ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......
എന്റെ കഥപ്പെട്ടിയെ, അല്ലാ നമ്മുടെ സമ്പാദ്യപ്പെട്ടിയേ ഐശ്വര്യമാക്കിയ ഈ വിഷുക്കണി ബൂലോകത്തിനുവേണ്ടി കാഴ്ചവയ്ക്കുന്നു. ഈ കത്ത് എന്റെ ഗീതേച്ചി എനിക്കു തന്ന വിഷുക്കൈനീട്ടം ആണ്. ചേച്ചിയുടെ അനുവാദത്തോടെ എല്ലാവര്‍ക്കുമായി ഞാന്‍ ഇതു പങ്കുവൈക്കുന്നു.“
ഉഷസ്സേ, ഇനി അടുത്ത കഥ ഞാന്‍ പറയട്ടേ?
“ഈച്ചയും പൂച്ചയും കഞ്ഞി വച്ചു ”
ഈ കഥ എഴുതുമോ?
ഈ കഥയെ കുറിച്ച് എനിക്ക് ഒരനുഭവമുണ്ട്. കൃത്യം ഓര്‍മ്മയില്ല, എന്റെ അനിയത്തിയുടെ ഒന്നാം പാഠപുസ്തകത്തിലാണോ അതോ മറ്റേതോ ബാലപുസ്തകത്തിലാണോ എന്ന്, ഏതായാലും അവള്‍ക്ക് വേണ്ടി വാങ്ങിയ പുസ്തകത്തില്‍ ഈച്ചയും പൂച്ചയും കഞ്ഞി വച്ച കഥയുണ്ട്. അവള്‍ പുസ്തകം വായിക്കാറായിട്ടില്ല. ചിത്രങ്ങള്‍ ഒക്കെ കണ്ട് ആസ്വദിക്കും. അതിലെ കഥകള്‍ അമ്മ വായിച്ചു കൊടുക്കണം. വലിയ വാശിക്കാരിയായിരുന്നു. അതുകൊണ്ട് പറയുന്നത് കേള്‍ക്കുകയേ പറ്റൂ. അമ്മ ഉമ്മറത്തെ തിണ്ണയിലിരുന്ന് ആദ്യത്തെ തവണ കഥ വായിച്ചു കേള്‍പ്പിക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ( കഥ അറിയാമായിരിക്കും, എങ്കിലും പറയുന്നു : ഈച്ചയും പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് കഞ്ഞി വച്ചു. [പുസ്തകത്തിലെ പടം ഇപ്പോഴും ഓര്‍മ്മയുണ്ട്. തീ പൂട്ടിയ അടുപ്പില്‍ കലം വച്ച് അതില്‍ കഞ്ഞി തിളക്കുന്നു, ആവി മുകളിലോട്ട് പോകുന്നു, പൂച്ച അരികില്‍ ഇരിക്കുന്നു, ഈച്ച അടുത്തായി പാറുന്നു. ഇത്രയുമാണ് ആദ്യചിത്രത്തില്‍ ]. കഞ്ഞി വെന്തു കഴിഞ്ഞ് അതു കോരി കുടിക്കാന്‍ പ്ലാവില എടുക്കാനായി പൂച്ച പോകുന്നു, കഞ്ഞി നോക്കിക്കോളാന്‍ ഈച്ചയോട് പറഞ്ഞിട്ട്. കുറച്ചു നേരം കഴിഞ്ഞ് പൂച്ച കോട്ടിയ പ്ലാവിലയുമായി വരുന്നു. ഈച്ചയെ പക്ഷേ കാണുന്നില്ല. പൂച്ച മ്യാവൂ മ്യാവൂ എന്നു വിളിച്ചു കൊണ്ട് പരിസരത്തെല്ലാം ഈച്ചയെ തിരഞ്ഞു. എങ്ങും കണ്ടില്ല.
അവസാനം കണ്ടുപിടിച്ചു - ഈച്ച ചൂടു കഞ്ഞിയില്‍ വീണ് ചത്തുകിടക്കുന്നു. ഇതു കണ്ട് പൂച്ച പൊട്ടിക്കരയുന്നു. കഞ്ഞിയില്‍ വീണു കിടക്കുന്ന ഈച്ചയും പൊട്ടിക്കരയുന്ന പൂച്ചയുമാണ് അടുത്ത ചിത്രത്തില്‍. കോട്ടിയ പ്ലാവിലകള്‍ നിലത്തും. )
അമ്മ ഈ കഥ വായിച്ച് അവസാനിപ്പിച്ചപ്പോള്‍ അനിയത്തി സമ്പൂര്‍ണ്ണ നിശ്ശബ്ദ. ഒരല്‍പ്പം കഴിഞ്ഞപ്പോഴുണ്ട് മുള ചീന്തും പോലെ അവളങ്ങോട്ടു കരയുന്നു ഏങ്ങിയേങ്ങി. ഇതു വെറും കഥയാണ് എന്നൊക്കെ പറഞ്ഞിട്ടും അവള്‍ കരച്ചില്‍ നിറുത്തുന്നില്ല. അങ്ങനെ ആ ദിവസം.
അതിനു ശേഷം പലവട്ടം അവള്‍ അമ്മയെക്കൊണ്ട് ഈ കഥ വായിപ്പിക്കുകയും കഥ വായിച്ചു കഴിയുമ്പോള്‍ അവള്‍ പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. എനിക്കാണെങ്കില്‍ വല്ലാത്ത അസ്വസ്ഥതയാണ് അവള്‍ ഈ കഥ വായിച്ചു കൊടുക്കാന്‍ അമ്മയോട് പറയുന്നത് കേള്‍ക്കുമ്പോഴും അനുഭവമറിയാമെങ്കിലും അമ്മ പിന്നേയും അതു വായിച്ചു കൊടുക്കാന്‍ തുടങ്ങുമ്പോഴും. എല്ലാത്തവണയും അവളീ കഥയുടെ അവസാനം കരച്ചില്‍ തന്നെ.
ഇന്നവള്‍ ഒരു ഭയങ്കരിയാണ് കേട്ടോ. എന്നെക്കാള്‍ ഒന്നര വയസ്സിന് ഇളയത്. ഡോക്ടറാണ്. ഈ പ്രൊഫഷന്‍ എടുക്കണമെങ്കില്‍ തന്നെ ഇത്തിരി മന:ധൈര്യം വേണമല്ലോ.
കിലുക്കേ, ഇത് ട്രാജഡിയായതു കൊണ്ട്, കുഞ്ഞു മനസ്സുകളെ കരയിപ്പിക്കാതെ വേറൊരു രീതിയില്‍ (ഹാപ്പി എന്‍ഡിംഗ്) അവതരിപ്പിക്കാമോ? ആ ഭാവന വിടര്‍ന്നു വിലസട്ടേ. പിന്നെ, വലിയജീവിയും കുഞ്ഞുജീവിയും തമ്മിലുള്ള സൌഹൃദമെന്നൊക്കെ പറഞ്ഞ് ഒരു ഗുണപാഠവും കൂടി ചാലിച്ചു ചേര്‍ത്ത്.. :)
പിന്നെ, മാണിക്യം ഇട്ട പോസ്റ്റില്‍ മൈത്രേയിയുടെ കമന്റ് വായിച്ചോ? ഞാന്‍ അതു വായിച്ച് ഒത്തിരി ചിരിച്ചു കേട്ടോ.
സുഖം തന്നെയല്ലേ?
സസ്നേഹം ഗീത.
On Mon, 05 Apr 2010 17:29:31 +0530 wrote ”
--------------------------------------------------------
കുഞ്ഞുമനസ്സുകളെ നോവിച്ച ഒരു കഥയാണിത്. കഞ്ഞിക്കലത്തില്‍ വീണ ഈച്ചയേ ഓര്‍ത്ത് വിഷമിച്ചിട്ടുള്ള കുട്ടികളുടെ കൂട്ടത്തില്‍ ഒരുകാലത്ത് ഈ ഞാനും ഉണ്ടായിരുന്നു.അന്ന് എന്റെ അമ്മ പറയുമായിരുന്നു “ പൂച്ച പ്ലാവിലക്കു പോയതക്കം നോക്കി കഞ്ഞി മുഴുവനും ഒറ്റക്കു അകത്താക്കാം എന്നു വിചാരിച്ച ഈച്ചയുടെ ആര്‍ത്തിയാണ് അതിനേ അപകടത്തിലാക്കിയത് എന്ന്. പിന്നെ ഒരു നല്ല കൂട്ടുകാരനോടേ വിശ്വാസവഞ്ചന കാട്ടിയതിനുള്ള ശിക്ഷയാ.(ചേച്ചീ ആ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിനു കെട്ടിപ്പിടിച്ച് ഞാന്‍ ഒരു ഉമ്മ തരുന്നു കേട്ടോ).പലഗുണപാഠങ്ങളും ഉള്ള ഒരു കഥ അല്ലേ?
ചേച്ചിയുടെ ആവശ്യപ്രകാരം ഈ കഥക്ക് ചെറിയൊരുമാറ്റം വരുത്തുന്നു.വായിക്കുന്ന എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം കുഞ്ഞുമനസ്സുകളേ വേദനിപ്പിക്കാതെ മാറ്റങ്ങള്‍ വരുത്താന്‍ കൂടണേ.
കിലുക്കാപെട്ടി അതിനെ ഇങ്ങനെ ഒന്നു മാറ്റിനോക്കി.
പൂച്ച പ്ലാവിലയുമായി വന്നപ്പോള്‍ ഈച്ചയേ കണ്ടില്ല. ആകെ വിഷമിച്ച പാവം പൂച്ച മ്യാവൂ മ്യാവൂ എന്നു കരഞ്ഞു കൊണ്ട് എല്ലായിടവും തിരഞ്ഞു ഈച്ചയെ. ചൂടുകഞ്ഞിയില്‍ വീണോ എന്നു പേടിച്ചു ആ കഞ്ഞിക്കലം മറിച്ചു നിലത്തു വീഴ്ത്തി അതിലും നോക്കി. എവിടേയും ഈച്ചയേ കാണാതെ കരഞ്ഞു തളര്‍ന്നു പാവം പൂച്ച ഈച്ചയെ തേടി നടന്നു. പെട്ടന്നു ഒരു കള്ളച്ചിരികേട്ട പൂച്ച അപ്പുറത്തേ നായ്ക്കുട്ടീടെ അടുക്കളയിലേക്കു എത്തിനോക്കി. അവിടെക്കണ്ട കാഴ്ച പൂച്ചയെ ഞെട്ടിച്ചു കളഞ്ഞു എന്റെ മക്കളേ...
കണ്ണീരു തുടച്ചുകൊണ്ട് പൂച്ച നിലത്തുവീണു കിടന്ന കഞ്ഞി നക്കികുടിക്കാന്‍ തുടങ്ങി.
എന്തായിരുന്നു പാവം പൂച്ചകുറിഞ്ഞിയെ ഞെട്ടിച്ച ആ കാഴ്ച്ച?
നായക്കുട്ടീടെ പായസക്കലത്തിന്റെ വക്കത്തിരുന്ന് അതില്‍ പറ്റിയിരിക്കുന്ന പായസം നക്കി നക്കി കുടിച്ചുകൊണ്ട് പൂച്ചയേ കള്ളക്കണ്ണിട്ടു നോക്കുകയും ചിരിക്കയും ചെയ്യുന്നു ഈച്ച...ഹി..ഹി..
കഞ്ഞി നക്കികുടിക്കുന്ന പൂച്ചയോട് ഈച്ച വിളിച്ചു ചോദിച്ചു “മണ്ടന്‍ പൂച്ചേ, വിഷുവുമായിട്ടു നീ അല്ലാതേ ആരേലും പായസം കിട്ടിയാല്‍ കുടിക്കാതിരിക്കുമോ?”
അതന്നേ.........എന്നു പറഞ്ഞു പായസക്കലത്തിനരികിലേക്കോടി നമ്മുടെ കുറിഞ്ഞിയും. കണ്ടില്ലേ ആ പൊടിയന്‍ ഈച്ചക്കു തടിയന്‍ പൂച്ചയോടുള്ള സ്നേഹം? “സ്വാദുള്ള വസ്തുക്കള്‍ താനേ കഴിക്കലാ(കഴിക്കരുത്)“ എന്നുള്ള കാര്യം എന്റെ പൊന്നു മക്കളെപ്പോലെ ആ കുഞ്ഞു ഈച്ചക്കും അറിയാം അല്ലേ?
അപ്പോള്‍ എല്ലാവരും പായസംകുടിച്ചു വിഷു ആഘോഷിക്കൂ.
നമുക്കു വിഷുക്കണിയായും വിഷുക്കൈനീട്ടമായും ഒക്കെ ഒരു കഥ തന്ന ഗീതേച്ചിക്കും, ഒരു ഈച്ചയുടെ ജീവനെപ്പോലും സ്നേഹിക്കുന്ന അനിയത്തി ഡോക്ടര്‍ക്കും എല്ലാവര്‍ക്കും വിഷു ആശംകളും നന്മകളും നേരുന്നു.
കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഈച്ചയെയും പൂച്ചയെയും പറ്റി കുറച്ചുകാര്യങ്ങള്‍ കൂടി അറിയാന്‍ ഈ
ഒന്ന് നോക്കൂ
ഗീതാഗീതമായ് വന്ന കഥ കഥ പൈങ്കിളീ.......
ReplyDeleteഉഷമ്മേ, പുനരാഖ്യാനം ഗംഭീരം തന്നെ.... ഇനിയും ഇതുപോലത്തെ ഒരുപാട് കഥകൾ ഉണ്ട്...മണ്ണാങ്കട്ടയും കരിയിലയും പോലെ.... അതൊക്കെ പുതുമയോടെ പറഞ്ഞുതരണേ.....
ReplyDeleteപിന്നെ, സമ്പാദ്യപ്പെട്ടി സമ്പന്നമായിക്കൊണ്ടിരിയ്ക്കുയാണല്ലോ.... അറിവും, നുറുങ്ങും നിറയെ തന്നെ ഉണ്ടല്ലോ....
വിഷു ആശംസകൾ.....
പഴയ കഥകള്‍ വീണ്ടും ഒര്മകളിലെക്കൊരു തിരിച്ചു നടത്തം
ReplyDeleteഎന്തായാലും nannayi aasamsakal
കിലുക്കേച്ചീ--
ReplyDeleteഎല്ലാം ശുഭമാകണമെന്ന ഒരത്യാഗ്രഹമല്ലേ കഥ ഇങ്ങിനെ അവസാനിപ്പിക്കുന്നത്, അതല്ലാകുന്നത് തന്നെയാ നല്ലത്. അപ്പോഴെ സങ്കടങ്ങളെ നേരിടാനുള്ള കരുത്തുണ്ടാകൂ. ഓരോ കഥക്കു പിന്നിലും ഓരോ കാര്യമുണ്ടന്നേ-
അതെല്ലാം ചേര്‍ത്തിയാകും അനിയത്തിയെ ഡോക്ടര്‍ വരെയാകാന്‍ രൂപപ്പെടുത്തുന്നതും
വിഷുവാശംസകളോടെ-
നന്നായി , ശുഭപര്യവസാനിയായ കഥ..
ReplyDeleteഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ ഭീകരരായതു കൊണ്ട് ദുര്‍വ്യാഖ്യാനം ചെയ്യാതിരുന്നാല്‍ കൊള്ളാം :)
അടുത്തുള്ളവന്‍റെ നല്ല സാധനങ്ങള്‍ അടിച്ചുമാറ്റിയാല്‍ കുഴപ്പം ഇല്ലന്നു വല്ലോം നമ്മുടെ ടിന്‍റുമോന്‍മാര്‍ പറഞ്ഞാല്‍,
കഥ തുടങ്ങിയ ഈ ഈച്ചയുടേയും പൂച്ചയുടേയും കഥ നാട്ടാരുകഴിക്കും!! :)
നന്മനിറഞ്ഞ വിഷു ആശംസിക്കുന്നു.
നന്മയുടെയും സര്‍വ്വൈശര്യങ്ങളുടെയും ഒരു പൊന്‍ വിഷു ആശംസിക്കുന്നു..
ReplyDeleteനന്നായി....സര്‍വ്വൈശര്യങ്ങളുടെയും ഒരു പൊന്‍ വിഷു ആശംസിക്കുന്നു..
ReplyDeleteചുമ്മാ ഒരു വേര്‍ഷന്‍ പറയാം. പ്ലവില എടുത്തു വന്ന പൂച്ച ഈച്ചയെ കാണാത്തതിനാല്‍ സന്തോഷിച്ചു.കഞ്ഞി ഒറ്റയ്ക്കു കുടിക്കാമല്ലൊ. പൂച്ച വേഗം അടുപ്പിനരുകില്‍ എത്തി. കലം അടുപ്പത്തു നിന്നു വാങ്ങാന്‍ നോക്കി. ചുറ്റിലും നോക്കി. ഈച്ച വരുന്നുണ്ടോ. ഇല്ല. പെട്ടന്നു കലത്തില്‍ പിടിച്ചു. വെപ്രാളത്തിനിടയില്‍ വാല്‍ കലത്തില്‍ വീണു. പൂച്ചയില്ലാത്ത തക്കം നോക്കി കഞ്ഞി കുടിക്കാന്‍ ശ്രമിച്ച ഈച്ച കലത്തില്‍ വീനു കിടക്കുന്നുണ്ടായിരുന്നൂ. പൂച്ചയുടെ വാലീല്‍ പിടിച്ചു ഈച്ച കര പറ്റി. ഇതിനിടയില്‍ കലം മറിഞു. കഞ്ഞി പൊയി. അങ്ങന്‍ എപരസ്പരം പറ്റിക്കാനൊരുങ്ങിയ കൂട്ടുകാര്‍ പട്ടിണിയായി. എങ്ങനെയുണ്ട് കിലുക്കാമ്പെട്ട്റ്റീ എന്റെ കഥ. ഞാനാരാ മോന്‍.കഥ നന്നായീട്ടൊ. ഒരു സുമംഗലയാവട്ടെ.
ReplyDeleteസ്കൂളില്‍ നിന്ന് വന്ന് നോക്കിയതു മെയില്‍ ആണ് . അപ്പോള്‍ തന്നെ ഇവിടെ എത്തി... ഈച്ചയും പൂച്ചയും കഞ്ഞി വച്ചു ...പ്രാസം ഒപ്പിച്ചു പറഞ്ഞിരുന്ന കഥ അതു വിഷു സ്പെഷ്യലായി എത്തിച്ച കിലുക്കിനും ഗീതക്കും നന്ദി ... സുരേഷിന്റെ കഥാന്ത്യവും നന്നായി... എല്ലാവര്‍ക്കും വിഷു ആശംസകള്‍
ReplyDeleteകുഞ്ഞു മനസ്സുകളെ വേദനിപ്പിച്ച ഈ കഥയ്ക്ക് ഞാന്‍ എനിക്ക് തോനിയ ഒരു ക്ലൈമാക്സ് ഇവിടെ എഴുതുന്നു…!!
ReplyDeleteകുറച്ചു നേരം കഴിഞ്ഞ് പൂച്ച കോട്ടിയ പ്ലാവിലയുമായി വരുന്നു. ഈച്ചയെ പക്ഷേ കാണുന്നില്ല. പൂച്ച മ്യാവൂ മ്യാവൂ എന്നു വിളിച്ചു കൊണ്ട് പരിസരത്തെല്ലാം ഈച്ചയെ തിരഞ്ഞു. എങ്ങും കണ്ടില്ല.
അടുത്ത മുറിയിലും പരിസരത്തുമെന്നും ഈച്ചയെ കാണാതായപ്പോള്‍ പൂച്ച കുറച്ചു നേരം ഈച്ചയെ കാത്തിരിക്കാമെന്നു കരുതി .!! കത്തിരുന്ന് പൂച്ച ഉറങ്ങി പോയി. അല്‍പ്പ സമയം കഴിഞ്ഞ് എന്തോ മുരള്‍ച്ച കേട്ട പൂച്ച കണ്ണു തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ കുറേ ഈച്ചകള്‍ . വിഷുവായത് കൊണ്ട് കൂട്ടുകാരെ കഷണിക്കാന്‍ പോയതായിരുന്നു ഈച്ച !!ഈച്ചയെയും കൂട്ടുകാരെയും കണ്ടപ്പോള്‍ പൂച്ചയ്ക്ക് സന്തോഷമായി അവര്‍ എല്ലാവരും കൂടി കഞ്ഞികുടിക്കാന്‍ വേണ്ടി കഞ്ഞി ക്കലത്തിനടുത്തേക്ക് ചെന്നു നോക്കിയപ്പോള്‍. കഞ്ഞിക്കലം കാലിയായി കിടയ്ക്കുന്നു. ഈച്ച സംശയത്തോടെ പൂച്ചയെ നോക്കി..!
“ ഹും. നീ ഒറ്റയ്ക്ക് കഞ്ഞികുടിച്ചുവല്ലെ” എന്നു ഈച്ച ചോദിച്ചു. !! പാവം പൂച്ച !!“ഇല്ല ഞാന്‍ കുടിച്ചില്ല ഞാന്‍ നിന്നെ കാത്തിരിക്കുവായിരുന്നു“എന്നു കുറേ പറഞ്ഞു.!! ഈച്ചയും കൂട്ടുകാരും വിശ്വസിച്ചില്ല.!! അവര്‍ പിണങ്ങി ഇരുന്നു. !! അപ്പോഴാണ് അവിടെ ഒളിച്ചിരിക്കുവായിരുന്നു മണിയന്‍ ചുണ്ടനെലി കഞ്ഞിപ്പത്രത്തിന്‍റെ അടുത്ത് നിന്നു ഇറങ്ങി ഓടിയത് .എലിയുടെ ഓട്ടം കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി കഞ്ഞി മുഴുവന്‍ കുടിച്ചത് ചുണ്ടനെലിയാണെന്ന്.!! ഈച്ച പാവം പൂച്ചയെ തെറ്റിദ്ധരിച്ചതിന് പൂച്ചയോട് കഷമ ചോദിച്ചു..!അതുവരെ സങ്കടത്തോടെ ഇരുന്നിരുന്ന പൂച്ചയ്ക്ക് അപ്പോള്‍ സന്തോഷമായി. അവര്‍ എല്ലാവരും കൂടി ചേര്‍ന്ന് കഞ്ഞിക്ക് പകരം എല്ലാ വിഭവങ്ങളോടും കൂടിയ ഒരു വിഷു സദ്യയുണ്ടാക്കി സദ്യയുണ്ടാക്കുമ്പോള്‍ പാട്ടുപാടിയും തമാശ പറഞ്ഞും അവര്‍ രസിച്ചു. !! എന്നാലും എലി കാരണം കൂട്ടുകാര്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ പൂച്ചയ്ക്ക് മനസ്സില്‍ വിഷമം ഉണ്ടായിരുന്നു അന്നു മുതല്‍ ആണ് പൂച്ച എലിയെ ശത്രുവായി കാണാന്‍ തുടങ്ങിയത് .!!
----------------
വിഷു ആശംസകള്‍ :)
ചേച്ചീ. ഭയങ്കരൻ ഇഷ്ടായി :) കഥയുടെ പുനരാഖ്യാനം.. കൂടാതെ ആ ഗീതേച്ചിയുടെ പൂച്ചക്കുട്ടിയെയും ആനിമേഷനും .അവസാനം കാക്കാടെ പൂച്ചക്കഥയും ജോറായി..ഹംസാക്കാടെ :)
ReplyDeleteഎന്റെ മോൾക്ക് ഈ കഥ അയച്ച് കൊടുക്കുന്നുണ്ട്. അവൾക്ക് പൂച്ചകളെ പെരുത്ത് ഇഷ്ടാണ് ..എനിക്കും :)
മറഞ്ഞിരുന്ന് പൂച്ചയെ ഒരല്പനേരം സങ്കടത്തിലാഴ്ത്തിയെങ്കിലും മധുരമുള്ള പായസം നുണയാന്‍ കൂട്ടുകാരനെ കൂടെ ക്ഷണിക്കുന്ന ഈച്ചയുടെ കഥയാക്കി മാറ്റിയത് നന്നായി കിലുക്കാം പെട്ടീ. പങ്കുവയ്ക്കലിന്റെ മധുരം എന്താണെന്ന് കുഞ്ഞുപ്രായത്തില്‍ തന്നെ മനസ്സിലാക്കണം. ഈ നല്ല ഗുണപാഠം നല്‍കുന്ന കഥയാക്കി മാറ്റിയതിന് കിലുക്കിനോട് നന്ദി പറയുന്നു.
ReplyDeleteകാട്ടിപ്പരുത്തി പറഞ്ഞതിലും കാര്യമുണ്ട്. സങ്കടങ്ങളെ നേരിടാനും കുഞ്ഞുങ്ങള്‍ പഠിക്കണം അല്ലേ? എന്നാലും ഇത്ര ചെറുതിലേ വേണോ? ഇത്തിരിക്കൂടി മുതിരുമ്പോള്‍ പോരെ? (ആ അനിയത്തിക്ക് ഇപ്പോഴും വലിയ സ്നേഹമാണ് മൃഗങ്ങളോടെല്ലാം)
എന്‍. ബി. സുരേഷിന്റെ വേര്‍ഷനും അടിപൊളി തന്നെ. പക്ഷേ അതിന് ഈച്ചയും പൂച്ചയും വലിയ കൂട്ടുകാരായിരുന്നു എന്ന തുടക്കം മാറ്റേണ്ടിവരും അല്ലേ?
പിന്നെ, ആ വിശ്വാസവഞ്ചന എന്ന വേര്‍ഷന്‍ ആദ്യമായി കേള്‍ക്കുകയാണ്. തന്നെ ഏല്‍പ്പിച്ച ജോലി - കഞ്ഞി നോക്കിക്കോളുക എന്നത് - ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈച്ചക്ക് പറ്റിയ അപകടം എന്ന രീതിയിലാണ് എനിക്കറിയാവുന്ന കഥ. അങ്ങനെയുള്ള ആത്മസുഹൃത്ത് നഷ്ടപ്പെടുന്നതു കൊണ്ടാണ് പൂച്ച പൊട്ടിക്കരയുന്നത്. പക്ഷേ ഇതിലും ഒരു negative aspect വരുന്നില്ലേ? അതുകൊണ്ടും, പിന്നെ പിഞ്ചുമനസ്സുകളെ വേദനിപ്പിക്കണ്ട എന്നതു കൊണ്ടും ആണ് കഥ മാറ്റി എഴുതാന്‍ പറഞ്ഞത്.
എന്റെ കൊച്ചുമോന്‍ ഈ പ്രായത്തിലാണ് കിലുക്കേ. അവന് ഞാനീക്കഥ തന്നെ പറഞ്ഞു കൊടുക്കും.
വിഷു ആശംസകള്‍ കിലുക്കിനും കുടുംബത്തിനും, പിന്നെ എല്ലാ ബ്ലോഗ് കൂട്ടുകാര്‍ക്കും.
(പിന്നെ, കിലുക്കാം പെട്ടീ...
എന്റെയാ മെയില്‍ അപ്പടി അങ്ങു പോസ്റ്റിയതിന് കിലുക്കിന്റെ തലക്കൊരു ഞോടലും ചെവിക്കൊരു കിഴുക്കും - രണ്ടും മെല്ലെ.. മെല്ലെ... നോവിക്കാതെ)
ഹംസയുടെ കഥയും ഉഗ്രന്‍.
ReplyDeleteവായനക്കാര്‍ എല്ലാം ഇങ്ങനെ ഓരോരോ വേര്‍ഷന്‍ എഴുതുന്നത് നല്ല കാര്യം തന്നെ അല്ലേ കിലുക്കാം പെട്ടീ? കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ എത്രയെത്ര കഥകള്‍ !
പറയാന്‍ മറന്നു പോയി. പൂച്ചക്കുട്ടിയുടേയും ഈച്ചയുടേയും അനിമേഷന്‍ ചിത്രവും വളരെ നന്നായി കിലുക്കാം പെട്ടീ.
ReplyDeleteമാറ്റി എഴുതിയപ്പോള്‍ കഥ ഇഷ്ടായി.
ReplyDeleteവിഷു ആശംസകള്‍ ചേച്ചി
പണ്ട് മനസ്സിൽ പൂത്തിരി കത്തിച്ച ഈച്ചപൂച്ചക്കഥ വീണ്ടും കമ്പിത്തിരിയായും,പൂത്തിരിയായും,ലാത്തിരിയായും ഈ വിഷുവിന് കിലുക്കാം പെട്ടിയിൽ കിടന്നുകത്തുമ്പോൾ കാണാൻ എന്തു ചന്തം !
ReplyDeleteവിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
ഈച്ചക്കഥയും ചിത്രവും എല്ലാം കൂടി ജോറായി...
ReplyDeleteചേച്ചീ, വിഷു ആശംസകള്‍. കുട്ടികള്‍ക്കുള്ള കഥകള്‍ നല്ലരീതിയില്‍ ഗുണപാഠം ഉള്‍പ്പടെ അവസാനിക്കുന്നതാണ് നല്ലത്. പണ്ട് മഷിത്തണ്ടില്‍ നമ്മള്‍ അനുസരണം കേട്ട ആട്ടിന്‍കുട്ടിയുടെ കഥ ഇതുപോലെ മാറ്റി എഴുതിയത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.
ReplyDeleteകഥ മാറ്റി എഴുതിയപോള്‍ ഇഷ്ടമായി
ReplyDeleteവിഷു ആശംസകള്‍
ഇതെന്ത് വടക്കൻ വീരകഥയിൽ ചന്തുവിനെ മാറ്റി എഴുതിയപ്പോലെ ....പാവം ഈച്ചയും പൂച്ചയും...
ReplyDeleteപക്ഷെ ഹം സയുടെ വേർഷൻ കലക്കി....
WE WISH YOU A HAPPY VISHU
ReplyDeleteSulthan | സുൽത്താൻ
.
കഥയിലെ മാറ്റം നന്നായി...
ReplyDeleteവിഷു ആശംസകൾ ചേച്ചീ...
ഒരു ചെറിയ അറിവ് കൂടി പറയട്ടേ
ReplyDeleteപൂച്ച സ്നേഹിയെ Ailurophile എന്നു പറയുമ്പോള്‍ പൂച്ചയെ വെറുക്കുന്ന അല്ലെങ്കില്‍ പേടിയ്ക്കുന്നവരെ Ailurophobe എന്നു പറയുന്നു.
==============================
ഈ കഥ ഇങ്ങനെ സുന്ദരമാക്കിയ കിലുക്കാമ്പെട്ടിയ്ക്കും, ഈ പുനരാഖ്യാനത്തിനു തുടക്കമിട്ട ഗീതേച്ചിയ്ക്കും, പുതിയ പുതിയ കഥകള്‍ പറഞ്ഞവര്‍ക്കും ഒരുപാട് ആശംസകള്‍.....
പുനരാഖ്യാനം ഇഷ്ടപ്പെട്ടുചേച്ചീ....!
ReplyDeleteവിഷു കഴിഞ്ഞുപൊയി.... എങ്കിലും സന്തോഷവും ഐസ്വര്യവും ആശംസിക്കുന്നു!
ente ushassinte punaraakhyanathinum geethechiyude prachodanathinum aasamsakal1!!!
ReplyDeleteകഥ രണ്ടും കൊള്ളാം!
ReplyDeleteകുട്ടിക്കഥകളാണെങ്കിലും പണ്ടത്തെ കഥകളിലെ ഗുണപാഠങ്ങള്‍ ഒന്നും ഒരിയ്ക്കലും മറക്കില്ല...
ReplyDeletenannayittundu amme....enikkettavum ishttamaayathu aa animation pic aanu....
ReplyDelete