Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, May 1, 2010

കൊറ്റിയും കുറുക്കനും ‍

അപ്പോള്‍ നമ്മക്കു പുതിയ ഒരു കഥ കേട്ടാലോ?
ഒരു കാട്ടില്‍ രണ്ടു കൂട്ടുകാരുണ്ടായിരുന്നു.ഒരു കുറുക്കനും ഒരു കൊറ്റിയും. കുറുക്കന്‍ മഹാ കൌശലക്കാരനായിരുന്നു.
ഒരു ദിവസം കുറുക്കന്‍ തന്റെ കൂട്ടുകാരനെ വീട്ടിലേക്കു വിളിച്ചു ഒന്നു സത്കരിച്ചാലോ എന്നു വിചാരിച്ചു.അവന്‍ കൊറ്റിയോടു പറഞ്ഞു“നീ ഒരു ദിവസം എന്റെ വീട്ടിലേക്കു വാടാ, ഞാന്‍ നിനക്കു നല്ല ഒരു സൂപ്പ് ഉണ്ടാക്കി തരാം.”
കൊറ്റിക്കു വളരെ സന്തോഷം ആയി.പറഞ്ഞ ദിവസം പറഞ്ഞ സമയം തന്നെ കൊറ്റി  ഒരു സമ്മാനപൊതിയും ഒക്കെയായി കുറുക്കന്റെ വീട്ടില്‍ എത്തി.കുറുക്കന്‍ കൊറ്റിയേ കാര്യമായി സ്വീകരിച്ചിരുത്തി, കുറെ കഥകളും വിശേഷങ്ങളും ഒക്കെ സംസാരിച്ചിരുന്നു, അങ്ങനെ ആഹാരം കഴിക്കാന്‍ സമയമായപ്പോള്‍ കുറുക്കന്‍ പറഞ്ഞു“ കൂട്ടുകാരാ ഞാന്‍ നല്ല സൂപ്പുണ്ടാക്കി വച്ചിട്ടുണ്ട് , എടുത്തിട്ടു വരാം” എന്നു പറഞ്ഞ് കുറുക്കന്‍ അടുക്കളയിലേക്കു പോയി.


രണ്ടു വലിയ പരന്ന പാത്രങ്ങളില്‍ നിറയെ സൂപ്പുമായി കുറുക്കന്‍ തിരികെ വന്നു.രണ്ടു പേരും കൊതിയോടെ സൂപ്പു കുടിക്കാന്‍ തുടങ്ങി.കുറുക്കന്‍ മന;പ്പൂര്‍വം പരന്ന പാത്രത്തില്‍ സൂപ്പു വിളമ്പിയതാണ്.കൊറ്റിക്ക് നീണ്ടചുണ്ടുകള്‍ അല്ലേ മക്കളേ അതിനാല്‍ ഒരു തുള്ളി സൂപ്പു പോലും ആ പാവത്തിനു കുടിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ കുറുക്കന്‍ ആ സൂപ്പു മുഴുവനും ആര്‍ത്തിയോടെ നക്കി നക്കി കുടിച്ചു. വിശന്നു പൊരിഞ്ഞ വയറുമായി കൊറ്റി കുറുക്കനെ നോക്കിയപ്പോള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് ഒന്നുമറിയാത്തവനേപ്പോലേ കുറുക്കന്‍ ചോദിച്ചു “എന്താ കൂട്ടുകാരാ സൂപ്പു കഴിക്കാഞ്ഞത്? ഇഷ്ടപ്പെട്ടില്ലേ? നല്ല സ്വാദില്ലേ?ക്ഷമിക്കണം അടുത്തതവണ നന്നായിട്ടു ഉണ്ടാക്കിത്തരാം”.


“സാരമില്ല,ഇതില്‍ പരിഭവിക്കാനും, ക്ഷമചോദിക്കാനും എന്തിരിക്കുന്നു?താങ്കളുടെ ചങ്ങാത്തം ആണ് എനിക്കു വലുത്” കൊറ്റി പറഞ്ഞു.ഒരു ദിവസം കൊറ്റിയുടെ വീട്ടിലേക്ക്  കുറുക്കനെ ക്ഷണിച്ചിട്ട്  കൊറ്റി അവന്റെ വീട്ടിലേക്കു പോയി.കൊറ്റി കുടിക്കാതെ വച്ചിരുന്ന സൂപ്പും കുടെ കുറുക്കന്‍ സന്തോഷത്തോടെ അകത്താക്കി.


പറഞ്ഞ ദിവസം തന്നെ കുറുക്കന്‍ കൊറ്റിയുടെ വീട്ടില്‍ എത്തി.വാതില്‍ക്കല്‍ എത്തിയപ്പഴേ കൊറ്റിയുണ്ടാക്കിയ സൂപ്പിന്റെ മണം അവന്റെ മൂക്കിലെത്തി.’ഏതായാലും കുശാലായി,നിറയെ കഴിക്കണം അവന്‍ കൊതിയോടെ ചിന്തിച്ചു.


വിനയത്തോടെ കൊറ്റി കുറുക്കനെ സ്വീകരിച്ചിരുത്തി .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൊറ്റിയുടെ ജോലിക്കാരന്‍ സൂപ്പുമായി വന്നു.നീളന്‍ കഴുത്തും ഇടുങ്ങിയ വായും ഉള്ള കലങ്ങളിലായിരുന്നു സൂപ്പു കൊണ്ടുവന്നത്.സൂപ്പു കണ്ടതും കുറുക്കന്‍ കൊതി മൂത്ത് മര്യാദകള്‍ ഒക്കെ മറന്ന് നാക്കു നീട്ടി  നക്കാന്‍ ഒരുങ്ങി.തല അകത്തെക്കു കടക്കുന്നില്ല, ചെറിയ വാവട്ടമുള്ള കലമല്ലേ?പാത്രത്തിന്റെ വക്കു നക്കിയും,മണം പിടിച്ചും, നിലത്തു വീണതുള്ളികള്‍ നക്കിയും കുറുക്കച്ചന്‍ അവിടെ ഇരുന്നു.അതേസമയം കൊറ്റി തന്റെ നീണ്ട കൊക്ക് കലത്തിലേക്കു കടത്തി സൂപ്പു മുഴുവനും കുടിച്ചു.


കൊറ്റി മനസ്സില്‍ ചിരിച്ചു കൊണ്ട് കുറുക്കനോടു ചോദിച്ചു, “ അല്ല കൂട്ടുകാരാ എന്താ ഞാന്‍ ഉണ്ടാക്കിയ സൂപ്പ് നിനക്കും ഇഷ്ടായില്ല അല്ലെ?ഒട്ടും കഴിച്ചില്ലല്ലോ?“ കാര്യം മനസ്സിലായ കുറുക്കന്‍ നാണക്കേടോടെ കൊറ്റിയുടെ മുഖത്തേക്കു നോക്കി.വീണ്ടും കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന ആ കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി പേടിപ്പിച്ചു.കുറുക്കന്‍ വാലും ചുരുട്ടി ഒറ്റ ഓട്ടം.


ഇതില്‍ നിന്നു എന്താണ് കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക് മനസ്സിലായതു?പരസ്പര ബഹുമാനമാണ്  കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ആരോടും അപമര്യാദയായി പെരുമാറരുത്.
==============

ശരിയാണ്, ഗീതേച്ചിയും ഇസ്മയിലും ഹാഷിമും പറഞ്ഞതിനോട് തീര്‍ച്ചയായും യോജിക്കുന്നു. പക്ഷെ, നമുക്ക് പൈതൃകമായി വാമൊഴിയായി അനുഗ്രഹിച്ച് കിട്ടിയ മുത്തശ്ശിക്കഥകളുടെ മൂലരൂപം തിരുത്താന്‍ നമുക്ക് അവകാശമില്ലല്ലോഎന്നാലും, ഗുണപാഠത്തിന്റെ സത്ത ഒട്ടും ചോര്‍ന്നുപോകാതെ, കുഞ്ഞുങ്ങള്‍ക്ക് വേദനതോന്നാത്ത തരത്തില്‍ പുരനാഖ്യാനങ്ങള്‍ തീര്‍ച്ചയായും വളരെ നല്ലതുതന്നെ

കഥ നമുക്ക് ഇങ്ങനെയാക്കിയാലോ.....

             കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന  കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി കൌതുകത്തോടെ നോക്കിമനസ്സില്‍ കുറ്റബോധമുണ്ടായിരുന്ന കുറുക്കന്‍ , അതുകണ്ട് ശരിക്കും പേടിച്ചുപിന്നെ, വാലും ചുരുട്ടി ഒറ്റ ഓട്ടം... പാവം തോന്നിയ കൊറ്റി, കുറുക്കനെ തിരികെ വിളിച്ചുമടിച്ച് മടിച്ച് ഒരു ചമ്മലോടെ കുറുക്കന്‍ തിരികെ വന്നുപക്ഷേ, കൊറ്റി, കുറുക്കന് ഒരു നല്ല സന്ദേശം നല്‍കുകയായിരുന്നുനേരത്തേ തന്നെ കരുതി വച്ചിരുന്ന പരന്ന പാത്രത്തില്‍ കുറുക്കന് കൊറ്റി, സൂപ്പ് വിളമ്പിക്കൊടുത്തുഒപ്പം കുറുക്കന്റെ ചെവിയില്‍ ഇങ്ങനെ പറഞ്ഞു കൊടുത്തു “പരസ്പര ബഹുമാനമാണ്  കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ആരോടും അപമര്യാദയായി പെരുമാറരുത്“...  കാര്യം മനസ്സിലായ കുറുക്കന്‍ സന്തോഷത്തോടെ സൂപ്പ് മുഴുവന്‍ ആര്‍ത്തിയോടെ, കൊതിയോടെ നക്കിക്കുടിച്ചുരണ്ട് പേരും, വളരെ സന്തോഷത്തോടെ പുഴയരുകില്‍ കാറ്റികൊള്ളാന്‍ പോയിപിന്നെ വളരെക്കാലം ഉറ്റ ചങ്ങാതിമാരായി ജീവിച്ചു
             ഇങ്ങനെയുള്ള വ്യത്യസ്തങ്ങളായ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കഥപ്പെട്ടിയുടെ സമ്പത്ത്..... കഴിഞ്ഞ കഥയിലെപോലെ, ഓരോ കൂട്ടുകാരുടെയും ഭാവനക്കനുസരിച്ചുള്ള പുതിയ പുതിയ കഥകള്‍ കൊണ്ട് ഈ കഥപ്പെട്ടി സമ്പന്നമാക്കൂ. പിന്നെ, കഥപ്പെട്ടിയുടെ അനുബന്ധമായ സമ്പാദ്യപ്പെട്ടിയിലും കൂടുതല്‍ അറിവുകള്‍ ഉള്ളവര്‍ അത് കമന്റായി പങ്ക് വയ്ക്കണേ...

ഇനി നമുക്ക്, കൊറ്റിയെയും കുറുക്കനെയും കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.... അതിന് ദേ ഈ സമ്പാദ്യപ്പെട്ടി ഒന്ന് തുറന്ന് നോക്കിക്കേ.....
 


18 comments:

  1. പരസ്പര ബഹുമാനമാണ് കൂട്ടുകാര്‍ക്കിടയില്‍ വേണ്ടത്. ആരോടും അപമര്യാദയായി പെരുമാറരുത്.

    ReplyDelete
  2. ".വീണ്ടും കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന ആ കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി പേടിപ്പിച്ചു.കുറുക്കന്‍ വാലും ചുരുട്ടി ഒറ്റ ഓട്ടം."
    അത് വേണ്ടിയിരുന്നില്ല. ക്ഷമയായിരുന്നു അഭികാമ്യം.

    ReplyDelete
  3. കഥ ഇഷ്ടായി
    പണ്ട് ഈ കഥ കേൾക്കുന്ന കാലത്ത്
    കുറുക്കനെ പറ്റിച്ച കൊറ്റി മനസ്സിലെ ഹീറോ ആയിരുന്നു ...

    ReplyDelete
  4. ഉഗ്രനായിട്ടുണ്ട്‌ ചേച്ചി!

    ReplyDelete
  5. കുട്ടിക്കഥകൾ എല്ലാം ഒരു പുസ്തമായി പുറത്തു വരട്ടെ എന്നു ആശംസിക്കുന്നു.
    പഴയ ഗുണപാഠകഥകൾ ഇപ്പോൾ ഒരിടത്തും ലഭ്യമല്ല.. :(

    ReplyDelete
  6. ചേച്ചി കഥകൾ നല്ലത്.. പണ്ട് കാലത്തെ മുത്തശ്ശി ബ്ലോഗുലൂടെ തിരികെ വരുന്നു.. മനസ്സിൽ ഒരു പേരു തോന്നുന്നു.. പക്ഷെ ഇവിടെ കുറിക്കുന്നില്ല.. അബദ്ധത്തിൽ അതെങ്ങാൻ ചെല്ലപ്പേരായാലോ?

    ReplyDelete
  7. പുതുമനഷ്ട്ടപ്പെടാത്ത പഴമകൾ...

    ReplyDelete
  8. പകരത്തിന് പകരം എന്ന ഈ കതാ സന്ദേശം എനിക്കിഷ്ട്ടായില്ലാ.
    പകരം കൊറ്റി കുറുക്കന് കഴുക്കാന്‍ പറ്റുന്ന പാത്രത്തില്‍ നല്‍കിയിരുന്നെങ്കില്‍ താന്‍ മുമ്പ് ചെയ്ത തെറ്റിള്‍ല്‍ കുറുക്കന് ചമ്മല്‍ തോന്നുമായിരുന്നു, അതായിരുന്നു നല്ലത്.
    തെറിയെ തെറി കൊണ്ട് എതിരിടുന്നതിലും നല്ലത് പുഞ്ചിരി കൊണ്ട് എതിര്‍ക്കുന്നതാണ്, അതാണ് എനിക്കിഷ്ട്ടവും

    ReplyDelete
  9. നന്നായി...കുട്ടി/വല്യ കഥ..!

    ReplyDelete
  10. കഥപ്പെട്ടി ഒരു മുതല്‍കൂട്ടായി കാലങ്ങള്‍ മായ്ച്ച കഥകളുടെ ഒരു നിധിപ്പെട്ടിയാകട്ടെ

    ReplyDelete
  11. കുട്ടിക്കാലത്ത് ആദ്യമായി ഈ കഥ കേട്ട അതേ കൌതുകത്തോടെ വായിച്ചു.

    ഇതു പോലെ കേട്ട എത്രയോ കഥകള്‍...

    ReplyDelete
  12. ഈ കുട്ടിക്കഥയും കേട്ടിട്ടുള്ളത് തന്നെ. എന്നാലും കൊച്ചുമോന്‍ ഒരു കഥ പറഞ്ഞു തരൂ അമ്മൂമ്മേ എന്നു പറഞ്ഞു വന്നാല്‍ ഇതൊന്നും ഓര്‍മ്മയില്‍ വരേയില്ല. നന്നായി കിലുക്കാം പെട്ടീ.

    കൂതറ ഹാഷിം പറഞ്ഞതു പോലെ കഥയൊന്നു മാറ്റിപ്പറയാം ‍ - ഒരു നോബിള്‍ റിവഞ്ച് എന്ന മാതിരി. ശത്രുവിനെ നാണിപ്പിക്കാന്‍ മധുരപ്രതികാരത്തിനാണല്ലോ കൂടുതല്‍ ശക്തി.

    പക്ഷേ, പറഞ്ഞുകൊടുക്കുന്ന കഥ കേള്‍ക്കുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് അതിന്റെ ആഴം മനസ്സിലാവില്ല. നമ്മളൊരു തെറ്റു ചെയ്താല്‍ അതിനു നമുക്ക് ശിക്ഷ കിട്ടും എന്ന ലളിതമായ തത്വമാണ് ഈ കഥയില്‍ അടങ്ങിയിരിക്കുന്നത്. കുരുന്നുകള്‍ക്ക് അതു മനസ്സിലാവും.

    ഓ.ടോ. ഇന്നാണ് ഇത് കണ്ടത് കിലുക്കേ.

    ReplyDelete
  13. ഇസ്മായില്‍, മാണിക്യം ചേച്ചീ, സാബു, മനോരാജ്, ബിലാത്തിപ്പട്ടണം, മലയാളി, ഹാഷിം, ലക്ഷ്മി, കാട്ടിപ്പരുത്തി, ശ്രീ, ഗീതേച്ചീ‍..... നന്ദി.....

    ശരിയാണ്, ഗീതേച്ചിയും ഇസ്മയിലും ഹാഷിമും പറഞ്ഞതിനോട് തീര്‍ച്ചയായും യോജിക്കുന്നു. കഥ ചെറുതായി ഒന്ന് മാറ്റി പറഞ്ഞിട്ടുണ്ട്.....

    ഇങ്ങനെയുള്ള വ്യത്യസ്തങ്ങളായ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കഥപ്പെട്ടിയുടെ സമ്പത്ത്..... കഴിഞ്ഞ കഥയിലെപോലെ, ഓരോ കൂട്ടുകാരുടെയും ഭാവനക്കനുസരിച്ചുള്ള പുതിയ പുതിയ കഥകള്‍ കൊണ്ട് ഈ കഥപ്പെട്ടി സമ്പന്നമാക്കണേ.

    പിന്നെ, കഥപ്പെട്ടിയുടെ അനുബന്ധമായ സമ്പാദ്യപ്പെട്ടിയിലും കൂടുതല്‍ അറിവുകള്‍ ഉള്ളവര്‍ അത് കമന്റായി പങ്ക് വയ്ക്കണേ...

    ReplyDelete
  14. kadhayile roopabhedavum nannayi...

    ReplyDelete
  15. ഗുണപാഠം ഉള്‍ക്കൊള്ളിച്ചു തന്നെ എഴുതിയ കഥയുടെ പുതിയ രൂപവും ഇഷ്ടമായി കിലുക്കേ.

    ReplyDelete
  16. കഥയും കമന്റുകളും തിരുത്തലും ഇഷ്ടമായി.

    ReplyDelete
  17. ഉഷാമ്മേ, ഓരോ കഥയും, വളരെ വളരെ പുതുമയോടെ.... ശരിക്കും തൊട്ടടുത്തിരുന്ന് പറഞ്ഞു കേള്‍ക്കുന്ന അതേ അനുഭവം.... പുനരാഖ്യാനങ്ങള്‍ അതീവ സുന്ദരം തന്നെ.... സമ്പാദ്യപ്പെട്ടിയും വളരെ രസകരമാവുന്നുണ്ട്....

    ഇന്ന് മാതൃദിനമാണല്ലോ.... ഒരുപാട് സ്നേഹവും ആശംസകളും ...

    ReplyDelete