Blogger Tips and TricksLatest Tips And TricksBlogger Tricks

Saturday, October 1, 2011

കിട്ടാത്ത മുന്തിരി പുളിയ്ക്കും


കുഞ്ഞുങ്ങളേ,
       ഓണം കഴിഞ്ഞ് ഇതാ പൂജവയ്പ്പെത്തിയല്ലോ. ഓണപ്പരീക്ഷയുടെ മാർക്കൊക്കെ കിട്ടി വളരെ സന്തോഷത്തിലായിരിക്കും എല്ലാപേരും, അല്ലേ.... നമുക്കിന്ന് ഒരു കുറുക്കന്റെ കഥ കേൾക്കാം, ഒരു കുഞ്ഞു കഥ.
           അതിരാവിലേ മുതൽ നമ്മുടെ കുറുക്കച്ചാർ ഭക്ഷണം തേടി അലഞ്ഞു നടക്കുകയാണ്. വല്ല കോഴിക്കുഞ്ഞിനെയോ മറ്റോ കിട്ടിയാൽ കുശാലായി.... ഇങ്ങനെ രുചിയുള്ള ഭക്ഷണവും സ്വപ്നം കണ്ട് കുറുക്കൻ കുറെ അലഞ്ഞു. നിർഭാഗ്യമെന്നു പറയട്ടേ, അവന് അന്ന് ഒരു ഭക്ഷണവും കിട്ടിയില്ല.
   പതുക്കെപ്പതുക്കെ കുറുക്കൻ കാടിനടുത്തുള്ള വീട്ടിലെ കോഴിക്കൂട്ടിനരുകിലെത്തി. ഒരു കോഴിക്കുഞ്ഞിനെയെങ്കിലും തട്ടിയെടുക്കാനായി അവൻ പല വഴിയും നോക്കി. ഇതിനിടെ കുറിക്കനെ കണ്ട് ഭയന്ന തള്ളക്കോഴിയും കുഞ്ഞുങ്ങളും ഉച്ചത്തിൽ കരഞ്ഞ് ബഹളം വച്ചു. ഇതു കേട്ട് ഗൃഹനാഥൻ ഓടിവന്നു കുറുക്കനെ തല്ലിയോടിച്ചു. വിശപ്പും തല്ലുകൊണ്ട വേദനയും കൊണ്ട് അവൻ ആകെ വിഷമിച്ചു. അങ്ങനെ വിഷമിച്ചു നടന്നപ്പോൾ അടുത്ത പറമ്പിൽ കുലകുലയായി കായ്ച്ചു കിടക്കുന്ന മുന്തിരിക്കുല അവന്റെ കണ്ണിൽ പെട്ടു. നല്ല രസികൻ കോഴിക്കുഞ്ഞിനെയും മറ്റും ഭക്ഷിക്കുന്ന കുറുക്കൻ മുന്തിരിങ്ങ തിന്നുകയോ? എന്തു ചെയ്യാം, 'ഗതികെട്ടാൽ പുലി പുല്ലും തിന്നും' എന്ന് അവന്റെ അവന്റെ മുത്തശ്ശൻ ഇടയ്ക്കിടെ പറയുന്നത് അവന് ഓർമ്മ വന്നു. ചുറ്റിലും ആരും ഇല്ലെന്ന് ഉറപ്പാക്കിയ അവൻ മെല്ലെ മതിൽ ചാടി മുന്തിരി വള്ളിയുടെ താഴെയെത്തി. പക്ഷേ, അപ്പോഴും പ്രശ്നം തന്നെ..... മുന്തിരിക്കുലകൾ വളരെ ഉയരത്തിലാണ്. അവൻ ആ മുന്തിരിക്കുല ലക്ഷ്യമാക്കി ഉയർന്നു ചാടി. പക്ഷേ കിട്ടുന്നില്ല. വീണ്ടും വീണ്ടും ശക്തിയായി ചാടി. വിശപ്പു കൊണ്ട് ആകെ ക്ഷീണിച്ച കുറുക്കന് ഓരോ ചാട്ടം കഴിയുമ്പോഴും ക്ഷീണം കൂടിക്കൂടി വന്നതല്ലാതെ മുന്തിരിക്കുല ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല. ഇനി ചാടിയാൽ താൻ അവിടെ കുഴഞ്ഞു വീഴും എന്നു മനസ്സിലാക്കിയ അവൻ ആ ഉദ്യമത്തിൽ നിന്ന് മെല്ലെ പിന്തിരിഞ്ഞു.
        എങ്കിലും ചമ്മൽ മാറാനായി അവൻ സ്വയം പറഞ്ഞു, “ആർക്കു വേണം ഈ മുന്തിരിങ്ങ, ഇവയെല്ലാം ആകെ പുളിച്ചു തിന്നാൻ കൊള്ളാത്തവയാണ്. അന്തസ്സുള്ള കുറുക്കന്മാർക്ക് തിന്നാൻ കൊള്ളാത്തവയാണ് ഇതെല്ലാം, ങ്ഹും!....” അവൻ നടന്നകന്നു.
      പലയാവർത്തി ശ്രമിച്ചിട്ടും കിട്ടാത്ത കാര്യങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും ഉള്ള മനോഭാവമല്ലേ ഈ കുറുക്കനും ഉണ്ടായത്.... “കിട്ടാത്ത മുന്തിരി പുളിയ്ക്കും". കഥ ഇഷ്ടപ്പെട്ടോ കുഞ്ഞുങ്ങളേ...
       ഇനി, ഈ കുറുക്കനെ കുറിച്ച് കൂടുതൽ അറിയാൻ ദേ,ഇവിടെ ക്ലിക്ക്ചെയ്തേ.....

19 comments:

 1. പലയാവർത്തി ശ്രമിച്ചിട്ടും കിട്ടാത്ത കാര്യങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും ഉള്ള മനോഭാവമല്ലേ ഈ കുറുക്കനും ഉണ്ടായത്.... “കിട്ടാത്ത മുന്തിരി പുളിയ്ക്കും"

  ReplyDelete
 2. ഈ മുന്തിരിക്കഥ ഇഷ്ടായി... :)

  ReplyDelete
 3. കിട്ടാത്ത മുന്തിരി പുളിക്കുന്ന കഥ മോള്‍ക്ക് പറഞ്ഞു കൊടുത്തു.. പുതുതലമുറയെ മലയാളത്തിലേക്കടുപ്പിക്കാന്‍ ഇവിടുത്തെ പോസ്റ്റുകള്‍ ഒരു സഹായമാണ്‍. നന്ദി, ആശംസകള്‍...

  ReplyDelete
 4. ഹഹ്ഹ കൊള്ളാട്ടോ...

  ReplyDelete
 5. വടി കൊടുത്ത്‌ അടി മേടിക്കുന്ന എന്റെ സ്വഭാവം ഇനിയും മാറിയിട്ടില്ല .

  പഴയ മുതലയെ പോലെ ഈ കുറുക്കനും മണ്ടന്‍

  ആദ്യം കോഴിക്കുഞ്ഞിനെ കിട്ടാതായപ്പോള്‍ തന്നെ "കിട്ടാത്ത കോഴിക്കുഞ്ഞ്‌ കയ്ക്കും " എന്നും പറഞ്ഞ്‌ അങ്ങു പോയാല്‍ പോരായിരുന്നൊ
  എങ്കില്‍ രണ്ടാമത്‌ "കിട്ടാത്ത മുന്തിരി പുളിക്കും" എന്നു പറയേണ്ടി വരില്ലായിരുന്നല്ലൊ


  :)

  ReplyDelete
 6. ഇഷ്ടായി, ഈ പുനരാ‍വിഷ്ക്കാരം..!
  പുതു തലമുറക്ക് വേണ്ടി കഥയുടെ ചെപ്പുതുറക്കുന്ന ഈ സംരംഭം എന്തുകൊണ്ടും ശ്ലാഘനീയം തന്നെ.
  ആശംസകള്‍..!
  @ പണിക്കരദ്യേം- അപ്പോ ..വടികൊടുത്താല്‍ അടികിട്ടിയേക്കുംന്ന് അറിയാം അല്ലേ..?ആ കുറുക്കന്‍ രണ്ട് മുന്തിരി തിന്നെന്നുവച്ച് നമുക്കെന്താ പുളിക്വോ..??ചുമ്മാ തിന്നെട്ടന്നേ..!! :)..:)

  ReplyDelete
 7. മുന്തിരി കഥ കലക്കീട്ടോ
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 8. മുന്തിരിക്കഥ കൊള്ളാട്ടോ...!

  ReplyDelete
 9. പഴയ ആ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി...

  ReplyDelete
 10. കുട്ടിക്കഥകളുടെ ഏറ്റവും വലിയ സാധ്യത അവ എത്ര കേട്ടാലും മടുക്കുകയില്ല എന്നതും
  എത്ര ആവര്‍ത്തി എങ്ങിനെയും പറയാമെന്നതും തന്നെയാണ്. വളരെ ഹൃദ്യമായി പറഞ്ഞു.
  അഭിനന്ദനങ്ങള്‍..

  അല്ല, ഈ കുറുക്കനെന്താ ക്രീമീ ലെയറില്‍ പെട്ടതാണോ..?
  അവനു മാത്രം കോഴിക്കുഞ്ഞും മുന്തിരീമൊന്നും കിട്ടൂല്ലേ...?

  ReplyDelete
 11. കഥപ്പെട്ടിയില്‍ കിലുക്കാമ്പെട്ടിയുടെ പുതിയ പഴയകഥയും നന്നായി :)

  ReplyDelete
 12. ആ പറഞത് വാസ്തവം?നല്ല കഥ

  ReplyDelete
 13. ശ്രീമതി ഉഷ ശ്രീ,
  ഇതൊരു പഴയ കഥയല്ലേ..........?
  എന്റെ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട് ഇത്തരം കഥകള്‍.
  ആശംസകള്‍

  ReplyDelete
 14. വളരെ നന്നായിരിക്കുന്നു...
  മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
  അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?
  അംഗമാവാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ (shujahsali@gmail.com) ഇ-മേയിലെലേക്ക് ബന്ധപ്പെടുക

  ReplyDelete
 15. Ithinu munpum kettitund....., enkilum vayikan orupad ishtapedunnu message tharunna ee kadhakl...., nannayirikunnu......

  ReplyDelete
 16. "പലയാവർത്തി "...

  ReplyDelete
 17. അവിടെ നിന്ന് കുറെ നേരം കൂടി ചാടിയാൽ ക്ഷീണിച്ചു തലേം ചുറ്റി വീഴാമെന്നല്ലാതെ എന്തു പ്രയോജനം?
  നല്ല കഥ കുട്ടിക്കഥ.

  ReplyDelete

 18. നല്ലകഥ
  Typed with Panini Keypadന

  ReplyDelete
 19. മുന്തിരി പുളിക്കുന്നു എന്ന് പറഞ്ഞ് തോറ്റു മടങ്ങുന്ന ഈ കഥയിൽ ചെറിയ മാറ്റം വരുത്തി ചാടൽ അല്ലാതെ വേറെ എന്തെങ്കിലും ഉപായം കണ്ടെത്തി മുന്തിരി തിന്ന ശേഷമുള്ള കുറുക്കന്റെ വിജയിച്ചു കൊണ്ടുള്ള മടക്കം കുട്ടികളിൽ +ve ചിന്ത വളർത്താൻ ഉപകരിക്കും

  ReplyDelete