Blogger Tips and TricksLatest Tips And TricksBlogger Tricks

Tuesday, January 1, 2013

ക്രൂരനായ ആനയുടെ കഥ         പ്രിയപ്പെട്ട കുഞ്ഞുങ്ങളേ എല്ലാപേരും പുതുവഷമൊക്കെ ആഘോഷിച്ച് സന്തോഷത്തോടെ പുതിയ വഷത്തെ വരവേറ്റിരിക്കുമല്ലോ അല്ലേ.  ഇത്തവണ നമുക്ക് ഒരു ക്രൂരനായ ആനയുടെയും അവനെ വകവരുത്തിയ ബുദ്ധിമാന്മരായ റുൃഗങ്ളുടെയും  കഥ കേക്കാം, കേട്ടോ.
            പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിരൊരു  ഒറ്റയാ ജീവിച്ചിരുന്നു.  എല്ലാ മൃഗങ്ങളോടും വളരെ ക്രൂരനായാണ് അവ പെരുമാറിയിരുന്നത്.  എപ്പോഴും മദിച്ച് രസിച്ചു നടന്ന അവ കണ്ണി കണ്ടതൊക്കെ തച്ചുതകത്ത് എല്ലാപേക്കും ശല്യമായി നടന്നു.  ഒരു കാരണവുമില്ലാതെ തന്നെ അവ മരച്ചില്ലക വലിച്ചൊടിക്കുകയും പക്ഷികളുടെ കൂടുക തകക്കുകയും ഒക്കെ ചെയ്തു.  പാവം കുഞ്ഞിക്കുരുവിയുടെ കൂടും അതിലെ കുഞ്ഞുങ്ങളും ആനയുടെ അക്രമത്തി പെട്ടു.  കുറുക്കന്മാരുടെ താവളവും മരംകൊത്തിയിരുന്ന തെങ്ങും എന്നുവേണ്ട എല്ലാം ശിപ്പിച്ച് ആ കാട്ടിലെ എല്ലാ മൃഗങ്ങക്കും ഒരു പേടിസ്വപ്നമായി അവ മാറി.
            മൃഗങ്ങ പലരും തങ്ങളെ ഉപദ്രവിക്കരുതെന്ന് അവനോട് കേണപേക്ഷിച്ച് പറഞ്ഞു.  അവരെയൊക്കെ പരിഹസിച്ച് പേടിപ്പിച്ച് ഓടിച്ചു വിടുന്നതായിരുന്നു അവന് ഹരം.  സങ്കടം പറഞ്ഞവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നത് പതിവായി.
            എങ്ങനെയെങ്കിലും ഇവന്റെ ശല്യം ഇല്ലാതാക്കണം, മൃഗങ്ങ എല്ലാപേരും കൂടിയാലോചിച്ചു.  പലരും പല വഴിക പറഞ്ഞു.  പക്ഷേ ആനയുടെ ഭീമാകാരമായ ശരീരം തന്നെ പേടിപ്പെടുത്തുന്നതായിരുന്നു.  നേരിട്ട് ഒരു ഏറ്റുമുട്ടലി അവനെ തോപ്പിക്കാനാവില്ല. അവസാനം അവ കൂട്ടായി ഒരു തീരുമാനമെടുത്തു.  കുഞ്ഞനെലിയും കുറുക്ക ചേട്ടനുമാണ് ഉപായം പറഞ്ഞത്.  എല്ലാപേരുടെയും സഹായം ഇക്കാര്യത്തിന് ആവശ്യമായി വന്നു. 
            അങ്ങനെ ആ ദിവസം വന്നു.  എല്ലാ മൃഗങ്ങളും ഒത്തുകൂടി കാത്തിരുന്നു.  ആന പതിവുപോലെ ചിന്നം വിളിച്ച് ആകെ പ്രകമ്പനം കൊള്ളിച്ച് രാവിലെ തന്നെ തന്റെ അക്രമം തുടങ്ങി.  നേരത്തേ പറഞ്ഞുവച്ചത് പോലെ കുഞ്ഞു പക്ഷികളും തേനീച്ചകളും വണ്ടുകളും ഒക്കെ അവനെ വളഞ്ഞ് ശല്യം ചെയ്യാ തുടങ്ങി.  ആന ആകെ അസ്വസ്ഥനായി.  ഇതിനിടയി മരംകൊത്തി തന്റെ നീണ്ട കൊക്കുകൊണ്ട് ആനയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചു.  ആന വേദന കൊണ്ട് പുളഞ്ഞു.  അവ എങ്ങോട്ടെന്നില്ലാതെ ഓടി.  എങ്ങനെയും കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കി കണ്ണുക കഴുകി അപ്പം ആശ്വാസം കിട്ടുമായിരുന്നു. 
            ഈ തക്കത്തി പദ്ധതിയിട്ടതു പോലെതന്നെ തവളക സമീപത്തുള്ള പഴയ ചെളിനിറഞ്ഞ ചതുപ്പു നിലത്തി നിരന്നിരുന്ന് ശബ്ദമുണ്ടാക്കാ തുടങ്ങി.  കണ്ണുകാണാതെ ആകെ ഭ്രാന്തനായ ആന, തവളയുടെ ശബ്ദം കേട്ട സ്ഥലം ഒരു തടാകമായിരിക്കുമെന്ന കണക്കുകൂട്ടലി ആ ദിക്കിലേയ്ക്ക് ഓടിയടുത്തു.  കുളത്തി കരയിലാണല്ലോ സാധാരണ തവളക ശബ്ദമുണ്ടാക്കുന്നത്.  പക്ഷേ, വളരെ ആഴമുള്ള, ചെഇ നിറഞ്ഞ ആ ചതുപ്പ് നിലത്തി തന്നെ ആന വന്നു വീണു.  അതി നിന്ന് അവന് പുറത്ത് വരാനും കഴിഞ്ഞില്ല.  വേദനയും നിസ്സഹായാവസ്ഥയും കാരണം നിലവിളിച്ച് അവ ആ ചതുപ്പ് നിലത്തിലെ ചെളിയി തന്നെ താഴ്ന്നു താഴ്ന്ന് പോയി.  അധികം താമസിയാതെ തന്നെ ചത്തും പോയി.
            സ്വന്തം ബലത്തി അഹങ്കരിച്ച് മറ്റുള്ളവക്ക് ശല്യമായിരിക്കുന്ന എല്ലാപേരുടെയും അവസാനം ഇങ്ങനെ ദയനീയമായിരിക്കും.  അതിനാ, ഒരിക്കലും സ്വന്തം ബലത്തി അഹങ്കരിച്ച്, മതിമറന്ന് മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കണം.  അല്ലേ കുഞ്ഞുങ്ങളേ.. ഈ കഥ എന്റെ കുഞ്ഞുങ്ങക്ക് ഇഷ്ടമായോ?  മറ്റൊരു കഥയുമായി താമസിയാതെ തന്നെ വീണ്ടും വരാം.കട്ട..... ഇനി, നയെക്കറിച്ച് കൂടറിയാൻ ദേ ഇവിടെ ക്ലിക്ക് െയ്യണേ.. .