ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. വളരെ ഭക്തനായിരുന്ന അദ്ദേഹം രാജ്യകാര്യങ്ങൾ നോക്കുന്നതിനൊപ്പം കഠിനമായി തപസ്സ് ചെയ്ത് അനേകം വരങ്ങളും വാങ്ങിക്കൊണ്ടിരുന്നു. ക്രമേണ ഇത് അദ്ദേഹത്തെ അത്യാഗ്രഹിയാക്കി മാറ്റി. ഒരിക്കൽ ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം ആവശ്യപ്പെട്ട വരം എന്തായിരുന്നെന്നോ, താൻ തൊടുന്നതെല്ലാം സ്വർണ്ണമാകണം എന്ന്!! എത്ര വിചിത്രമായ ആഗ്രഹം, അല്ലേ?
രജാവിന്റെ ഈ വിചിത്രമായ ആഗ്രഹത്തിൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ദൈവം ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചു. രാജാവിന്റെ അത്യാഗ്രത്തിൽ അതൃപ്തി തോന്നിയെങ്കിലും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ദൈവം ആ വരം നൽകി – രാജാവ് തൊടുന്നതെല്ലാം സ്വർണ്ണമാകും എന്ന വരം!
അത്യാഹ്ലാദത്തോടെ കൊട്ടാരത്തിൽ മടങ്ങിയെത്തിയ രാജാവ് ഓരോ സാധനങ്ങളും തൊട്ടുനോക്കി തന്റെ വരത്തിന്റെ ശക്തി പരിശോധിച്ച് വല്ലാതെ സന്തോഷിച്ചു. കൊട്ടാരത്തിന്റെ തൂണുകളും, പ്രതിമകളും, കൽപ്പടവുകളും എല്ലാം രാജാവിന്റെ കരസ്പർശനത്തിൽ സ്വർണ്ണമായി. കസേരകളും മേശകളും ഒക്കെ സ്വർണ്ണമായി.
ആ സന്തോഷം അധികം നീണ്ടുനിന്നില്ല. രാജാവ് ഭക്ഷണത്തിനായി എടുത്ത പഴങ്ങളും പലഹാരങ്ങളും, എന്തിന് വെള്ളം പോലും ഭക്ഷ്യയോഗ്യമല്ലാതെ സ്വർണ്ണമായി മാറി. വിഷണ്ണനായിരുന്ന രാജാവിന്റെ അടുത്തേയ്ക്ക് അദ്ദേഹത്തിന്റെ കുഞ്ഞ് ഓടിയണഞ്ഞത് അപ്പോഴായിരുന്നു. ദുഃഖിച്ചിരുന്ന തന്റെയറുത്തേയ്ക്ക് ഓടിയെത്തിയ കുഞ്ഞിനെ കണ്ട സന്തോഷത്തിൽ രാജാവ് അവനെ വാരിയെടുത്തി. ഉടനെ തന്നെ ആ കുഞ്ഞും സ്വർണ്ണപ്രതിമയായി മാറി.
സകല നിയന്ത്രണങ്ങളും വിട്ട് രാജാവ് അലറിക്കരഞ്ഞ് ഭ്രാന്തനെപ്പോലെയായി. എല്ലാപേരും അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് പോകാൻ തന്നെ ഭയപ്പെട്ടു. തങ്ങളെയെങ്ങാനും രാജാവ് തൊട്ടാൽ സ്വർണ്ണമായിത്തീരുമല്ലോ എന്ന ഭീതി തന്നെ കാരണം. രാജാവ് എന്തുചെയ്യണമെന്നറിയാതെ വീണ്ടും ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിച്ചു.
ഒടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു. രാജാവ് തന്റെ അത്യാഗ്രത്തെക്കുറിച്ച് തീർത്തും ബോധവാനായി എന്ന് മനസ്സിലാക്കിയ ദൈവം രാജാവിന്റെ അപേക്ഷപ്രകാരം ആ വരം പിൻവലിച്ചു. അത്യാഗ്രത്തിന്റെ ആപത്ത് രാജാവിന് ശരിക്കും ബോധ്യമായി.
എന്റെ കുഞ്ഞുങ്ങൾക്കും ഈ കഥയിൽ നിന്ന് ഒരു നല്ല സന്ദേശം കിട്ടിയില്ലേ? അത്യാഗ്രഹം അത്യാപത്ത് തന്നെ….
ഇനി ഈ പാട്ടൊന്ന് കേട്ടു നോക്കിക്കേ....
എന്റെ കുഞ്ഞുങ്ങൾക്കും ഈ കഥയിൽ നിന്ന് ഒരു നല്ല സന്ദേശം കിട്ടിയില്ലേ? അത്യാഗ്രഹം അത്യാപത്ത് തന്നെ….
ReplyDeleteഅത്യാഗ്രഹം അത്യാപത്ത് തന്നെ.
ReplyDeleteആശംസകള്‍......
ReplyDeleteഎത്ര കഥ കേട്ടിട്ടും അത്യാഗ്രഹം മാറുന്നില്ലല്ലോ ആര്‍ക്കും.....അതാണു സങ്കടം.
ReplyDeleteകഥ ഭംഗിയായി പറഞ്ഞു.
മുത്തശിയുടെ മടിയിൽ കിടന്ന് കഥ കേൾക്കുന്നത് പോലെ.... നന്നായി ഉഷാമ്മേ....
ReplyDelete