ഗ്രാമത്തിലെ കച്ചവടക്കാരനായിരുന്നു
ശങ്കു. ശങ്കുവിന്റെ വീട്ടിൽ ദിവസവും രാവിലെ ഒരു
തത്തമ്മ എത്തുമായിരുന്നു. വളരെ രസകരമായി സംസാരിക്കുന്ന ആ തത്തമ്മ പെട്ടെന്നു
തന്നെ അവന്റെ ചങ്ങാതിയായി. തന്റെ കൂട്ടുകാരുടെ മുന്നിൽ അഭിമാനത്തോടെ പ്രദർശിപ്പിക്കാനായി നല്ല
ഭംഗിയുള്ള ആ തത്തമ്മയെ സ്വന്തമാക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. അതെ കൂട്ടിലാക്കിയാൽ എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ. ഒരു ദിവസം
തക്കം കിട്ടിയപ്പോൾ അവൻ അതിനെപ്പിടിച്ച് കൂട്ടിലടച്ചു.
കൂട്ടിലടച്ച തത്തമ്മയെക്കൊണ്ട് സംസാരിപ്പിക്കാൻ ശങ്കു ആവുന്നത്ര
ശ്രമിച്ചു നോക്കി. പക്ഷേ തത്തമ്മ ഒരക്ഷരമ്പോലും
ഉരിയാടാൻ കൂട്ടാക്കിയില്ല. നല്ല
ഭക്ഷണമൊക്കെ കൊടുത്ത് തത്തമ്മയെ അനുനയിപ്പിക്കാൻ ശങ്കു ശ്രമിച്ചു; പക്ഷേ രക്ഷയില്ല....
പിന്നെ അതിനെ പട്ടിണിക്കിട്ട് ഭീഷണിപ്പെടുത്തി സംസാരിപ്പിക്കാൻ ശ്രമിച്ചു. അതിലും വിജയിച്ചില്ല. ഭക്ഷണവും വെള്ളവും കിട്ടാതെ തത്തമ്മ
വല്ലാതെ ക്ഷീണിച്ചു. എന്നിട്ടും ശങ്കു അതിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. നിവൃത്തിയില്ലാതെ വന്നപ്പോൾ തത്തമ്മ പറഞ്ഞു, "ദയവായി
എന്നെ തുറന്നു വിടൂ. കൂട്ടിനകത്തിരുന്നാൽ എനിക്ക് നന്നായി സംസാരിക്കാൻ സാധിക്കില്ല. സ്വതന്ത്രയായി നടന്നാലേ എനിക്ക് സംസാരിക്കാനാവൂ."
അതിലൊന്നും ശങ്കു വഴങ്ങിയില്ല. തത്തമ്മയ്ക്ക് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. അവൾ പറഞ്ഞു, "എന്നെ
കൂട്ടിൽ നിന്ന് തുറന്നു വിട്ടാൽ ഞാൻ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട
മൂന്ന് കാര്യങ്ങൾ പറഞ്ഞു തരാം. അവ
നിങ്ങളുടെ ജീവിതത്തിൽ വളരെയേറെ വിജയങ്ങൾ സമ്മാനിക്കും"
ഈ വാക്കുകൾ ശങ്കുവിനെ പ്രചോദിപ്പിച്ചു. ജീവിത വിജയത്തിനായുള്ള മൂന്ന് കാര്യങ്ങൾ കേൾക്കാൻ അവന് തിടുക്കമായി. അവൻ തത്തമ്മയുടെ കൂട്
തുറന്നു. തത്തമ്മ പെട്ടെന്നു തന്നെ കൂട്ടിൽ നിന്ന് പറന്ന് അടുത്തുള്ള
മരത്തിന്റെ ഉയർന്ന ചില്ലയിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു, "ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടോളൂ, ജീവിത വിജയത്തിനായുള്ള
പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇവയാണ്...
ആപത്തിൽ പെട്ടിരിക്കുന്നവൻ പറയുന്നത് ഒരിക്കലും
വിശ്വസിക്കരുത്
കയ്യിൽ കിട്ടിയ ഒന്ന് മരത്തിലിരിക്കുന്ന
രണ്ടിനേക്കാൽ ഭേദമാണ്
പിന്നെ, നഷ്ടപ്പെട്ടതിനെ
കുറിച്ചോർത്ത് ഒരിക്കലും സങ്കടപ്പെടരുത്..."
ഇത്രയും പറഞ്ഞ് തത്തമ്മ അകലേയ്ക്ക് പറന്നു പോയി.
ആദ്യം നിരാശ തോന്നിയെങ്കിലും ആലോചിച്ചു നോക്കിയപ്പോൾ ശങ്കുവിന് തത്തമ്മ
പറഞ്ഞ കാര്യങ്ങൾ നന്നായി ബോദ്ധ്യപ്പെട്ടു. പിന്നീടൊരിക്കലും ശങ്കു ഇത്തരത്തിലുള്ള അത്യാഗ്രഹവും അമിതാവേശവും മണ്ടത്തരവും
കാട്ടിയിട്ടില്ല.
എന്റെ കൊച്ചു കുഞ്ഞുങ്ങൾക്ക് ഇതിൽ നിന്ന് കുറെ നല്ല കാര്യങ്ങൾ മനസ്സിലായില്ലേ? തത്തമ്മയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കാൻ ദേ ഇവിടെ ക്ലിക്ക് ചെയ്തേ
ആപത്തിൽ പെട്ടിരിക്കുന്നവൻ പറയുന്നത് ഒരിക്കലും വിശ്വസിക്കരുത്
ReplyDeleteകയ്യിൽ കിട്ടിയ ഒന്ന് മരത്തിലിരിക്കുന്ന രണ്ടിനേക്കാൽ ഭേദമാണ്
നഷ്ടപ്പെട്ടതിനെ കുറിച്ചോർത്ത് ഒരിക്കലും സങ്കടപ്പെടരുത്...
കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ....
വായിച്ച് ചിന്തിക്കാൻ പറ്റിയ കൊച്ചുകഥ നന്നായി എഴുതി...
ReplyDeleteവായിച്ചു ചിന്തിച്ചു,ഇഷ്ടപ്പെട്ടു. കുറെ കാലമായി ചേച്ചിയുടെ ഉപദേശ കഥകൾ വായിച്ചിട്ട്. കുഅച്ച് ദിവസത്തെ ഇടവേളക്ക് ശേഷം,ഉപദേശങ്ങളോട് കൂടിയ ഒരു കഥ വായിക്കാൻ കഴിഞ്ഞത് സന്തോഷം. ഞാൻ പറഞ്ഞിട്ടില്ലേ,എന്റെ ചേട്ടന്റെ കുട്ടി കഥകൾ കേട്ട് വളരാൻ പ്രായമാവുന്നതേയുള്ളൂ. 'തക്കുടു' വലുതാവുമ്പോഴേക്ക് പറഞ്ഞ് കൊടുക്കാനായി,എനിക്ക് പഠിച്ച് വയ്ക്കാൻ,മറ്റൊരു കഥ കൂടി പറഞ്ഞു തന്നതിൽ സന്തോഷം.! ആശംസകൾ.
ReplyDeleteവായിച്ചൂട്ടോ, ഇഷ്ട്ടായി.
ReplyDeleteഇപ്പോത്തന്നെ കുറേ ചിന്തിച്ചു. ഇനി ബാക്കി വൈകിട്ട്..!:)
ഒത്തിരി ആശംസകളോടെ..പുലരി
ishttapettu muthazhiye
ReplyDeleteThis comment has been removed by the author.
ReplyDeleteകഥപ്പെട്ടിയിലും നല്ല സമ്പാദ്യങ്ങള്
ReplyDeleteഈ കുഞ്ഞുപൈതലിന് മൂന്നാമത്തെ ഉപദേശമാണ് കൂടുതൽ ഇഷ്ട്ടപെട്ടത്. ആശംസകളോടെ........
ReplyDeleteവായിച്ചു....
ReplyDeleteകഥ ഇഷ്ടമായി....
എന്റെ ശേഖരത്തിലേക്ക് ഒരു ഗുണപാഠകഥ കൂടി
ഇഷ്ടായി..
ReplyDeleteവായിച്ചു..
ReplyDeleteകഥ ഇഷ്ടായി..
കഥ ഒരുപാടിഷ്ടപ്പെട്ടു ഉഷാമ്മേ....
ReplyDeleteഇഷ്ടപ്പെട്ടു.....
ReplyDeleteഎന്റെ മോഹന് പറഞ്ഞു കൊടുക്കണം