Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, April 1, 2010

അത്യാഗ്രഹം നല്ലതല്ല .....

അത്യാഗ്രഹം  നല്ലതല്ല .....
ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.ഇന്നത്തെ എത്ര മക്കള്‍ക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാര്‍ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ.അറിയാത്ത ഇന്നത്തെ മക്കള്‍ക്കും,അറിയാമായിരുന്ന അന്നത്തെ മക്കള്‍ക്കും(ഓര്‍മ്മ പുതുക്കാന്‍) വേണ്ടി ഞാന്‍ ഇവിടെ ആ കഥ ഒരിക്കല്‍ കൂടെ പറയാം.


ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോള്‍ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍,ഇതില്‍ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.


നായ പാലത്തില്‍ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു.


“ബൌ.....ബൌ.....”


പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........!!!!!


എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.


നായക്കു സങ്കടമായി. അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ പ്രതിബിംബമാണ്  വെള്ളത്തില്‍ കണ്ടത് എന്ന്.


വെള്ളത്തില്‍ മുമ്പ് കണ്ട പ്രതിബിംബം വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.


എന്തു ഗുണപാഠം ആണ് എന്റെ കുഞ്ഞുങ്ങള്‍ക്കു ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
ഈ ഗാനം കൂടി കേട്ടുനോക്കൂ....


ezhunila | Upload Music

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഇവനെപ്പറ്റി കുറച്ചുകാര്യങ്ങള്‍ കൂടി അറിയാന്‍ ഈ  
ഒന്ന് നോക്കൂ

19 comments:

  1. അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.....

    ReplyDelete
  2. അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
    ഇത് പലർക്കും അറിയാവുന്ന കഥയാണല്ലോ ഉഷചേച്ചി

    ReplyDelete
  3. Ushechii,

    payazha kathakal anyamagunna namude kunjungalk oru nalla katha.

    ReplyDelete
  4. അതെ.
    അത്യാഗ്രഹം നല്ലതല്ല!

    ReplyDelete
  5. അത്യാഗ്രഹം നല്ലതല്ല! “നിഴലിനോട് പടവെട്ടരുത് എന്നും ആവാം” ... കഥകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമ്പോള്‍ നമ്മുടെ പൈതൃകം തന്നെ പകര്‍ന്നു കൊടുക്കുകയായിരുന്നു. എല്ലാ കഥയിലും ഒരു നല്ല ഗുണപാഠവും ഉണ്ടായിരുന്നു,പക്ഷി മൃഗങ്ങളേയും സസ്യലതാതികളെയും സ്നേഹിക്കാനും പരിപാലിക്കാനും ഉള്ള സന്ദേശം, ആ കഥകള്‍ കേട്ടു വളര്‍ന്നവര്‍ അറിയാതെ എങ്കിലും മനസ്സില്‍ മൂല്യങ്ങളും സൂക്ഷിച്ചു... പിന്നെ വന്നതലമുറ ‘പൊട്ടകഥ പറയാഞ്ഞിട്ടാ ആ നേരത്ത് ജികെ ക്വിസ് നോക്കാം’ എന്നായി ഇന്ന് സ്നേഹവും കടമയും കടപ്പാടും ദയയും കാരുണ്യവും ഒക്കെ വെറും വാക്കുകള്‍ ആവുന്നു...അവയുടെ അര്‍ത്ഥം നിഘണ്ഡുവില്‍ തപ്പണം ...കിലുക്സേ കഥയുമായി കടന്നു വന്നതില്‍ സന്തോഷം ......

    ReplyDelete
  6. ഈ കഥ കേട്ടിട്ടുണ്ട്. മക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടും ഉണ്ട്. എന്നാലും ഇപ്പോള്‍ അതൊക്കെ മറവിയിലാണ്ടു പോയിരിക്കുന്നു. ഈ പഴംകഥകളൊക്കെ ഒന്നൊന്നായി ഇവിടെ പോസ്റ്റുചെയ്യുന്നത് എന്തായാലും നന്നായി കിലുക്കേ. പാട്ട് ഒന്നാംതരമായി.അതു ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ?

    ReplyDelete
  7. കഥ വായിച്ചു പാട്ടും കേട്ടു..
    ആ കാസറ്റില്‍ ഇതുപോലെ നല്ല ഗാനങ്ങള്‍ വേറെയുമുണ്ടല്ലോ.. ഓരോന്നു പോസ്റ്റെന്നേ...

    ReplyDelete
  8. മറവിയിലാണ്ട് പോയ പഴയ കാലത്തെ മുത്തശ്ശി കഥകൾ.. നന്നായി ചേച്ചീ.. ഇതും ആവശ്യമാണ്.. വളർന്നു വരുന്ന കുട്ടികൽക്ക് കമ്പ്യൂട്ടറിനു മുൻപിൽ ചടഞ്ഞ് കൂടുമ്പോൾ അറിയാതെ മലയാളം ബ്ലോഗുകൾ തുറന്നാലെങ്കിലും ഇത്തരം മുത്തശ്ശി കഥകൾ അറിയട്ടെ..

    ReplyDelete
  9. nannayi. Katha onnukoodi Ormipikkan pati.
    Katha vayichappol oru ninisham oru kuttiyayi maaran kazhinju.

    Pazhaya katha aanenkilum naayakku oru peru koduth, Onnukoodi katha sandharbhathinay onnu puthukkaamayirunnillae chechi?

    ReplyDelete
  10. ഉഷ ചേച്ചി ,
    കേട്ടിട്ടുള്ള കഥ തന്നെ എന്നാലും വീണ്ടും കേട്ടപ്പോള്‍ ഒരു സുഖം . പറ്റും കൊള്ളംട്ടോ

    ReplyDelete
  11. അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.
    എന്ന് ഇപ്പോള്‍ ശരിക്കും മനസ്സിലായി ഠോ....!!

    ReplyDelete
  12. ആ ചിത്രത്തിലെ എല്ലാണോ കിട്ടിയത്?
    എന്നിട്ടും നായക്കു തികഞ്ഞില്ലെ?
    കഷ്ടം. നായക്ക് വല്ല മനുഷ്യരും ട്രൈനിങ്ങ് കൊടുത്തിരിക്കും

    ReplyDelete
  13. നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    ReplyDelete
  14. കഥ കേട്ടതാണെങ്കിലും ഈ പാട്ട്‌ കേസറ്റ്‌ ഉണ്ടെങ്കിലും ഒരു പാടു നാളുകൾക്ക്‌ ശേഷം വീണ്ടു കേട്ടു. ഈ മധുര ഗാനം.

    thanks :)

    ReplyDelete
  15. കൊള്ളാമല്ലോ, സമ്പാദ്യപ്പെട്ടിയിലെ വീഡീയോകള്‍ ഉഗ്രന്‍... പുതിയ പുതിയ അറിവുകളു, നല്ല കഥാഖ്യാനവും, പാട്ടും... പോരട്ടേ, പോരട്ടേ....ഉഷാമ്മേ....ഇനിയും ഒരുപാട്...കാത്തിരിക്കുന്നു...

    ReplyDelete