Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, December 31, 2009

പ്രകൃതിയും അമ്മയും സ്നേഹവും...




                കുട്ടിക്കാലത്തെ ഓർമ്മകൾ തുടങ്ങുന്നത്, വാവയെ ഒക്കത്തിരുത്തി മാമം കൊടുക്കുന്ന ഒരു അമ്മയിൽ
                 ഭക്ഷണം കൊടുക്കാൻ എപ്പോഴും വാവയെ മുറ്റത്ത് കൊണ്ടുപോവുക, ആദ്യം കുറച്ച് ആഹാരം മുറ്റത്ത് വിതറുക, കാക്ക, പൂച്ച, കോഴി, പട്ടിചില സമയത്ത് കന്നുകുട്ടികളും ഒരുമയോടെ അതു തിന്നുക, കൂട്ടത്തിൽ ഒരു പാട്ടും പാടിക്കൊണ്ട് ആ അമ്മ കുഞ്ഞിന് ആഹാരം കൊടുക്കുക. ചൈതന്യം നിറഞ്ഞ ഓർമ്മകൾ, അല്ലേ
                 എല്ലാ അമ്മമാരും പാടിയിരുന്ന ഈ പാട്ടില്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് കുട്ടിക്കാലം!

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ


കുഞ്ഞിനു തീറ്റകൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരയൂലേ


കുഞ്ഞേ, കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയ്യിലെ നെയ്യപ്പം

ഇല്ല തരില്ലീ നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ?




 ചുറ്റുപാടുകളെ ആസ്വദിക്കാൻ, ജീവജാലങ്ങളെ സ്നേഹിക്കാൻ, അവയ്ക്കും വീടും കൂടും കുട്ടികളും ഉണ്ടെന്നും, തു ജീവിയായാലും സ്വന്തം കുഞ്ഞിന് ആഹാരം കൊടുക്കാൻ എന്തു ത്യാഗവും ചെയ്യുമെന്നും... എല്ലാം നിറഞ്ഞ കവിത..... സ്നേഹം പ്രകൃതിയിൽ നിന്നും പഠിച്ചു തുടങ്ങുന്നു കുഞ്ഞുങ്ങൾ....

നാമെല്ലാം റ്റവും ആദ്യം അനുകരിച്ച പ്രകൃതിയിലെ ശബ്ദം കാക്കയുടെതാണല്ലോ. കാക്കക്കൊപ്പം കാ..കാ.. എന്നു വിളിച്ചു മത്സരിക്കാത്ത കുഞ്ഞുങ്ങളുണ്ടോ

             പക്ഷികളിൽ എറ്റവും ബുദ്ധിയുള്ളത് കാക്കക്കാണത്രേ. ഇത്തിറ്റി വെള്ളം നിറച്ച കുടത്തിൽ കല്ലു പെറുക്കിയിട്ട് ജലനിരപ്പുയർത്തി ദാഹം തീർക്കാൻ വേറെ തു പക്ഷിക്കാണ് സാധിക്കുക… ഈ കാക്കയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ, ദേ...ഇവിടെ ക്ലിക്ക് ചെയ്യൂ...

12 comments:

  1. പ്രകൃതിയും അമ്മയും സ്നേഹവും...

    ReplyDelete
  2. കാക്കേ കാക്കേ കൂടെവിടെ!!!!

    കണ്ടിട്ടു വരാം.

    ReplyDelete
  3. നല്ല പോസ്റ്റ്..
    പ്രകൃതിയിലേക്ക് കണ്ണോടിക്കാൻ തുടങ്ങിയാൽ ഒരു കുഞ്ഞ് ആദ്യം പറയാൻ പഠിക്കുന്ന വാക്ക് ‘കാക്ക’ എന്നായിരിക്കുമെന്നു തോന്നുന്നു...അല്ലേ...?

    ReplyDelete
  4. ഉഷാമ്മേ, അപ്പോൾ അതാണ് ഈ പാട്ടിന്റെ ഗുട്ടൻസ് അല്ലേ...പിന്നെ ഈ കാക്കയെക്കുറിച്ച് ഇത്രേം ഒക്കെ പറഞ്ഞു തന്നത് വളരെ നന്നായി...കാക്കയുടെ ബുദ്ധിശക്തി തെളിയിക്കുന്ന വീഡിയോകൾ ഉഗ്രൻ തന്നെ...ഗംഭീരമായി തുടരൂ...അടുത്ത കിന്നാരത്തിനായി കാത്തിരിക്കുന്നു...സ്നേഹാശംസകൾ

    ReplyDelete
  5. ഞാനും കാക്കയെ കണ്ടു.പണ്ട് അമ്മയുടെ ഒക്കത്തിരുന്ന് മാമുണ്ടപ്പോള്‍ കണ്ട അതേ കാക്ക...ആശംസകള്‍..

    ReplyDelete
  6. നന്നായിട്ടുണ്ട്...

    ReplyDelete
  7. പ്രകൃതിയും അമ്മയും സ്നേഹവും ഒന്ന് തന്നെ.

    ReplyDelete
  8. പുതിയ ആശയം .. എനിക്കിഷ്ടായി ചേച്ചി.
    പഴമയിലേക്കു.
    നമ്മളൊക്കെ കേട്ട് മറന്ന പഴയ കാല കുഞ്ഞു വരികള്‍ ഓര്‍മിപ്പിച്ചതിനു നന്ദി.

    ReplyDelete
  9. ഇതെന്നാ
    ഈ ബ്ലോഗ്‌ മുഴുവന്‍ കാക്കയും കോഴിയും പ്രാവുമൊക്കയേ ഉള്ളോ ?
    ഇനി ഒരു എരുമക്കഥ എഴുത്

    ReplyDelete