Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, December 1, 2012

സിംഹരാജാവും കുഞ്ഞനെലിയും....



 സ്നേഹമുള്ളഞ്ങ്ളേ... കട്ടിലെ രാജാവായിംഹും ഒരു കഞ്ൻ എലിും മ്മിലുള്ളൗഹൃദം ഉണ്ടായണ് ഇന്ന് പറയാൻ പോകന്നത്...
ഒരിക്കൽ കാട്ടിലെ രാജാവായ സിംഹം കുശാലായ ശാപ്പാടൊക്കെ കഴിഞ്ഞ് പുഴക്കല്യിൽ വിശ്രമിക്കുകയായിരുന്നു.  ആ സമയമാണ് ചിണ്ടൻ എലിക്കുഞ്ഞ് ആ വഴിയ്ക്ക് വന്നത്.  കാട്ടിലെ രാജാവായ സിംഹത്തിനെ ഇത്രേം അടുത്ത് കണ്ടപ്പോൾ അവന് അത്ഭുതമായി.  ഇതു വരെ ദൂരെ നിന്ന് ഭയഭക്തി ബഹുമാനത്തോടെയാണ് താനും തന്റെ അച്ഛനമ്മമാരും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ വനരാജനെ കണ്ടിരുന്നത്.  അവൻ സിംഹത്തിന്റെ ചുറ്റിലും ഓടി നടന്ന് രാജാവിനെ കൗതുകത്തോടെ നോക്കിക്കണ്ടു. പ്രൗഢഗംഭീരമായ സിംഹത്തിന്റെ കിടപ്പ് കണ്ട് ചിണ്ടൻ കുഞ്ഞിന് ഒരു കുസൃതി തോന്നി.  അവൻ ആദ്യം സിംഹത്തിന്റെ വല്ലിൽ പതുക്കെ പിടിച്ചു വലിച്ചു.  ഭീമാകാരനായ സിംഹം അത് അറിഞ്ഞതേ ഇല്ല.  പിന്നെ പതുക്കെ ചെന്ന് സിംഹത്തിന്റെ കൈയ്യിലും കാലിലും ഒക്കെ തൊട്ടു നോക്കി.  എന്നിട്ടും സിംഹം അനങ്ങാതെ കിടന്നു.  എലിക്ക് ആവേശമായി. അവൻ പതിയെപ്പതിയെ സിംഹത്തിന്റെ ദേഹത്ത് കയറി ഓടി നടക്കാൻ തുടങ്ങി.  മയക്കം ചെറുതായി വിട്ടപ്പോൾ സിംഹം എലിയുടെ വികൃതി മനസ്സിലാക്കിയെങ്കിലും കുഞ്ഞൻ എലിയുടെ കുസൃതി സിംഹവും ആസ്വദിച്ചു.     സിംഹത്തിന്റെ മുഖത്തും മറ്റും ചാടി വീണ് ചിണ്ടൻ കുഞ്ഞെലി അഭ്യാസം തുടർന്നു. 

ആവേശം അതിരു കടന്നപ്പോൾ സിംഹത്തിന് ശല്യമായി തോന്നി.  സിംഹം എലിക്കുഞ്ഞിനെ പേടിപ്പിക്കാനായി തന്റെ കയ്യെടുത്ത് അതിന്റെ ദേഹത്ത് വച്ചു.  ആജാനബാഹുവായ സിംഹത്തിന്റെ കൈയ്യ്ക്കടിയിൽ പെട്ടപ്പോൾ എലിക്കുഞ്ഞിന് വേദനയായി, ഒപ്പം പേടിയായി.  അവൻ ആകെ ഭയന്നു വിറച്ചു.  തന്നെ കൊല്ലരുതെന്നും ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നും അവൻ തൊഴു കൈയ്യോടെ കരഞ്ഞു പറഞ്ഞു.  സിംഹം കൗതുകത്തോടെ ചോദിച്ചു, “നിന്നെ വിട്ടയച്ചാൽ എനിക്കെന്ത് പ്രയോജനം? വിട്ടാൻ നീ പിന്നെയും എന്നെ ശല്യപ്പെടുത്തില്ലേ?”
എലിക്കുഞ്ഞ് പറഞ്ഞു, “ ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല. മാപ്പാക്കണം”  അവസാന ആയുധമെന്ന നിലയ്ക്ക് ഇത്രയും കൂടി പറഞ്ഞു, “എന്നെ കൊല്ലാതെ വിട്ടാൽ അങ്ങേയ്ക്ക് ഒരു ആവശ്യം വരുമ്പോൾ തീർച്ചയായും ഞാൻ സഹായിക്കാം”.
        കുഞ്ഞനെലിയുടെ വാക്കുകൾ കേട്ട് സിംഹത്തിന് ചിരിയടക്കാനായില്ല.  തന്റെ വിരലോളം പോന്ന ഇവൻ തന്നെ സഹായിക്കുമെന്നോ  എന്നാലും എലിയുടെ ദൈന്യത കണ്ട് കരളലിഞ്ഞ വനരാജാവ് അവനെ വിട്ടയച്ചു.  സിംഹത്തിന് നന്ദിയും  പറഞ്ഞുകൊണ്ട് എലിക്കുഞ്ഞ് ഓടി രക്ഷപ്പെട്ടു. 

        നാളുകൾ കടന്നു പോയി.  ഒരു ദിവസം അതിരാവിലെ പതിവ് പോലെ സർക്കീട്ടിനിറങ്ങിയ എലിക്കുഞ്ഞ് കാട്ടിനുള്ളിൽ നിന്ന് സിംഹത്തിന്റെ ഞരക്കം കേട്ടു.  പേടിച്ചാണെങ്കിലും എലിക്കുഞ്ഞ് പതിയെപ്പതിയെ ചെന്ന് എന്താണ് കാര്യമെന്ന് നോക്കി.  ആ കാഴ്ച അവന് വിശ്വസിക്കനായില്ല.  സിംഹരാജൻ വേട്ടക്കാരുടെ വലയിൽ പെട്ടിരിക്കുന്നു.  തന്നെ ഒരിക്കൽ ഉപദ്രവിക്കാതെ വിട്ടയച്ച സിംഹം ഇപ്പോൾ വേട്ടക്കാർ വിരിച്ച വലയിൽ പെട്ട് കിടക്കുന്നു. നേരം പരപരാ വെളുത്ത് വരുന്നതേയുള്ളൂ. കുറച്ചു സമയം കൂടി കഴിഞ്ഞാൽ വേട്ടക്കാർ വരും, അവർ സിംഹത്തിനെ കൊണ്ടു പോകും.    എലിക്കുഞ്ഞ് ഉള്ളിൽ ചെറിയ പേടിയോടെയാണെങ്കിലും സിംഹത്തിന്റെ അടുത്ത് ചെന്നു.  സിംഹം ആകെ അവശനാണ്.  താൻ സിംഹത്തിന് കൊടുത്ത വാക്ക് അവൻ ഓർത്തു.  എങ്ങിനെയെങ്കിലും സിംഹത്തിനെ രക്ഷിക്കണം.
        പെട്ടെന്ന് അവന് ഒരു ബുദ്ധി തോന്നി.  അവൻ തന്റെ മൂർച്ചയേറിയ പല്ലുകൾ കൊണ്ട് സിംഹത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന വലയുടെ കണ്ണികൾ ഒന്നൊന്നായി മുറിച്ചു മാറ്റി.  സിംഹം അങ്ങനെ വലയിൽ നിന്ന് രക്ഷപ്പെട്ടു.  ഒരിക്കൽ താൻ പരിഹസിച്ചു വിട്ട ഈ കുഞ്ഞൻ എലി ഇപോൾ തന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു.
        ഇിൽ നിന്ന് ഒരു റിയര്യം മനസ്സിലായില്ലേ കഞ്ങ്ളേ.....വലിപ്പത്തിൽ ചെറിയവനായാലും ചിലനേരങ്ങളിൽ ജീവൻ രക്ഷിക്കാൻ പോലും ഉപകാരപ്പെട്ടേയ്ക്കാം.