Blogger Tips and TricksLatest Tips And TricksBlogger Tricks

Sunday, April 1, 2012

മടിയൻ മല ചുമക്കും



        പരീക്ഷയൊക്കെ കഴിഞ്ഞ് എന്റെ കുഞ്ഞുങ്ങൾ ഇപ്പോൾ അവധിക്കാലം അടിച്ചുപൊളിക്കുകയാണല്ലേ.  ഇന്ന് നമുക്ക് മടിയനായ ഒരു കഴുതയുടെ കഥ കേൾക്കാം, ട്ടോ.

        പണ്ടു പണ്ട്, രാമൻ എന്ന ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു.  ദൂരെ ദേശത്തുള്ള ചന്തയിൽ പോയി പല പല സാധനങ്ങൾ വാങ്ങി അത് കഴുതപ്പുറത്ത് ചുമടായി നാട്ടിലെത്തിച്ച് ചില്ലറക്കച്ചവടം നടത്തുന്നതായിരുന്നു അയാളുടെ രീതി.  നാട്ടിൽ ആർക്കെങ്കിലും പ്രത്യേകമായി എന്തെങ്കിലും സാധനം ആവശ്യമുണ്ടെങ്കിൽ രാമനോട് പറഞ്ഞാൽ അതും ഇതുപോലെ തന്നെ രാമൻ എത്തിച്ചുകൊടുത്തിരുന്നു.
        രാമന്റെ കഴുതയുടെ പേരാണ് ചിങ്കൻ.  വളരെ സ്നേഹത്തോടെ തന്നെയാണ് രാമൻ ചിങ്കനെ വളർത്തിയിരുന്നത്.  നല്ല ഭക്ഷണവും പരിചരണവും ഒക്കെ നൽകിയിരുന്നു.  എന്നാൽ ചിങ്കൻ ആളൊരു മഹാ മടിയനായിരുന്നു.  അമിതമായ ഭാരമൊന്നും എടുപ്പിക്കാറില്ലെങ്കിലും പലപ്പോഴും ചിങ്കൻ പല അടവുകളൊക്കെ പയറ്റിനോക്കാറുണ്ടായിരുന്നു. 
        ചന്തയിൽ നിന്ന് വരുന്ന വഴി ഒരു ചെറിയ പുഴ ഉണ്ടായിരുന്നു.  വലിയ ഒഴുക്കൊന്നും ഇല്ലാത്ത ഒരു പുഴ. ഒരു ദിവസം കുറച്ച് ഉപ്പ് ചാക്കുകളുമായി വരവേ, പുഴയിൽ പതിവിലും കൂടുതൽ വെള്ളമുണ്ടായിരുന്നു.  പുഴ കടക്കവേ ചിങ്കൻ കാൽ തെറ്റി പുഴയിലേയ്ക്ക് മറിഞ്ഞു.  ഭാഗ്യത്തിന് അപകടമൊന്നും പറ്റിയില്ല.  കുറച്ചു നേരം വെള്ളത്തിൽ പെട്ടുപോയതിനാൽ ചുമടായിരുന്ന ഉപ്പ് മുഴുവൻ വെള്ളത്തിൽ അലിഞ്ഞു പോയി.  പുഴയിൽ നിന്ന് കരയ്ക്കു കയറിയപ്പോൾ അവന് വല്ലാത്ത ആശ്വാസവും അത്ഭുതവും തോന്നി.  വലിയ ഭാരം പെട്ടെന്ന് തന്റെ മുതുകിൽ നിന്ന് പോയത് അവന് മനസ്സിലായി.  അന്ന് ചുമടൊന്നും ഇല്ലാതെ വളരെ ‘കൂളായി’ തിരികെ വീട്ടിലേയ്ക്ക് നടന്നു.   രാമന് ചുമടിന്റെ കാശ് നഷ്ടപ്പെട്ടെങ്കിലും ചിങ്കന് അപകടമൊന്നും പറ്റാത്തതിൽ ആശ്വാസം തോന്നി. 
        രണ്ടു നാൾക്കു ശേഷം വീണ്ടും രാമൻ ചിങ്കനെയും കൊണ്ട്  അകലെയുള്ള ചന്തയിലേയ്ക്ക് പോയി.  അന്ന് ചാക്കുകളിൽ പഞ്ചസാരയായിരുന്നു ചുമട്.  പുഴയുടെ അടുത്തെത്തിയപ്പോൾ  ചിങ്കന് ഒരു കൗശലം തോന്നി.  പുഴ കടക്കുന്നതിനിടെ  അറിയാത്തപോലെ അവൻ വെള്ളത്തിലേയ്ക്ക് വീണു.  പഞ്ചസാര മുഴുവൻ വെള്ളത്തിലലിഞ്ഞുപോയി.  പുറമേ സങ്കടം നടിച്ചെങ്കിലും ഉള്ളിൽ അവൻ ഗൂഢമായി ചിരിച്ചു.  രാമന് അന്നും ചുമടിന്റെ കാശ് നഷ്ടമായി.  സമയത്തിന് ചരക്കെത്തിക്കാൻ പറ്റാത്തതിന്റെ നഷ്ടം വേറെയും. 
        പിന്നെയും രാമൻ ചിങ്കനെയും കൊണ്ട് ചന്തയ്ക്ക് പോയി.  വലിയ ഭാരമില്ലാത്ത ചെറിയ ചുമടുകൾ അവൻ വലിയ മടിയില്ലാതെ കൊണ്ടുവന്നെങ്കിലും ഒരു ദിവസം ശർക്കരയും പിന്നൊരു ദിവസം ഉപ്പും അവൻ പുഴയിൽ വീണ് കലക്കിക്കളഞ്ഞു.  ഇപ്പോൾ രാമന് ചിങ്കന്റെ അടവ് പിടികിട്ടി.  അടുത്ത ദിവസം ചന്തയിൽ നിന്ന് കുറെ ചാക്കുകളിൽ പഞ്ഞി നിറച്ച് അവർ യാത്ര തുടങ്ങി.  ഭാരമൊന്നുമില്ലെങ്കിലും വലിയ വലുപ്പത്തിലുള്ള ചാക്കുകെട്ട് ചുമക്കാൻ ചിങ്കന് മടിയായി.  ഇതും പുഴയിലെ വെള്ളത്തിൽ കളഞ്ഞാൽ പിന്നെ സുഖമായല്ലോ. 
        പുഴ കടക്കുന്നതിനിടയിൽ ചിങ്കൻ തന്റെ പതിവ് അടവ് പുറത്തെടുത്തു.  പുഴയുടെ നടുവിലെത്തിയപ്പോൾ ചിങ്കൻ അബദ്ധത്തിലെന്നപോലെ വെള്ളത്തിലേയ്ക്ക് വീണു.  കുറച്ചു നേരം കിടന്നിട്ടും അവന്റെ ചുമടിന്റെ ഭാരം കുറയുന്നില്ല, മാത്രമല്ല ഭാരം കൂടിക്കൂടി വരുന്നു.  രാമൻ ഒരു ചെറുചിരിയോടെ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു.  ചില വഴിപ്പോക്കരുടെ സഹായത്തോടെ രാമൻ ചിങ്കനെ വലിച്ച് കരയ്ക്ക് കയറ്റി.  വെള്ളത്തിൽ നനഞ്ഞ പഞ്ഞി ഇപ്പോൾ പല മടങ്ങ് ഭാരമേറിയതായി.  ഒന്നുമറിയാത്തത് പോലെ രാമൻ ചിങ്കനെ വീട്ടിലേയ്ക്ക് തെളിച്ചു. 
        തന്റെ മടിയും അതിബുദ്ധിയും അബദ്ധത്തിൽ കൊണ്ടു ചാടിച്ചത്  ചിങ്കൻ മനസ്സിലാക്കി.  പിന്നീടൊരിക്കലും അവൻ അനാവശ്യ മടി കാണിച്ചിട്ടില്ല.
        ഈ കുഞ്ഞു കഥയിൽ നിന്ന് എന്തു മനസ്സിലായി എന്റെ മക്കൾക്ക്?    സ്വന്തം ജോലിയിൽ മടിയോ കള്ളത്തരമോ കാണിച്ചാൽ പലമടങ്ങ് ശക്തിയായി അത് തനിക്കു തന്നെ തിരിച്ചടിയാകും. മടിയൻ മല ചുമക്കും, അല്ലേ?
        ഇനിയും നല്ല നല്ല മുത്തശ്ശിക്കഥകളും പാട്ടുകളും ഒക്കെയായി വരാം, കേട്ടോ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു.
        ഇനി, നമുക്ക് ഈ കഴുതയെക്കുറിച്ച് കൂടുതലറിയാൻ ദേ, ഇവിടെ ക്ലിക്ക് ചെയ്യണേ.


26 comments:

  1. സ്വന്തം ജോലിയിൽ മടിയോ കള്ളത്തരമോ കാണിച്ചാൽ പലമടങ്ങ് ശക്തിയായി അത് തനിക്കു തന്നെ തിരിച്ചടിയാകും. മടിയൻ മല ചുമക്കും

    ReplyDelete
    Replies
    1. Sathyathil gunapadagal palappozhum pazham chollukal aayu vararund.കഥാസുചിത ചൊല്ലുകള്‍ enna vibagathil pedunnu.(കിട്ടാത്ത മുന്തിരി പുളിക്കും).
      Pakshe malayalathil itharathil kadha soochithamaya pazhamchollukale kurichu ariyo.??

      Delete
  2. നല്ല കഥയായി. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ആദ്യമേ വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിനു നന്ദി.

      Delete
  3. കഴുതയെപ്പറ്റി എത്ര കഥകള്‍......എന്നാല്‍ ഇങ്ങിനെയും ഒരു ശ്ലോകമുണ്ട്:

    "അവിശ്രാമം വഹേത് ഭാരം
    ശീതോഷ്ണം ച ന വിന്ദതി,
    സസന്തോഷസ്തഥാനിത്യം
    ത്രീണി ശിക്ഷേണ ഗര്‍ദ്ദഭാത്."

    ReplyDelete
    Replies
    1. അഭിപ്രായത്തിനും പുതിയ അറിവു പകർന്നതിനും നന്ദി. ഇതിന്റെ മലയാള അർഥം കൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു.

      Delete
    2. ഉഷാമ്മേ, ഇതല്ലേ അർത്ഥം....

      വിശ്രമമില്ലാതെ ഭാരം ചുമക്കും;
      ചൂടോ തണുപ്പോ കൂടിയാൽ പരാതിയില്ല;
      എന്തായാലും സന്തോഷം തന്നെ,
      ഈ മൂന്ന് കാര്യങ്ങളും കൃതാർത്ഥതയോടെ ചെയ്യുന്നവനാണ് കഴുത.
      ഗർദഭ = കഴുത)

      Delete
  4. കേട്ടറിഞ്ഞ കഥയാണിത്..... എങ്കിലും ഇത്തരം കഥകളുടെ ശേഖരം ഇവിടെ ഒരുക്കുന്ന ഉദ്യമത്തെ അഭിനന്ദിക്കാതെ വയ്യ..... കുട്ടികളുടെ ആവശ്യത്തിനു ലഭ്യമായ ഇത്തരം ബ്ലോഗുകൾ വിരളമാണ്....

    ReplyDelete
    Replies
    1. അഭിനന്ദനത്തിനു നന്ദി. ഞാൻ അഗ്രഹിക്കുന്നപോലെ ഇതു കുട്ടികളിൽ എത്തിക്കാൻ എനിക്കു കഴിയുന്നില്ല. അതിൽ ചെറിയ വിഷമം ഇല്ലാതില്ല.
      പ്രതീപ്... ഇതിന്റെയൊപ്പം ഒരു സമ്പാദ്യപ്പെട്ടി കൂടെയുണ്ട്. അതിനേക്കുറിച്ച് ആരും ഇന്നുവരേ ഒന്നും പറഞ്ഞിട്ടില്ല.

      Delete
  5. കഥയും കഥ പറഞ്ഞരീതിയും നന്നായിട്ടുണ്ട്.

    ReplyDelete
  6. കേട്ടറിഞ്ഞ ഒരു കഥയാണിത്,പക്ഷെ അത് ഇങ്ങനേയൊരു സാഹചര്യത്തിൽ അവതരിപ്പിക്കപ്പെട്ടതിനെ ഞാൻ ഒരുപാട് അഭിനന്ദിക്കുന്നു,ഇഷ്ടപ്പെടുന്നു. നല്ലതാ ചേച്ചീ ഇത്തരം കുട്ടിക്കഥകൾ. എന്റെ ചേട്ടന്റെ കുട്ടി കഥകളൊന്നും കേൾക്കാൻ പ്രായമായിട്ടില്ലെങ്കിലും എന്നോടൊപ്പം ഇരുന്നിരുന്നു,ഇത് വരേയും. കുറച്ച് കൂടി കഴിയട്ടെ ഇതൊക്കെ പറഞ്ഞ് കൊടുക്കണം. ഇഷ്ടമായി ചേച്ചീ,ഈ ഗുണപാഠ കഥ.....ആശംസകൾ.

    ReplyDelete
  7. മനസ്സില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ടല്ലോ എന്നോര്‍മ്മിപ്പിച്ചു ഈ നല്ല ഗുണപാഠകഥ.

    ReplyDelete
  8. നല്ല സംരംഭം, ചിത്രങ്ങൾ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിച്ചാൽ നന്നായിരുന്നു.

    ReplyDelete
  9. ഉഷചേച്ചീ... നല്ല അവതരണം. പിള്ളാര്‍ക്ക് വായിച്ചുകൊടുക്കാന്‍ പറ്റിയ കഥ. ഇനിയും വരും.നന്ദി.

    ReplyDelete
  10. ഉഷാമ്മേ, എന്നെ വീണ്ടും ഒരു കൊച്ചു കുഞ്ഞാക്കി...ഒരുപാടിഷ്ടപെട്ടു...ആശംസകൾ

    ReplyDelete
  11. ആശംസകൾ. പ്രത്യേകിച്ചും സമ്പാദ്യപ്പെട്ടിക്ക്.

    ReplyDelete
  12. ushachechi kuttikkalathekku koottikondupoyathinu santhosham

    ReplyDelete
  13. ഇത്തരം കഥകള്‍ കൊണ്ട് ഇവിടം സമ്പന്നമാകട്ടെ.
    ആശംസകള്‍.

    ReplyDelete
  14. ചേച്ചി, നല്ല കഥ.. മാസത്തിൽ രണ്ടു കഥകൾ പോസ്റ്റാമോ, രണ്ടിൽ കൂടുതലായാലും വിരോധമില്ല :)

    ReplyDelete
  15. ഓ, ഇതും കാണാൻ താമസിച്ചുപോയി കിലുക്കാം‌പെട്ടീ. ഈ കഥ ഞാൻ കുട്ടിക്കാലത്ത് കേട്ടിട്ടില്ല. കൊച്ചു മോന് പറഞ്ഞുകൊടുക്കാം. അതിബുദ്ധി ചിലപ്പോൾ അബദ്ധത്തിലേക്കും നയിക്കാം. പിന്നെ അനുബന്ധമായി ചേർത്ത വീഡിയോകളിൽ ആദ്യത്തേതും അവസാനത്തേതും കണ്ടു. അവസാനത്തേത് കണ്ട് ചിരിച്ചു മറിഞ്ഞു. വീട്ടിൽ എല്ലാവരേയും കാണിച്ചു കൊടുത്തു. ട്രമ്പറ്റ് വായിക്കുന്നതിനൊപ്പം പാടുന്ന കഴുതയെ കാട്ടി തന്ന കിലുക്കിന് വളരെ നന്ദി. പാട്ടു കേട്ടപ്പോൾ അതിനും കൂടെ പാടാൻ തോന്നിയല്ലോ. പാട്ടു നിറുത്തിയപ്പോൾ അതു പുല്ലു തിന്നാൻ തുടങ്ങി. അമിതഭാരം വലിക്കേണ്ടി വന്ന പാവം കഴുതയുടെ അവസ്ഥ കണ്ട് സങ്കടപ്പെടാൻ വയ്യ. അതുകൊണ്ടത് കണ്ടില്ല.

    ReplyDelete
  16. Valarey santhosham! Hope to see more such classic stories from you, Usha Chechy.

    ReplyDelete
  17. എന്‍റെ മോളുടെ ഇഷ്ടസൈറ്റായി ഇപ്പോഴിതും വര്‍ഷിണിയുടെ ഇച്ചിരിക്കുട്ടിത്തരങ്ങളും മാറിയിരിക്കുന്നു. നന്ദി.

    ReplyDelete
  18. നല്ല ഗുണപാഠമുള്ള കഥ!
    ആശംസകള്‍!

    ReplyDelete
  19. അമ്മൂമ്മയുടെ മടിയില്‍ കിടന്നു പണ്ട് ഈ കഥ കേട്ട ഒരു ഓര്‍മ..ഇഷ്ടായി ട്ടോ..

    ReplyDelete
  20. pazhaya kaalathilekkoru matakkayaatra...ente kuttikkalam orthupoyi. achan paranju thararulla kathakal....aasamsakal

    ReplyDelete