Blogger Tips and TricksLatest Tips And TricksBlogger Tricks

Monday, March 1, 2010

ഈ വല്ലിയില്‍ നിന്നു ചെമ്മേ ......

ഈ വല്ലിയില്‍ നിന്നു ചെമ്മേ ......


എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ

കഴിഞ്ഞ തവണ നമ്മ കാക്കകളെയും പൂമ്പാറ്റകളെയും (ചിത്രശലഭങ്ങളെയും) മേഘങ്ങളെയും മഴവില്ലിനെയും പറ്റി ഒരു കഥ കേട്ടു അല്ലേ. കാക്കകളെയും മേഘങ്ങളെയും മഴവില്ലിനെയും കുറിച്ച് നാം കുറെ പുതിയ കാര്യങ്ങളും പഠിച്ചു, അല്ലേ...

പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളാണല്ലോ പൂക്കളും പൂമ്പാറ്റകളും. കുഞ്ഞുങ്ങൾക്ക് പ്രകൃതിയിലെ വസ്തുക്കളെ മനസ്സിലാക്കുന്നതിനു വേണ്ടിയാണല്ലോ കുഞ്ഞിക്കഥകളും പാട്ടുകളും ഒക്കെ ഉള്ളത്.

കുഞ്ഞു മനസ്സിന്‌ എന്നും കൗതുകവും ഒപ്പം അത്ഭുതവും ആണല്ലോ പൂക്കളും പൂമ്പാറ്റകളും. നമ്മുടെ പ്രിയങ്കരനായ മഹാകവി കുമാരനാശാന്റെ ഒരു മനോഹരമായ കവിത തന്നെ നമുക്ക് ശ്രദ്ധിക്കാം...പൂക്കളിൽ ഇരിക്കുന്ന പൂമ്പാറ്റകളെ കണ്ട് അവ പൂക്കളാണെന്ന് കരുതുന്ന നിഷ്കളങ്ക ബാല്യം എത്ര സുന്ദരം അല്ലേ....




ഈ വല്ലിയി നിന്നു ചെമ്മേ പൂക്ക
പോകുന്നിതാ പറന്നമ്മേ

തെറ്റി നിനക്കുണ്ണി ചൊല്ലാം -നല്‍പ്പൂ
മ്പാറ്റകളല്ലേയിതെല്ലാം


മേല്‍ക്കുമേലിങ്ങിവ പൊങ്ങി വിണ്ണി
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ് കൂടിക്കളിപ്പാന്‍‍ അമ്മേ
വയ്യേ എനിക്കു പറപ്പാന്‍

ആവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ


അമ്മട്ടിലായതെന്തെന്നാല്‍
ഞാനൊരുമ്മ തരാമമ്മ ചൊന്നാല്‍
 
നാമിങ്ങറിയുവതല്പം എല്ലാം
ഓമനേ ദൈവസങ്കല്പം - എല്ലാം
ഓമനേ ദൈവസങ്കല്പം

eevalli | Upload Music


(ഈ ഗാനം കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പാടിത്തന്ന എന്റെ പ്രിയ സുഹൃത്ത്  പ്രമീളയ്ക്കും മകള്‍ പ്രിയങ്കയ്ക്കും  ഒരുപാട് നന്ദി)
         എത്ര മനോഹരം, അല്ലേ മക്കളേ...വരികളി പോലും എന്തൊരു വര്‍ണ്ണഭംഗി... കവിതയിലെ കുട്ടി, കവി തന്നെ കുഞ്ഞായിരുന്നപ്പോഴുള്ളതുപോലെ തോന്നുന്നു, അല്ലേ...
……..അയ്യോ പോയ് കൂടിക്കളിപ്പാന്‍‍ അമ്മേ
വയ്യേ എനിക്കു പറപ്പാന്‍ പൊങ്ങിപ്പറക്കുന്ന പൂമ്പാറ്റകൾക്കൊപ്പം ഉയരത്തിൽ പോയി കളിക്കാൻ തനിക്ക് പറ്റുന്നില്ലെന്ന് കുഞ്ഞ് പരിഭവിക്കുന്നത് നോക്കൂ അമ്മ കുഞ്ഞിന്റെ ഈ പരിഭവം തീർക്കാൻ ശ്രമിക്കുന്നത് കണ്ടോ നമുക്ക് കഴിയാത്തതിനെക്കുറിച്ച് ഓർത്ത് പരിതപിക്കാതെ, ഉള്ള കഴിവുകളെക്കുറിച്ച് ബോധവാനാകാൻ പറയുന്നത് കണ്ടോ
.ആവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ
നിനക്ക് പിച്ച വച്ച് നടന്ന് കളിക്കാൻ കഴിയുന്നല്ലോ, പക്ഷെ ഈ പിച്ചകത്തിന് (പൂവിന്) നടക്കാൻ പോലും പറ്റുന്നില്ലല്ലോ
          ഒരു കുഞ്ഞു കവിതയിലൂടെ കുഞ്ഞിന്റെ പ്രകൃതി നിരീക്ഷണവും, ജിജ്ഞാസയും, അതിന് അവന്റെ അമ്മ നൽകുന്ന വിശദീകരണവും. പിന്നെ, നമുക്ക് ഇല്ലാത്ത കഴിവുകളെക്കുറിച്ച് പരിഭവിച്ച് സമയം പാഴാക്കാതെ, ഉള്ള കഴിവുകളോർത്ത് ദൈവത്തിന് നന്ദി പറയാൻ ഉള്ള വിലയേറിയ പാഠം എത്ര സരസമായി പകർന്നു നൽകുന്നു.
 
ദൈവത്തിന്റെ മനോഹരമായ സൃഷ്ടികൾ, പൂക്കളും പൂമ്പാറ്റകളും.... കണ്ണിനു കുളിര്‍മ്മയും മനസ്സിന്‌ സന്തോഷവും പകരുന്ന ഇവയ്ക്ക് രണ്ടിനും അല്പായുസ്സേ  ഉള്ളൂ എന്നതാണ്‌ സങ്കടം.

                ഈ പൂമ്പാറ്റകളെക്കുറിച്ച് കൂടുത കാര്യങ്ങഅറിയാന്‍ ദേ, ഇവിടെ ക്ലിക്ക് ചെയ്യണേ...

25 comments:

  1. ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍
    പോകുന്നിതാ പറന്നമ്മേ പൂക്കള്‍
    പോകുന്നിതാ പറന്നമ്മേ....

    ReplyDelete
  2. ഉഷാമ്മേ, കുഞ്ഞ് നാളില്‍ കേട്ട ഈ മനോഹര ഗാനം വീണ്ടും മനസ്സിലെത്തിച്ചതിന് ഒരുപാട് സന്തോഷം...കൂടാതെ പൂമ്പാറ്റകളെക്കുറിച്ച് പുതിയ അറിവുകളും...വീഡിയോകള്‍ വളരെ അറിവുതരുന്നതും, കൌതുകകരവും തന്നെ...

    ഇതൊന്ന് ചൊല്ലി കേള്‍ക്കാന്‍ കൊതിയാവുന്നു...

    ReplyDelete
  3. പൂമ്പാറ്റകളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം

    ReplyDelete
  4. ആ കവിതയുടെ ആലാപനം കൂടി കൊടുത്താൽ നന്നായി.നല്ലപോലെ ചൊല്ലുന്ന ധാരാളം ബ്ലോഗർമാരുണ്ടെല്ലോ.അവർ ഒന്നു ശ്രമിക്കില്ലേ?

    ReplyDelete
  5. കുഞ്ഞായിരുന്നപ്പോള്‍ എനിക്കച്ഛന്‍ ചൊല്ലിത്തന്നിരുന്ന കവിത..
    വളരെ സന്തോഷം അതിവിടെ വീണ്ടും കണ്ടപ്പോള്‍.

    ReplyDelete
  6. പണ്ടു സ്കൂളില്‍ പഠിച്ച കവിത ഇവിടെയിങ്ങനെ കൊച്ചു കൂട്ടുകാര്‍ക്കായി കൊടുത്തത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.ഇഷ്ടായി ഈ കഥപ്പെട്ടി.:)

    ReplyDelete
  7. എന്റെ കുട്ടിക്കാലത്ത് കാശ്മീരില്‍ നിന്നൊരു കവിത എന്ന മനോഹരമായ നാടകത്തിലാണ് ഈ വരികള്‍ ആദ്യം കേള്‍ക്കുന്നത്. പിന്നെ ആ കവിത സംഘടിപ്പിച്ചിട്ടേ അടങ്ങിയുള്ളൂ. ഇന്ന് വീണ്ടും ആ വരികള്‍ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം. അത്രയ്ക്ക് ഇഷ്ടമാണി വരികള്‍...

    ReplyDelete
  8. വളരെ നന്നായിരിക്കുന്നു.. നന്ദി

    ReplyDelete
  9. കേട്ടപ്പോൾ പല പഴയ കാര്യങ്ങളും മനസ്സിലൂടെ കടന്ന് പോയി...നന്ദി

    ReplyDelete
  10. കുട്ടിക്കാലത്ത് കേട്ട ആ കവിത കണ്ടപ്പോള്‍ സന്തോഷം തോന്നി . പിന്നെ പൂമ്പാറ്റകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു

    ReplyDelete
  11. ഇതു ഞാന്‍ സ്ക്കൂളില്‍ പഠിച്ചതാ. ശരിയാണ് മനോഹരമായ പദ്യം എക്കാലവും ആസ്വദിക്കാം..കിലുക്കാമ്പെട്ടി ഉഗ്രന്‍ അവതരണം .. കിലുക്കെ വിശ്രമവേള ഫലപ്രദമാക്കുന്നുണ്ടല്ലൊ! നന്നായി..

    ReplyDelete
  12. പഠിച്ചത് ഒന്നുകൂടി കേട്ടപ്പോൾ....!

    ReplyDelete
  13. ഞാനും ഇത് കേട്ടിട്ടുണ്ട് അമ്മൂമ്മ നീട്ടിചൊല്ലുന്നത്. എത്ര അര്‍ത്ഥവത്തായ കവിത. കിലുക്കിന്റെ വിശദീകരണവും പാട്ടും കൂടിയായപ്പോള്‍ ഉഗ്രനായി. ആ കൂട്ടുകാരിക്കും മോള്‍ക്കും കിലുക്കിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  14. പ്രക്രിതിയിലെ എറ്റവും സുന്ദരമായ പൂമ്പാറ്റകളെപ്പറ്റിയുള്ള ലേഖനവും ആലാപനവും നന്നായി. പൂമ്പാറ്റകളുടെ പ്രത്യെക സ്വഭാവങ്ങൾ, പൂക്കൾ തെരഞ്ഞെടുക്കുന്ന രീതി, സൌഹ്രുദങ്ങൽ, നടപ്പും ഇരിപ്പും ഇവയെല്ലാം വിശദാംശങ്ങളിൽ ഉൾ‌പ്പെടുത്താം.

    ReplyDelete
  15. കിലുക്കാമ്പെട്ടിയെ ദുബായ് വല്ലാതെ മിസ് ചെയ്യുമ്പോള്‍ ഇങ്ങിനെ കിട്ടുന്നതില്‍ നല്ല സന്തോഷം

    ReplyDelete
  16. പോസ്റ്റ് നന്നായിട്ടുണ്ട്. കുട്ടികള്‍ക്കും വല്യോര്‍ക്കും ഒരേപോലെ രസിച്ചുവായിയ്ക്കാന്‍ പറ്റുംവിധം അവതരിപ്പിച്ചത് ഇഷ്ടമായി.

    ReplyDelete
  17. ചേച്ചിയേ, പുതിയ ബ്ലോഗും അതിന്റെ അവതരണ രീതിയും എല്ലാം ഇഷ്ടമായി കേട്ടോ

    ReplyDelete
  18. കുട്ടിക്കാലത്ത് ധാരാളം കേട്ടിട്ടുള്ള പദ്യം. ഇത് ബ്ലോഗിലിട്ടത് നന്നായി ചേച്ചീ...

    ReplyDelete
  19. ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

    ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

    പ്ലീസ് ലോഗ് ഓണ്‍ ടോ eshaiju .blossport .com

    ReplyDelete
  20. it took me to the school days. I had acted as the amma of this poem. dnt know where that kuuty is now!
    had a fast go around thru all ur blogs today.will come agian.
    luv
    maithreyi

    ReplyDelete
  21. ചിത്രശലഭങ്ങളെപോലെ മനോഹരമായ...
    കുട്ടികളെപോലെ..നിഷ്ക്കളങ്കമായ ഒരു പോസ്റ്റ്‌!!
    ആശംസകള്‍!!

    ReplyDelete
  22. ഉഷചേച്ചീ പിറന്നാള്‍ ആശംസകള്‍… വൈകിയാണേലും

    ReplyDelete
  23. ഇത് ഏത് ക്ലാസിൽ ആയിരുന്നു ന്ന് ഓർമയില്ല

    ReplyDelete