ഇന്ന് എന്റെ മക്കള്‍ക്ക് ഒരു പുതിയ കഥ പറഞ്ഞു തരാം, കേട്ടോ...
കാട്ടിലെ കൌശലക്കാരനായ ദാമുക്കുറുക്കന്‍ തന്റെ ബുദ്ധിശക്തിയില്‍ എപ്പോഴും അഹങ്കരിച്ചിരുന്നു. “ഞാനാണ് മൃഗങ്ങളില്‍ ഏറ്റവും ബുദ്ധിമാന്‍” അവന്‍ എപ്പോഴും വീമ്പിളക്കിയിരുന്നു.
ഒരു ദിവസം പതിവുപോലെ ഇര തേടിയിറങ്ങിയ അവന് ആഹാരമൊന്നും കിട്ടിയില്ല. വിശന്നു വലഞ്ഞ അവന്‍ നിരാശനായി മടങ്ങാനൊരുങ്ങവേയാണ് പതുക്കെപ്പതുക്കെ ഇഴഞ്ഞു നീങ്ങുന്ന ആമയെ കണ്ടത്. ആര്‍ത്തിയോടെ ഒറ്റച്ചാട്ടത്തിന് അവന്‍ ആമയെ പിടികൂടി. കിട്ടിയപാടെ അവന്‍ ആമയെ എങ്ങനെയും കടിച്ചുമുറിച്ചു തിന്നാന്‍ ശ്രമിച്ചു.
വിചാരിച്ചതുപോലെയല്ല, കടിച്ചിട്ടൊന്നും ഒരു രക്ഷയുമില്ല. അവന്റെ പല്ലു വേദനിച്ചതു മിച്ചം. ദാമുക്കുറുക്കന്‍ പല വഴിയും ശ്രമിച്ചുനോക്കി. പാവം ആമ പേടിച്ചരണ്ട് തന്റെ തോടിനുള്ളില്‍ ഇരുന്നു. ഒടുവില്‍ കുറുക്കന്റെ ബുദ്ധി ഉണര്‍ന്നു. അവന്‍ ആമയെ അടുത്തു കണ്ട ഒരു കല്ലില്‍ എടുത്ത് എറിഞ്ഞു പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തന്റെ അവസാനം തന്നെ എന്ന് കരുതിയ ആമയ്ക്ക് പെട്ടെന്ന് ഒരു ഉപായം തോന്നി. ആമ വിളിച്ചു പറഞ്ഞു, “കുറുക്കച്ചാരേ, ദയവായി എന്നെ വെള്ളത്തിലിടരുതേ, വെള്ളത്തില്‍ കിടന്ന് കുതിര്‍ന്നാല്‍ പിന്നെ എന്റെ തോട് പെട്ടെന്ന് പൊളിഞ്ഞു പോകും”, ആമ കരച്ചില്‍ അഭിനയിച്ചു.
ആകെ വിശന്നു വലഞ്ഞ കുറുക്കന് അപ്പോള്‍ ചിന്തിക്കാനുള്ള വിവേകം നഷ്ടപ്പെട്ടു. “ഓഹോ, അങ്ങനെയാണോ, എങ്കില്‍ നിന്നെ വെള്ളത്തില്‍ കുതിര്‍ത്തിട്ടു തന്നെ കാര്യം”, കുറുക്കന്‍ ആമയെ അടുത്ത് കണ്ട കുളത്തില്‍ ഇട്ടു. എന്നിട്ട് കുതിരുന്നതും നോക്കിയിരുന്നു.
കിട്ടിയ അവസരത്തിന് ആമ കുളത്തിന്റെ മദ്ധ്യത്തിലേയ്ക്ക് നീന്തിപ്പോയി. കുളത്തിന് നടുക്കെത്തിയപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, “കുറുക്കച്ചാരേ, എപ്പോഴും തന്റെ ബുദ്ധിയില്‍ അഹങ്കരിക്കല്ലേ, ആപത്ത് വരുമ്പോള്‍ എല്ലാപേര്‍ക്കും ഒരു വഴി തുറന്നു കിട്ടും”.
കുറുക്കന്‍ ഇളിഭ്യനായി വിശന്ന വയറുമായി നടന്നകന്നു. ഇതില്‍നിന്ന് എന്തു മനസ്സിലായി എന്റെ മക്കള്‍ക്ക്.... “തക്ക സമയത്ത് തോന്നുന്ന ബുദ്ധിപോലെ ഉപകാരപ്രദമായി ഒന്നുമില്ല”. കഥ ഇഷ്ടപ്പെട്ടോ മക്കളേ...
ഇനി നമുക്ക് ഈ കൌശലക്കാരനായ കുറുക്കനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ദേ ഇവിടെ ക്ലിക്ക് ചെയ്യണേ.... പിന്നെ നമ്മുടെ ആമച്ചാരെക്കുറിച്ചറിയാന്‍ ദേ ഇവിടെയും നോക്കണേ...
“തക്ക സമയത്ത് തോന്നുന്ന ബുദ്ധിപോലെ ഉപകാരപ്രദമായി ഒന്നുമില്ല”. കഥ ഇഷ്ടപ്പെട്ടോ മക്കളേ...
ReplyDeleteകഥ കേട്ടതു തന്നെയാണ്. പക്ഷെ ഇപ്പോഴാണ് കുറുക്കന്റെ പേരെന്തെന്നറിഞ്ഞത് :)
ReplyDeleteഈ കഥകളൊക്കെ ഒരു പുസ്തകമാക്കണം. പുതിയ തലമുറയ്ക്ക്
ഈ കഥകളൊന്നും പരിചയമുണ്ടാവില്ല.
കുറിപ്പുകളും വായിച്ചു. അറിവ് പകർന്നു തന്നതിനു നന്ദി.
കുറുക്കനു 7 കിലോ തൂക്കം മാത്രമേ ഉള്ളുവെന്നും, sadist ആണെന്നും അറിയില്ലായിരുന്നു.
:) aama ipol evideyane?
ReplyDeleteഓരോ തവണയും, കുട്ടിക്കാലത്ത് കേട്ടുമറന്ന, കേട്ടു കൊതിതീരാത്ത കുഞ്ഞു കഥകള്‍ ... നന്നായി ഉഷാമ്മേ... ആ ആമയും നായയും തമ്മിലുള്ള കുസൃതിക്കളിയുടെ വീഡിയോ കൊള്ളാം...
ReplyDeleteകൊള്ളാം!
ReplyDeleteഎന്നും ഒന്നുമാത്രം പ്രാർത്ഥിക്കുക
ReplyDelete“ദൈവമേ എനിക്ക് വേണ്ടത് വേണ്ടപ്പോൾ തോന്നിപ്പിക്കേണമേ”
കൊള്ളാം!
ReplyDeleteഒരു കൊച്ചു കുട്ടിയായി ഞാൻ..
ReplyDeleteകഥയെക്കാൾ കഥ പറയുന്ന രീതി ഇഷ്ടപ്പെട്ടു.
ReplyDeleteകഥ നന്നായി പറഞ്ഞു, കുട്ടികൾക്കൊക്കെ വേണ്ടപ്പോൾ ബുദ്ധി തോന്നട്ടേ!
ReplyDeleteനന്ദി..
ReplyDeleteആശംസകളോടെ !
GeoGebraMalayalam
ashamsakal
ReplyDeleteകിലുക്ക്സേ അല്പം ലേറ്റ് ആയി എന്നാലും വായിച്ചു കേട്ടോ
ReplyDeleteകുറച്ചു നേരം പണ്ട് എന്റെ വലിയമ്മച്ചിയുടെ മടിയില്‍ കിടന്ന് കഥ കേട്ട സുഖം ... അന്ന് റ്റിവിയൊന്നുമില്ലാ രാത്രി ഉറങ്ങുന്നതിനു മുമ്പും നല്ല മഴയുള്ള ദിവസം പുറത്ത് കളിക്കാന്‍ പോകാന്‍ പറ്റാത്തപ്പോഴും വലിയമ്മച്ചിയുടെ കഥകള്‍ ആയിരുന്നു
ഞങ്ങളുടെ എന്റര്‍ന്റേയിന്റ്മെന്റ് ....