Blogger Tips and TricksLatest Tips And TricksBlogger Tricks

Wednesday, May 1, 2013

ആമയും കുറുക്കനും



പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
വേനലവധിയൊക്കെ സന്തോഷത്തോടെ ആഘോഷിക്കുകയാണല്ലേ എല്ലാപേരും. ഇത്തവണ നമുക്ക് ഒരു കുറുക്കന്റെയും ആമയുടെയും കഥ  കേൾക്കാം
ഒരിടത്തൊരിടത്ത് ഒരു പുഴവക്കിൽ കുറെ മൃഗങ്ങൾ ജീവിച്ചിരുന്നു.  ആമകളും, മുയലുകളും, കുറുക്കന്മാരും ഒക്കെ. പരസ്പരം വളരെ സഹകരണത്തോടെയായിരുന്നു അവരുടെ ജീവിതം.  വളരെ സൗഹാർദ്ദത്തൊടെ ജീവിച്ചിരുന്ന അവരുടെ ഇടയിലേയ്ക്ക്  ചിണ്ടൻ കുറുക്കൻ താമസമാക്കിയതോടെ അതുവരെ നിലനിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിന് ഇളക്കം തട്ടി.  ചെറു മൃഗങ്ങളെ ഉപദ്രവിച്ചും മറ്റും കഴിഞ്ഞിരുന്ന  അവൻ എല്ലാപേർക്കും ഒരു ശല്യം തന്നെയായിരുന്നു. 
            ഒരു ദിവസം അവൻ പിടികൂടിയത് പാവം ആമയെയായിരുന്നു. കുറുക്കൻ പിടികൂടിയതും പേടിച്ചരണ്ട ആമ തന്റെ തോടിനുള്ളിലേയ്ക്ക് വലിഞ്ഞു.  ആമയുടെ പുറം തോട് വളരെ കട്ടിയുള്ളതായതിനാൽ കുറുക്കന് അതിനെ കടിച്ചു മുറിച്ച് തിന്നാൻ പറ്റിയില്ല.  കുറുക്കൻ പല വിദ്യകളും നോക്കി.  രക്ഷയില്ല ഈ സമയമെല്ലാം പാവം ആമ പേടിച്ചരണ്ട്  തന്റെ തോടിനുള്ളിൽ ഇരിക്കുകയായിരുന്നു.  പല വഴികളും നോക്കി രക്ഷയില്ലാഞ്ഞിട്ട് അവൻ ആമയെ അടുത്തു കണ്ട ഒരു പാറപ്പുറത്തേയ്ക്ക്  എറിയാനായി എടുത്തു.  അപകടം മനസ്സിലാക്കിയ ആമ പെട്ടെന്ന്  തോന്നിയ ബുദ്ധിയിൽ ഇങ്ങനെ പറഞ്ഞു, “ അയ്യോ, കുറുക്കച്ചാരേ എന്നെ എങ്ങനെ വേണമെങ്കിലും കൊന്നോളൂ  പക്ഷേ ദയവായി വെള്ളത്തിലെറിഞ്ഞ് കൊല്ലരുതേ, ഞാൻ ശ്വാസം മുട്ടി കഷ്ടപ്പെട്ടു പോകും.”
            പെട്ടെന്ന് ഇത് കേട്ട കുറുക്കൻ അധികം ചിന്തിക്കാൻ നിന്നില്ല.  വെള്ളത്തിലെറിയരുതെന്നല്ലേ ആമ നിലവിളിക്കുന്നത്എന്നാൽ  പിന്നെ അവനെ വെള്ളത്തിലെറിഞ്ഞു തന്നെ കൊല്ലാം. ആവേശം അവന്റെ ബുദ്ധിയെ കീഴ്പ്പെടുത്തിയ നിമിഷത്തിൽ കുറുക്കൻ ആമയെ വെള്ളത്തിലേയ്ക്കെറിഞ്ഞു. 
ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആമ ഇങ്ങനെ വിളിച്ചു പറഞ്ഞു, “എടാ മണ്ടൻ കുറുക്കാ. കരയിലും വെള്ളത്തിലും ജീവിക്കുന്ന എന്നെ വെള്ളത്തിലെറിഞ്ഞു കൊല്ലാൻ നോക്കിയ നിന്റെ അമിതാവേശം എന്റെ ജീവൻ രക്ഷിച്ചു.  ഇനിയെങ്കിലും ആരെയും  ഉപദ്രവിക്കാതെ ജീവിക്കാൻ  നോക്ക്” ഇത്രയും പറഞ്ഞുകൊണ്ട് ആമ കുളത്തിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു.
            അമിതാവേശം നമ്മെ മണ്ടന്മാരാക്കും, അല്ലേ കുഞ്ഞുങ്ങളേ.. ഒരു പ്രവൃത്തി ചെയ്യും മുൻപ് രണ്ടു വട്ടം ആലോചിക്കണം. അതുപോലെലെ തന്നെ, കൃത്യമയത്ത്  തോന്നുന്ന ബുദ്ധി ജീൻ പോലും രക്ഷക്കും....
      ഇനി, മയെക്കുറിച്ച് കൂടുറിയാദാവിടെയും  കുറുക്കനെക്കുറിച്ചറിയാദാ ഇവിടെയും ക്ലിക്ക് ചെയ്തേ...

12 comments:

  1. അമിതാവേശം നമ്മെ മണ്ടന്മാരാക്കും, അല്ലേ കുഞ്ഞുങ്ങളേ….. ഒരു പ്രവൃത്തി ചെയ്യും മുൻപ് രണ്ടു വട്ടം ആലോചിക്കണം…. അതുപോലെ തന്നെ, കൃത്യസമയത്ത് തോന്നുന്ന ബുദ്ധി ജീവൻ പോലും രക്ഷിക്കും....

    ReplyDelete
  2. കുഞ്ഞു മക്കള്‍ക്കെങ്കിലും , വലിയ ചിന്തയുണ്ടതില്‍ .
    അമിതാവേശം നമ്മേ മണ്ടന്‍ മാരാക്കുമെന്നതില്‍
    സംശയം വേണ്ട , കൂടേ വേണ്ട സമയത്ത് തൊന്നുന്ന
    വിവേകം ജീവന്‍ വരെ രക്ഷിക്കാന്‍ ഉതകുന്നതാണ് ..

    ReplyDelete
  3. കൃത്യസമയത്ത് തോന്നുന്ന ബുദ്ധി...

    ReplyDelete
  4. കഥ നന്നായിരിക്ക്ണ്.
    ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ മോള് പണിതന്നു, ഉറങ്ങാന്‍ നേരം അവള്‍ക്കു കഥ കേള്‍ക്കണം, സ്റ്റോക്ക് തീര്‍ന്നപ്പോള്‍ ഞാന്‍ ഈ “കഥപ്പെട്ടി“ യെ ഓര്‍ത്തു. “ഇവിടെയും“ പിന്നെ “ഇവിടെയും“ ക്ലിക്കാന്‍ നിര്‍വ്വാഹമില്ലാതിരുന്നതിനാല്‍ എങ്ങും ക്ലിക്കാതെ ഉള്ള കഥകള്‍കൊണ്ട് അവളെ തൃപ്തിപ്പെടുത്താന്‍ നോക്കി.
    പിന്നെപ്പിന്നെ കഥകളുടെ ക്ലൈമാക്സ് അവള്‍ തന്നെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പണി നിര്‍ത്തി. കഥപ്പെട്ടിക്ക് ആശംസകള്‍നേരുന്നു.

    ReplyDelete
  5. കൊള്ളാമല്ലോ. അഭിനന്ദനങ്ങള്‍.. ഞങ്ങളുടെ മിലി കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ടു..

    ReplyDelete
  6. പതിവുപോലെ നല്ല ഒരു ഗുണപാഠവുമായി കിലുക്കാം പെട്ടിയിലെ കഥ.. കുഞ്ഞുമക്കൾക്കെന്നല്ല എല്ലാവർക്കും ഗുണപാഠം.. കൂടുതൽ ചിന്തിക്കാതെ എടുത്തു ചാടുന്നവർക്ക് ഒരു താക്കീത്. ആശംസകൾ

    ReplyDelete
  7. ഞാനിതും വായിച്ചു. ചേച്ചിയുടെ ഒരുവിധം കുട്ടിക്കഥകളൊക്കെ ഞന്ന് വായിച്ചിട്ടുണ്ടാകും.
    ചേച്ചിയുടേത് മാത്രമായ ചില പ്രത്യേകതകളാ ഞാനിവിടെ പറയുന്നത്.
    'വേനലവധിയൊക്കെ സന്തോഷത്തോടെ ആഘോഷിക്കുകയാണല്ലേ എല്ലാപേരും'
    ഇതിലൊക്കെ സാധാരണ കുഞ്ഞുങ്ങള്ക്ക് കഥ പറഞ്ഞ് കൊടുക്കുന്ന എല്ലാവരും സര്വ്വസാധാരണമായി ഉപയോഗിക്കുന്ന വാക്ക് 'എല്ലാവരും' എന്നാ, പക്ഷെ ചേച്ചി അത് 'എല്ലാപേരും' ന്നാ ഉപയോഗിക്കുക.!
    പിന്നൊന്ന്,
    'ഒരിടത്തൊരിടത്ത് ഒരു പുഴവക്കിൽ കുറെ മൃഗങ്ങൾ ജീവിച്ചിരുന്നു. '
    കുറേ മൃഗങ്ങൾ 'താമസിച്ചിരുന്നു' എന്നാ അധികം ആളും ഉപയോഗിക്കുക.
    പക്ഷെ ചേച്ചി 'ജീവിച്ചിരുന്നു' എന്നുപയോഗിച്ചു.
    ഇപ്പോളിനി ഇങ്ങനുള്ള വാക്കുകളെവിടെ കണ്ടാലും അതാരെഴുതിയതാ ന്ന്
    എനിക്ക് പേരു നോക്കാതെ അറിയാമല്ലോ ?
    ന്തായാലും ആശംസകൾ.

    ReplyDelete
  8. കുറുക്കൻ താമസമാക്കിയതോടെ അതുവരെ നിലനില്ലിരുന്ന

    നിലനിന്നിരുന്ന എന്നല്ലേ ഉദ്ദേശിച്ചത് ചേച്ചീ ? ഇത് വായിച്ചാ ഈ കമന്റ് കളഞ്ഞോളൂ.!

    ReplyDelete
    Replies
    1. തിരക്കിൽ കുറെ തെറ്റുകൽ വന്നു.. തിരുത്താം കുഞ്ഞേ

      Delete
  9. നന്നായിട്ടുണ്ട്.... ഒരുപാട് വർഷം പിന്നിലേയ്ക്ക് പോയി ഉഷാമ്മേ...

    ReplyDelete
  10. അതെ.... കുറെ കുഞ്ഞായതു പോലെ...സന്തോഷം.

    ReplyDelete