDeleteആശംസകള്‍!!
jeeva kaarunyathekkaal valuthaayi mattonnumilla.... aashamsakal.............................
ReplyDeleteഒരു നല്ല കഥകൂടി
ReplyDeleteചിത്രങ്ങളും നന്നായി
ഈ സാരോപദേശകഥ മുൻപ്കേട്ടിട്ടുണ്ടല്ലോ നമ്മൾ മുതിർന്നവർ. നെറ്റിൽ കുരുങ്ങിയ കുട്ടികൾക്ക് ഈ കഥ നല്ല അനുഭവമാകും. പറഞ്ഞതും നന്നായി. ജീവകാരുണ്യം മാത്രമല്ല, പ്രത്യുപകാരം മറക്കുന്ന പൂരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന കവിവചനം ആ ഉറുമ്പ് മനസ്സിലാക്കിക്കാണും.
ReplyDeleteകഥാപ്പാട്ടും ഇഷ്ട്ടായീട്ടാ...
ReplyDeleteകലക്കി ചേച്ചി
ReplyDeleteJeevikal, Jeevithangal...!
ReplyDeleteManoharam, Ashamsakal...!!!
Nalla kadayayirunnu..Thanks..
ReplyDeleteപ്രാവുകളെ എനിക്ക് ഇഷ്ടമല്ല പൂച്ചകളോടാണ് എനിക്ക് പ്രിയം. ഞാന്‍ ഒരു പൂച്ചക്കണ്ണിയായതുകൊണ്ടാകാം..
ReplyDeleteഇനിയും കൂടുതല്‍ നല്ല പോസ്റ്റുകള്‍ എഴുതൂ. ആശംസകള്‍.
ഇതാര്‍ക്കാ ഈ കഥകള്‍..ഇവിടെ വരുന്ന...
ReplyDeleteഞാനും വന്നു..വായിച്ചു. കൊള്ളാം..പണ്ടു മക്കള്‍ക്ക് ഉറങ്ങാന്‍..കഥപറഞ്ഞു കൊടുത്തിരുന്ന നല്ല കാലങ്ങള്‍..ഓര്‍ത്തു നെടുവീര്‍പ്പിട്ടു
ജീവകാരുണ്യംത്തോളം വലുതായി ഒന്നുമില്ല. സത്യം. ഞാനിപ്പോള്‍ ഈ കുഞ്ഞു കഥകള്‍ ശ്രദ്ധിച്ചു തുടങ്ങി. എന്തിനാണെന്നോ. എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കാന്‍. കഥ കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്തു വിരിയുന്ന ഭാവം പൂക്കളേക്കാള്‍ മനോഹരമാണ്.
ReplyDeleteകഥയും കാര്യങ്ങളും ഒക്കെ വായിച്ചവര്‍ക്ക് എന്റെ നന്ദി.ഒരുനുറുങ്ങിന്റെ അതിശയക്കുട്ടി പറഞ്ഞതു വായിച്ചപ്പോള്‍ ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയതില്‍ വല്ലാത്ത സന്തോഷം തോന്നി.
ReplyDeleteഒരു കുട്ടിയിലെങ്കിലും ഈ കഥ എത്തിയല്ലോ .ഞാന്‍ ഈ കഥകള്‍ എല്ലം പറയുമ്പോള്‍ എന്റെ മുന്‍പില്‍ ഒരുപാടു കുഞ്ഞുങ്ങളേ കാണുന്നുണ്ട്. ഒന്നാംതിയതി ആയല്ലോ പുതിയ കഥ ...റെഡി....................
ഉഷേച്ചീ...കഥ വായിക്കാന്‍ വരാന്‍ വൈകിപ്പോയതില്‍ ക്ഷമിക്കുക.പണ്ട് അമ്മയും അമ്മൂമ്മയും ഒക്കെ പറഞ്ഞു തന്നിരുന്ന കഥകളില്‍ ഒന്ന് വീണ്ടും കേട്ടപ്പോള്‍ ബാല്യത്തിലേക്ക് മനസ്സ് കുതിച്ചു പായുന്നു.ഒരുപാട് സാരോപദേശകഥകളും പാട്ടുകളും ഉഷേച്ചിയിലൂടെ വീണ്ടും കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
ReplyDelete