ഒരു കാക്കയുടെ കഥ പറഞ്ഞു കൊണ്ടായിരുന്നല്ലോ കഥപ്പെട്ടിയുടെ തുടക്കം. എന്റെ കുഞ്ഞുങ്ങൾക്ക് ഇന്ന് വീണ്ടും ഒരു കാക്കയുടെ കഥ പറഞ്ഞു തരാം, കേട്ടോ.
ഒരിടത്തൊരിടത്ത് ഒരു പാവം കാക്കമ്മയുണ്ടായിരുന്നു. ഒരു ക്ഷാമകാലത്ത് ഭക്ഷണമൊന്നും ലഭിക്കാതെ അവൾ വളരെ ക്ഷീണിച്ച്, വിഷമിച്ച് ഇരിക്കുകയായിരുന്നു, പല സ്ഥലത്തും അലഞ്ഞു നടന്നിട്ടും ഒരു രക്ഷയുമില്ല. അങ്ങനെ ഇരിക്കുമ്പോൾ, അടുത്ത ചായക്കടയിലെ പലഹാരം വയ്ക്കുന്ന അലമാര തുറന്നു കിടക്കുന്നത് കണ്ടത്. അതിൽ നിറയെ നെയ്യപ്പം ചുട്ട് അടുക്കി വച്ചിരിക്കുന്നു. വിശപ്പ് കാരണം കണ്ണ് കാണാൻ പോലും പറ്റാത്ത അവസ്ഥ, കാക്കമ്മ ഒരു നിമിഷം മടിച്ചെങ്കിലും, ചായക്കടക്കാരന്റെ കണ്ണ് തെറ്റിയതും ഒരു നെയ്യപ്പവും കൊത്തിയെടുത്ത് ഒറ്റപ്പറക്കൽ.
ദൂരെ ഒരു മരച്ചില്ലയിൽ ചെന്നിരുന്ന് കാക്ക ആ നെയ്യപ്പം മെല്ലെ തിന്നാനാരംഭിച്ചു. ഒരു കൊത്ത് കൊത്തിയതേയുള്ളൂ, മരത്തിന്റെ ചുവട്ടിൽ ഒരു അനക്കം. ഒരു കുറുക്കൻ. അവനും വിശന്ന് തളർന്നിട്ടുണ്ടെന്ന് തോന്നുന്നു. എന്നാലും താൻ അപ്പം തിന്നാൻ നേരം തന്നെയുള്ള അവന്റെ വരവ് കാക്കമ്മയ്ക്ക് അത്ര രസിച്ചില്ല. കുറുക്കന്റെ കണ്ണ് ആ നെയ്യപ്പത്തിൽ തന്നെയായിരുന്നു. കഴുത്ത് ചെരിച്ച് കാക്കമ്മ അവനെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി.
“അല്ല കാക്കമ്മേ, നല്ല മിനുമിനുത്ത തൂവലുകളും ഭംഗിയുള്ള കൊക്കും ഉള്ള നീയെത്ര സുന്ദരിയാണ്. ഇത്രേം നല്ല സുന്ദരിയായ നിനക്ക് പാട്ട് പാടാൻ അറിയില്ലെന്നാണ് എല്ലാപേരും പറയുന്നത്. കഷ്ടമായിപ്പോയി”, കുറുക്കൻ വെറുതെ തട്ടിവിട്ടു.
തനിക്ക് പാടാൻ അറിയില്ലെന്നോ? കാക്കയ്ക്ക് അതത്ര രസിച്ചില്ല.
“പക്ഷേ എനിക്കറിയാം, നിനക്ക് നന്നായി പാടാൻ അറിയാമെന്ന്, നിന്റെ സൗന്ദര്യം പോലെ തന്നെ നിന്റെ സ്വരവും. എനിക്ക് വേണ്ടി ഒന്ന് പാടി തരുമോ?” കുറുക്കൻ പതുക്കെ ഒരു സൂത്രം പ്രയോഗിച്ചു.
ആ പുകഴ്ത്തലിൽ കാക്ക വീണുപോയി. അവൾ തന്റെ കൊക്കിൽ നെയ്യപ്പം ഇരിക്കുന്നതു പോലും ശ്രദ്ധിക്കാതെ തൊള്ളതുറന്ന് പാടാൻ തുടങ്ങി. ഉടനെ തന്നെ കൊക്കിലിരുന്ന നെയ്യപ്പം താഴെ വീണു.
ഈ നിമിഷം തന്നെയാണ് കുറുക്കനും കാത്തിരുന്നത്. അവൻ നെയ്യപ്പവും കടിച്ചെടുത്തു കൊണ്ട് ഒറ്റ ഓട്ടം. പാവം കാക്ക തന്റെ മണ്ടത്തരത്തിൽ വിഷമിച്ച് ഒറ്റയിരുപ്പായി.
എന്റെ കുഞ്ഞുങ്ങൾക്ക് ഇതിൽ നിന്ന് എന്തു മനസ്സിലായി? ആലോചിക്കാതെയുള്ള എടുത്തു ചാട്ടം നല്ലതല്ല, പുകഴ്ത്തലിൽ വീണു പോകരുതേ….
പക്ഷികളിൽ ഏറ്റവും ബുദ്ധിശാലിയായ കാക്കയെക്കുറിച്ച്, വളരെയേറെ കൗതുകകരങ്ങളായ കാര്യങ്ങൾ ഉണ്ട്. അവയെന്താണെന്ന് അറിയാൻ, ഈ സമ്പാദ്യപ്പെട്ടി തുറന്ന് കാണാൻ ദേ ഇവിടെ ക്ലിക്ക് ചെയ്തേ…മൃഗങ്ങളിൽ കൗശലക്കാരനായ കുറുക്കനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയാൻ ദേ ഇവിടെയും ക്ലിക്ക് ചെയ്യണേ…
ആലോചിക്കാതെയുള്ള എടുത്തു ചാട്ടം നല്ലതല്ല, പുകഴ്ത്തലിൽ വീണു പോകരുതേ…
ReplyDeleteമുന്‍പ് കേട്ടിട്ടുള്ള കഥയാണെങ്കിലും വായിക്കാന്‍ രസം തന്നെ. കുട്ടിയാവുന്നപോലെ.
ReplyDelete‘..കുട്ടിയാവുന്നപോലെ...’അല്ല ഞാന്‍ ദേ കുട്ടിയായി..!!
ReplyDeleteഇത്രനല്ല കഥകളുപറേണ ടീച്ചറ് നന്നായി പാട്ടുപാടുമെന്നു കീട്ടിട്ടുണ്ട്..
ഒന്നു പാടാമോ..?
ഞാന്‍ നില്‍ക്കുന്നില്ല പോവ്വാ..!1
ആശംസകളോടെ..പുലരി
കിലുക്കാംപെട്ടിയുടെ പാട്ട് ദേ ഇവിടെ കേൾക്കാം
Deleteപെട്ടെന്ന് ഞാനൊരു കുട്ടിയായി മാറി,,,
ReplyDeleteമനഃപാഠമായി..അവള്‍ അവിടെ കാത്തിരിപ്പുണ്ട്. നേരത്തെ പോയി പറഞ്ഞു കൊടുക്കാം.
ReplyDeleteകാക്കസുന്ദരിയും കൌശലക്കാരന്‍ കുറുക്കനും.
ReplyDeleteമുമ്പ് വായിച്ച ആറു കുട്ട്യോള്‍ക്കും ഇഷ്ടായി...എനിക്കും.
ReplyDeleteഇവിടുത്തെ എട്ടാമത്തെ കുട്ടിക്കും
ReplyDeleteഇഷ്ടായീന്നറിയിക്കട്ടെ! പക്ഷെ
ഇവിടുത്തെ കുട്ടികള്‍ക്കെല്ലാം വയസ്സായി!!! :-)
ഇനിയും വരുമല്ലോ കഥപ്പെട്ടിയുമായി .
ഒരു കുഞ്ഞു കഥ കൂടി... ഒരുപാടിഷ്ടമായി ഉഷാമ്മേ
ReplyDeleteനീലിക്കും ഇഷ്ടമായി....
ReplyDelete(ഇടയ്ക്കൊക്കെ ഒരു (കരിം)പൂച്ചക്കഥ കൂടി പറയണേ )
എനിച്ച് ഇശ്ട്ടപ്പെറ്റു
ReplyDeleteഇനി ആരു പുകഴ്ത്ത്യാലും ഞാന്‍ പാട്ടു പാടില്ലാ... :D
ReplyDeleteനല്ല കഥ....വളരെ ഇഷ്ടമായി.
ReplyDelete