ഈ മാസം നമുക്ക് മഹാ മടിയനായ ഒരു സിംഹം കാണിച്ച സൂത്രത്തിന്റെ കഥ കേള്‍ക്കാം അല്ലേ മക്കളെ....
ഒരു കാട്ടില്‍ ഒരു സിംഹം ഉണ്ടായിരുന്നു. അവനൊരു ദിവസം വിചാരിച്ചു ‘ഇനി പണിയൊന്നും എടുത്തു തിന്നാന്‍ വയ്യ, ചുമ്മാതെയിരുന്നു തിന്നാന്‍ എന്താ ഒരു മാര്‍ഗ്ഗം?’
എന്തോ തീരുമാനിച്ചു ഉറച്ച പോലെ വായാടി തത്തയെ വിളിച്ചിട്ടു പറഞ്ഞു, “എടീ തത്തപ്പെണ്ണേ .. എനിക്കു തീരെ വയ്യ, ഇനി അധിക കാലം ഞാന്‍ ജീവിക്കില്ല, അതുകൊണ്ട് ഞാന്‍ എന്റെ മരണപത്രം തയ്യാറാക്കി.എനിക്കുള്ളവയെല്ലാം ഈ കാട്ടിലുള്ള എന്റെ കൂട്ടുകാര്‍ക്കെല്ലാം തുല്യമായിട്ടെഴുതി വച്ചിട്ടുണ്ട്. ഓരോരുത്തരായി എന്റെ ഗുഹയില്‍ വന്ന് അവര്‍ക്കുള്ളതു വാങ്ങിക്കോളാന്‍ നീ എല്ലാവരോടും പോയി പറയണം”.
ഇതു കേട്ടപാടെ തത്ത പറന്നു നടന്നു കാട്ടിലെയെല്ലാ മൃഗങ്ങളോടും ഈ വിശേഷം പറഞ്ഞു. മൃഗങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിംഹത്തിന്റെ ഗുഹയിലേക്കു കയറിപ്പൊയ്ക്കൊണ്ടിരുന്നു. കുറച്ചു വൈകിയാണ് മഹാ കൌശലക്കാരനായ നമ്മുടെ കുറുക്കച്ചാര് എത്തിയത്. ഗുഹക്കു പുറത്തു വന്നു നോക്കിയപ്പോള്‍ എന്തോ ഒരു പന്തികെടു തോന്നി കുറുക്കന്.കുറുക്കന്‍ മാറി അവിടെ ഇരുന്നു. അകത്തേക്കു പോയില്ല. കുറേ സമയം കഴിഞ്ഞപ്പോള്‍ സിംഹം പുറത്തെക്കു വന്നു. മാറി അവിടെ ഇരിക്കുന്ന കുറുക്കനെ കണ്ടിട്ടു സിംഹം ചോദിച്ചു “നീ എന്താണ് എന്നെ കാണാന്‍ അകത്തേക്കു വരാതിരുന്നതു?”
കുറുക്കന്‍ പറഞ്ഞു, “മഹാ രാജാവേ എനിക്കു വലിയ തിരക്കൊന്നുമില്ല, അകത്തു പോയവരൊക്കെ തിരികെ പുറത്തെക്കു വന്നിട്ടു ഞാന്‍ അകത്തേക്കു വരാം എന്നു കരുതി”.
"ആരും പുറത്തേക്കു പോയില്ലേ? അയ്യൊ പിന്നെ എല്ലാവര്‍ക്കും എന്തു സംഭവിച്ചു?” ഒന്നുമറിയാത്ത പോലെ സിംഹം കുറുക്കനോടു ചോദിച്ചു.കുറുക്കന്‍ ഒരു കള്ളച്ചിരിയോടെ മനസ്സില്‍ പറഞ്ഞു, “എടാ കള്ളസിംഹമേ....ഹൂം.....എന്റെയടുത്താ നിന്റെ കളി”. സിംഹത്തിനും കുറുക്കന്‍ മനസ്സില്‍ വിചാരിച്ചത് പിടികിട്ടി. സിംഹം കുറുക്കനെ നോക്കി ചെറുചിരിയോടെ കണ്ണിറുക്കി കാണിച്ചു ഗുഹക്കുള്ളിലേക്കു കയറിപ്പോയി. അപ്പോള്‍ സിംഹം മനസ്സില്‍ വിചാരിക്കയായിരുന്നു “ഇവനു എങ്ങനെ മനസ്സിലായി അകത്തേക്കു വന്നവര്‍ പുറത്തേക്കു പോയില്ല എന്നു?
എന്റെ മക്കള്‍ക്കു മനസ്സിലായോ???????
എന്തായാലും നമുക്ക് ഈ സിംഹത്തെക്കുറിച്ച് കൂടുതൽ ചില കാര്യങ്ങൾ മനസ്സിലാക്കാം.... അതിനായി...ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ....
“ഇവനു എങ്ങനെ മനസ്സിലായി അകത്തേക്കു വന്നവര്‍ പുറത്തേക്കു പോയില്ല എന്നു?
ReplyDeleteഎന്റെ മക്കള്‍ക്കു മനസ്സിലായോ???????
കാല്പാടുകള്‍ നോക്കി കണ്ടു പിടിച്ചിരിക്കും അല്ലെ? അങ്ങോട്ട് പോയ അടയാളം കാണും. ഇങ്ങോട്ട് ഉണ്ടായിരിക്കില്ല.
ReplyDeleteനല്ല കഥ.
അയ്യോ ഉത്തരം ഒരുപുലരി പറഞ്ഞല്ലോ...
ReplyDeletenalla kadha amme....kichunu ishttappettu....
ReplyDeleteനന്നായിരിക്കുന്നു !
ReplyDeleteനമ്മള്‍ മാത്രമാണ് ബുദ്ധിശാലി അതിബുദ്ധി മറ്റാര്‍ക്കും മനസ്സിലാവില്ല എന്ന് ചിലര്‍ കരുതും നമ്മളെക്കാള്‍ തന്ത്രവും കുതന്ത്രവും മറ്റുള്ളവര്‍ക്ക് അറിയമെന്ന് ഓര്‍ക്കണം. ചിലരെ പറ്റിക്കാം എല്ലാവരേയും പറ്റിക്കാനാവില്ല.
ReplyDeleteനല്ല കഥ നന്നായി പറഞ്ഞു .
കിലുക്ക്സിന് നെറ്റ് കിട്ടിയതില്‍ ബഹുസന്തോഷം
ഇനി ബൂലോകത്ത് സജ്ജീവമായി കാണുമല്ലോ :)
നല്ല കുട്ടിക്കഥ
ReplyDeleteഅകത്തേക്ക് വരുന്നവര്‍ ചെരുപ്പ് അഴിച്ചുവെക്കണം എന്ന ബോര്‍ഡ് കണ്ടില്ലേ?
ReplyDeleteകുറുക്കന്‍ നോക്കിയപ്പോള്‍ ഗുഹയുടെ മുന്നില്‍ ചെരുപ്പുകളുടെ കളക്ട്റേറ്റ് മാര്‍ച്ച്..പോരെ!!
:)
ആശംസകള്‍
ReplyDeleteഉള്ളിലേയ്ക്ക് കയറിപ്പോയ കാല്പ്പാടുകൾ ഉണ്ടായിരുന്നു, പക്ഷേ തിരികെ പോയ കാല്പ്പാടുകൾ കണ്ടില്ല, അതല്ലേ ശരി? "ഒരു പുലരി" പറഞ്ഞ പോലെ.... മാണിക്യം ചേച്ചി പറഞ്ഞതി തന്നെയാണല്ലോ ഇതിന്റെ സന്ദേശവും....
ReplyDeleteവെള്ളസിംഹത്തെ കാണിച്ചുതന്നത് രസകരമായി ഉഷാമ്മേ....
നന്നായിരിക്കുന്നു.....
ReplyDeleteഈ കുറുക്കന്റെ ഒരു കാര്യം. ഇവനെക്കൊണ്ടു തോറ്റു.
ReplyDeleteനല്ല കഥ
ReplyDeleteമനസ്സില്‍ കുന്നായ്മയും കൌശലവും ഉള്ളവര്‍ക്ക് മറ്റുള്ളവരുടെ ഇത്തരം പ്രവൃത്തികള്‍ പെട്ടെന്ന് മനസ്സിലാകും. അതില്ലാത്ത നിഷ്കളങ്കര്‍ പറഞ്ഞത് അപ്പടി വിശ്വസിച്ച് കുരുക്കിലകപ്പെടും. അതാണിവിടെ സംഭവിച്ചത്. ആരു പറയുന്നതെന്തും അങ്ങനെ കണ്ണടച്ച് വിശ്വസിക്കരുതെന്നൊരു ഗുണപാഠം തരുന്നുണ്ട് ഈ കഥ.
ReplyDeleteഈ കഥ ആദ്യമായി കേള്‍ക്കുകയാണ് കിലുക്കേ. വളരെ വളരെ ഇഷ്ടപ്പെട്ടു.
nalla rasamaayittu paranju...
ReplyDeleteകുറുക്കന്റെ കൌശലം കൊള്ളാം.
ReplyDeleteപൊട്ടന്‍ കുറുക്കന്‍
ReplyDeleteആ ഗുഹയിലേക്കുള്ളത് വണ്‍ വേ റൂട്ടാ
പറ്റിച്ചേ.......................!!
നന്നായിരിക്കുന്നു.....
ReplyDeleteഇതെന്താ വയാടി തത്തക്കൊരു പണി കൊടുത്ത പൊലുണ്ടല്ലൊ....
ReplyDeleteപ്രിയമുള്ള ചേച്ചി,
ReplyDeleteമഹാകാവ്യങ്ങളും, വിശ്വസാഹിത്യവും എഴുതാം. പാണ്ഡിത്യവും, ഭാവനയും (കുറച്ചും വട്ടും) ഉണ്ടായാല്‍ മതി. പക്ഷേ കുഞ്ഞുങ്ങളുടെ മനസ്സിനോടു ചേര്‍ന്നു നില്‍ക്കുന്ന, അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍, കുഞ്ഞുങ്ങളുടെ ശൈലിയില്‍ കഥകളെഴുതുവാന്‍, അവരോളം നിഷ്കളങ്കമായ മനസ്സു തന്നെയുണ്ടാവണം. കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ഈ കിലുക്കാമ്പെട്ടിക്ക് ആശംസകള്‍....... ഞാനും ഒരു കുഞ്ഞായെങ്കില്‍...
ഒരുപുലരി: മിടുക്കന്‍ കുട്ടി കേട്ടോ
ReplyDeleteഹസകുട്ടീ; സരമില്ല ഈ കുട്ടിക്കും മര്‍ക്കു തന്നിട്ടുണ്
ദേവി: ഓരൊ കഥകള്‍ പറയുമ്പോഴും എന്റെ മുന്‍പില്‍ എന്റെ തങ്കം ഉണ്ട്
സാബു: സന്തോഷം കഥ ഇഷ്ടമയല്ലൊ
ചേച്ചി മാണിക്യമേ......ഏതു തിരക്കിലും ബൂലോകം മുഴുവന്‍ ഓടിനടന്നു തന്റെ തിളക്കം(സാന്നിദ്ധ്യം) അറിയിക്കുന്ന മാണിക്യകുട്ടീ മടിപിടിച്ചു ഒന്നിനും സമയം ഇല്ല എന്നുപറഞ്ഞിരിക്കുന്ന എനിക്കു അസൂയ തോന്നുന്നു ചക്കരേ.വന്നതിലും വായിച്ചു ഒരു നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി.
ശ്രീ: നന്ദി പറയാന്‍ വാക്കുകളില്ല. പ്രോത്സാഹനത്തിനു നന്ദി.
വഴിപോക്കന്‍: വഴിപോക്കന്‍ അല്ലേ ചെരുപ്പൂകളക്ട്രേറ്റ് എവിടെകണ്ടാലും ഉടന്‍ മനസ്സിലാവും. മിടുക്കന്‍ കുട്ടി
ഉമേഷ്: നന്ദി
ഗോപാ......കഥകള്‍ക്കു എല്ലാവരും അഭിപ്രായം പറഞ്ഞു എന്നാല്‍ എന്റെ സമ്പാദ്യപെട്ടിക്ക് ഒരു അഭിപ്രായം പറഞ്ഞത് ഗോപന്‍ മത്രം ആണ് കേട്ടോ.അതിനു ഒരു സ്പെഷ്യല്‍ താങ്ക്സ്.
ജിഷാദ്: നന്ദി
ഒഴാക്കന്‍: നന്ദി
ഗീതേച്ചി: നല്ല അഭിപ്രായം. ചേച്ചിക്കു ആദ്യമായി കേള്‍ക്കാന്‍ ഒരു കഥ പറയാന്‍ കഴിഞ്ഞത് എനിക്കു വളരെ സന്തോഷമായി. കൊച്ചുമോന് പറഞ്ഞു കൊടുക്കണേ
മഴമേഘകുട്ടീ: കഥ ഇഷ്ടമായി അല്ലേ?????
മിനി: കൌശലം ഇല്ലാതെ എന്തു കഥ??
ഹാഷിം: ഈ വണ്‍ വേ ഹോ..
കൃഷ്: നന്ദി
ലക്ഷ്മി: നന്ദി
വേണു: ഹി...ഹി...
ജയകൃഷ്ണാ....... നല്ല പ്രൊത്സാഹനത്തിനു നന്ദി. ഈ കഥപ്പെട്ടിയില്‍ വരുന്നവരെല്ലാം കുഞ്ഞുമനസ്സിന്റെ നിഷ്ക്കളങ്കതയുള്ളവര്‍ തന്നെയാണ്. അപ്പോള്‍ ജയനും കുഞ്ഞു തന്നെ അല്ലേ?
ഏതുപ്രായത്തിലും കഥകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു കുസൃതികുട്ടി എല്ലാവരിലുമുണ്ട് എന്ന് എനിക്കു തോന്നുന്നു.അതു കൊണ്ടല്ലേ ഈ ബ്ലോഗിലും കുട്ടിക്കഥ വായിക്കാന്‍ ആളുള്ളത്.
എന്റെ ഈ ബ്ലോഗില്‍ വന്ന കുട്ടികളേ......ഒരുപാടു സ്നേഹവും നന്ദിയും.
അടുത്തമാസം ഒരു ഉഗ്രന്‍ കഥ വരുന്നൂ.........ഹ ഹ ഹ
ചേച്ചീ, ഇഷ്ടായി ഈ കഥ. ഇത് മോൾക്ക് അയച്ച് കൊടുക്കുന്നുണ്ട് അവൾക്കും ഇഷ്ടാവാതിരിക്കില്ല.
ReplyDeleteസുരേഷ് ക്ഷമിക്കണേ .വിട്ടുപോയി.വന്നതിനും നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി.
ReplyDeleteബഷീര്‍ നന്ദി.മോള്‍ക്കു ഇഷ്ടമായോ കഥ.
നന്നായി ചേച്ചീ. നല്ല ഒരു കുട്ടിക്കഥ. ഞാനും കൂടുന്നു..ഒപ്പം. ഇടയ്ക്കു ഇങ്ങോട്ടും ഇറങ്ങൂ.
ReplyDeleteനന്നായിട്ടുണ്ട്..ടോ
ReplyDelete