പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
വേനലവധിയൊക്കെ സന്തോഷത്തോടെ ആഘോഷിക്കുകയാണല്ലേ എല്ലാപേരും…. ഇത്തവണ നമുക്ക് ഒരു കുറുക്കന്റെയും ആമയുടെയും
കഥ കേൾക്കാം…
ഒരിടത്തൊരിടത്ത് ഒരു പുഴവക്കിൽ കുറെ മൃഗങ്ങൾ ജീവിച്ചിരുന്നു. ആമകളും, മുയലുകളും, കുറുക്കന്മാരും ഒക്കെ. പരസ്പരം
വളരെ സഹകരണത്തോടെയായിരുന്നു അവരുടെ ജീവിതം.
വളരെ സൗഹാർദ്ദത്തൊടെ ജീവിച്ചിരുന്ന അവരുടെ ഇടയിലേയ്ക്ക് ചിണ്ടൻ കുറുക്കൻ താമസമാക്കിയതോടെ അതുവരെ നിലനിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിന് ഇളക്കം തട്ടി. ചെറു
മൃഗങ്ങളെ ഉപദ്രവിച്ചും മറ്റും കഴിഞ്ഞിരുന്ന അവൻ എല്ലാപേർക്കും ഒരു ശല്യം തന്നെയായിരുന്നു.
ഒരു ദിവസം അവൻ പിടികൂടിയത് പാവം ആമയെയായിരുന്നു.
കുറുക്കൻ പിടികൂടിയതും പേടിച്ചരണ്ട ആമ തന്റെ തോടിനുള്ളിലേയ്ക്ക് വലിഞ്ഞു. ആമയുടെ പുറം തോട് വളരെ കട്ടിയുള്ളതായതിനാൽ കുറുക്കന്
അതിനെ കടിച്ചു മുറിച്ച് തിന്നാൻ പറ്റിയില്ല.
കുറുക്കൻ പല വിദ്യകളും നോക്കി. രക്ഷയില്ല… ഈ സമയമെല്ലാം പാവം ആമ പേടിച്ചരണ്ട് തന്റെ തോടിനുള്ളിൽ ഇരിക്കുകയായിരുന്നു. പല വഴികളും നോക്കി രക്ഷയില്ലാഞ്ഞിട്ട് അവൻ ആമയെ
അടുത്തു കണ്ട ഒരു പാറപ്പുറത്തേയ്ക്ക് എറിയാനായി
എടുത്തു. അപകടം മനസ്സിലാക്കിയ ആമ പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ ഇങ്ങനെ പറഞ്ഞു, “ അയ്യോ, കുറുക്കച്ചാരേ… എന്നെ എങ്ങനെ വേണമെങ്കിലും കൊന്നോളൂ… പക്ഷേ
ദയവായി വെള്ളത്തിലെറിഞ്ഞ് കൊല്ലരുതേ, ഞാൻ ശ്വാസം മുട്ടി കഷ്ടപ്പെട്ടു പോകും.”
പെട്ടെന്ന് ഇത് കേട്ട കുറുക്കൻ അധികം ചിന്തിക്കാൻ
നിന്നില്ല. വെള്ളത്തിലെറിയരുതെന്നല്ലേ ആമ നിലവിളിക്കുന്നത്…എന്നാൽ
പിന്നെ അവനെ വെള്ളത്തിലെറിഞ്ഞു തന്നെ കൊല്ലാം…. ആവേശം അവന്റെ ബുദ്ധിയെ കീഴ്പ്പെടുത്തിയ നിമിഷത്തിൽ
കുറുക്കൻ ആമയെ വെള്ളത്തിലേയ്ക്കെറിഞ്ഞു.
ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആമ ഇങ്ങനെ വിളിച്ചു പറഞ്ഞു, “എടാ മണ്ടൻ കുറുക്കാ…. കരയിലും വെള്ളത്തിലും ജീവിക്കുന്ന എന്നെ വെള്ളത്തിലെറിഞ്ഞു കൊല്ലാൻ നോക്കിയ നിന്റെ അമിതാവേശം എന്റെ ജീവൻ രക്ഷിച്ചു. ഇനിയെങ്കിലും ആരെയും ഉപദ്രവിക്കാതെ ജീവിക്കാൻ നോക്ക്…” ഇത്രയും പറഞ്ഞുകൊണ്ട് ആമ കുളത്തിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടു.