Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, December 31, 2009

പ്രകൃതിയും അമ്മയും സ്നേഹവും...




                കുട്ടിക്കാലത്തെ ഓർമ്മകൾ തുടങ്ങുന്നത്, വാവയെ ഒക്കത്തിരുത്തി മാമം കൊടുക്കുന്ന ഒരു അമ്മയിൽ
                 ഭക്ഷണം കൊടുക്കാൻ എപ്പോഴും വാവയെ മുറ്റത്ത് കൊണ്ടുപോവുക, ആദ്യം കുറച്ച് ആഹാരം മുറ്റത്ത് വിതറുക, കാക്ക, പൂച്ച, കോഴി, പട്ടിചില സമയത്ത് കന്നുകുട്ടികളും ഒരുമയോടെ അതു തിന്നുക, കൂട്ടത്തിൽ ഒരു പാട്ടും പാടിക്കൊണ്ട് ആ അമ്മ കുഞ്ഞിന് ആഹാരം കൊടുക്കുക. ചൈതന്യം നിറഞ്ഞ ഓർമ്മകൾ, അല്ലേ
                 എല്ലാ അമ്മമാരും പാടിയിരുന്ന ഈ പാട്ടില്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് കുട്ടിക്കാലം!

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ


കുഞ്ഞിനു തീറ്റകൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരയൂലേ


കുഞ്ഞേ, കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയ്യിലെ നെയ്യപ്പം

ഇല്ല തരില്ലീ നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ?




 ചുറ്റുപാടുകളെ ആസ്വദിക്കാൻ, ജീവജാലങ്ങളെ സ്നേഹിക്കാൻ, അവയ്ക്കും വീടും കൂടും കുട്ടികളും ഉണ്ടെന്നും, തു ജീവിയായാലും സ്വന്തം കുഞ്ഞിന് ആഹാരം കൊടുക്കാൻ എന്തു ത്യാഗവും ചെയ്യുമെന്നും... എല്ലാം നിറഞ്ഞ കവിത..... സ്നേഹം പ്രകൃതിയിൽ നിന്നും പഠിച്ചു തുടങ്ങുന്നു കുഞ്ഞുങ്ങൾ....

നാമെല്ലാം റ്റവും ആദ്യം അനുകരിച്ച പ്രകൃതിയിലെ ശബ്ദം കാക്കയുടെതാണല്ലോ. കാക്കക്കൊപ്പം കാ..കാ.. എന്നു വിളിച്ചു മത്സരിക്കാത്ത കുഞ്ഞുങ്ങളുണ്ടോ

             പക്ഷികളിൽ എറ്റവും ബുദ്ധിയുള്ളത് കാക്കക്കാണത്രേ. ഇത്തിറ്റി വെള്ളം നിറച്ച കുടത്തിൽ കല്ലു പെറുക്കിയിട്ട് ജലനിരപ്പുയർത്തി ദാഹം തീർക്കാൻ വേറെ തു പക്ഷിക്കാണ് സാധിക്കുക… ഈ കാക്കയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ, ദേ...ഇവിടെ ക്ലിക്ക് ചെയ്യൂ...

Thursday, December 24, 2009

ഓടിവാ... കളിയാടി വാ...കഥ കേള്‍ക്കുവാന്‍ വാ...വാ.....

ഓടിവാ... കളിയാടി വാ ..കഥ കേള്‍ക്കുവാന്‍ വാ...വാ...

ഈ  സമ്പാദ്യപ്പെട്ടി............

ഞങ്ങളുടെ മക്കള്‍ക്കുവേണ്ടി ആദ്യം....

പിന്നെ,  കൊച്ചു മക്കള്‍ക്കായി ....

ഇനി അതു എന്റെ ബൂലോക പൊന്നുമക്കള്‍ക്കായി....

                 ഇന്നത്തെ അഛനും, അമ്മയും, അപ്പൂപ്പനും, അമ്മൂമ്മയും ഒക്കെയായി  വിലസുന്ന പണ്ടത്തെ  കുട്ടികളെ... നിങ്ങള്‍ക്കും സ്വാഗതം....

                  ഓര്‍മ്മപുതുക്കാന്‍ ‍, മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പറഞ്ഞു കൊടുക്കാന്‍ ‍....

             എന്റെ കുട്ടിക്കാലത്ത് ഞാന്‍  കണ്ടതും കേട്ടതും അറിഞ്ഞതുമായ, എനിക്കു നല്ലതെന്നു തോന്നിയ, ഒരുപാടിഷ്ടം തോന്നിയ, കുട്ടിക്കവിതകള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, നാട്ടറിവുകള്‍, നാടന്‍ കളികള്‍, നല്ല പലഹാരങ്ങള്‍ അങ്ങനെ അങ്ങനെ ആക്രി...പൂക്രി...കമ്പിപ്പൂത്തിരി എല്ലാം കുത്തിനിറച്ച  ഈ പെട്ടി എന്റെ  ബൂലോക കുട്ടികള്‍ക്കായി തുറക്കാന്‍ പോകുന്നൂ.....

റെഡീ.......ഒന്ന്......രണ്ട്........മൂന്ന്..............