ഒരേ ദിവസം ജനിച്ചവർ...
ഇതു ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടിരുന്നതാണ്, പിന്നെ മഷിത്തണ്ടിലും. ഇന്നു വീണ്ടും വായിച്ചപ്പോൾ എല്ലാ മക്കള്‍ക്കും വേണ്ടി കഥപ്പെട്ടിയിൽ ഒന്നുകൂടെ ഇട്ടാലോ എന്നു തോന്നി..നിങ്ങള്‍ കേട്ടതും വായിച്ചതും ഒക്കെ തന്നെയാണല്ലോ ഞാന്‍ പറയുന്ന കഥകളെല്ലാം തന്നെ. ഈ കഥക്കു ഞാന്‍ ആരോടൊ കടപ്പെട്ടിരിക്കുന്നു..... ഓര്‍മ്മ വരുന്നില്ല.
കാക്കകൾക്കും ചിത്രശലഭങ്ങൾക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു. ഒരേ ദിവസം ജനിച്ചവര്‍.
ആകാശത്തില്‍ മേഘവും മഴവില്ലും തമ്മില്‍ സൌന്ദര്യത്തെ ചൊല്ലി വഴക്കുണ്ടായി.അടി പിടി ആയി. വഴക്കുതീർക്കാൻ ദൈവം ആവുന്നതും ശ്രമിച്ചു. എന്നിട്ടും പൊരിഞ്ഞയടി..സഹികെട്ട ദൈവം, ശപിച്ചു. "ഭൂമിയിലേക്ക് പൊയ്ക്കോളീന്‍.."
ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി, മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും.. വ്യത്തിയും, സൌന്ദര്യവും ഭൂമിയ്ക്ക് നല്കിക്കൊണ്ട് അവര്‍ ഇവിടെയിങ്ങനെ പറന്നു നടക്കുന്നു.
നല്ല കഥ അല്ലേ എന്റെ കുഞ്ഞു മക്കളേ.
അപ്പോൾ ഇനി മഴവില്ലിനെക്കുറിച്ചും മേഘത്തെക്കുറിച്ചും, കൂടുതൽ അറിയണ്ടേ? കാക്കയെകുറിച്ച് ഞാൻ മുൻപ് തന്നെ പറഞ്ഞല്ലോ.... ചിത്രശലഭങ്ങളെക്കുറിച്ച് വിശദമായി പിന്നെ പറയാം, കേട്ടോ.... വരൂ...ഇവിടെ ക്ലിക്ക് ചെയ്യൂ...
ഒരേ ദിവസം ജനിച്ചവർ...
ReplyDeleteഉഷാമ്മേ, മഴവില്ലിനെയും കാർമേഘങ്ങളെയും കുറിച്ച് ഇത്രേം ഒക്കെ പറഞ്ഞു തന്നല്ലോ... ഇപ്പോഴാണ്, ഇങ്ങനെയും കാര്യങ്ങളൊക്കെ ഉണ്ട് എന്ന് മനസ്സിലായത്...
ReplyDeleteഅതിന്റെ കൂടെ സുന്ദരമായ ഒരു കുഞ്ഞു കഥയും... ഇനിയും ആ കഥകളും സ്നേഹവും ഒക്കെ ഒരുപാട് കിട്ടാൻ കാത്തിരിക്കുന്നു...
nalla kadha..!!
ReplyDeletenalla kadha ishtamayi
ReplyDeleteകിലുക്കാം പെട്ടിയേ-
ReplyDeleteഇപ്പോ കഥപ്പെട്ടിയുമായാണു പുറപ്പാടെല്ലെ-
ഹും കുട്ടികളെ കയ്യിലെടുക്കുന്ന എല്ലാമുണ്ടല്ലോ ഭാണ്ഡത്തിൽ-
kollam teahare..........
ReplyDeletenalla kadha
നല്ല കുഞ്ഞുകഥ.
ReplyDeleteകഥപ്പെട്ടിയിൽ ഇനിയും കഥകൾ നിറയട്ടെ, നന്നായിരിക്കുന്നു.
ReplyDeleteപുതിയ കുറച്ച് അറിവുകള്‍ കിട്ടി, വളരെ നന്ദി...
ReplyDeleteമഷിത്തണ്ടില്‍ വായിച്ചിരുന്നു എന്നാണോര്‍മ്മ.
ReplyDeletevery informative and so nice the story is
ReplyDeleteനല്ല കഥ അല്ലേ എന്റെ കുഞ്ഞു മക്കളേ.
ReplyDeleteഇതന്ന് മഷിത്തണ്ടില്‍ വായിച്ചിരുന്നു. ശാപമേറ്റാണ് ഭൂമിയില്‍ വന്നതെങ്കിലും അവ ഭൂവാസികള്‍ക്ക് വീണ്ടും ഉപകാരം തന്നെ ചെയ്യുന്നു.
ReplyDeleteഎന്നാലും ഇപ്പോഴും മേഘങ്ങളേയും മഴവില്ലിനേയും മാനത്ത് കാണാനുണ്ടല്ലോ എന്ന് കുട്ടികള്‍ കുസൃതിച്ചോദ്യം ചോദിച്ചാലോ എന്നാരോ എഴുതിയിരുന്നതും ഓര്‍ക്കുന്നു. :)
ശരീരംകൊണ്ട് നമുക്ക് ചിത്ര ശലഭം ആകാന്‍ കഴിയില്ലെങ്കിലും മനസ്സിന് ആകാമല്ലോ
ReplyDeleteനല്ല കഥ. ഇനിയും പോരട്ടെ.
ReplyDeleteമേഘങ്ങളേ കുറിച്ചു ശാസ്ത്രീയമായി പഠിച്ചു .. മഴവില്ലിനെ പറ്റിയും .. അതിനു റൌണ്ട് ഷേപ്പ് ആണെന്നുള്ളത് ഒരു പുതിയ അറിവാണല്ലോ ???
ReplyDelete