Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, October 1, 2010

അലസനു കൂട്ട് അലസന്‍


             കുട്ടിയായിരുന്നപ്പോള്‍ കേട്ടതും എന്റെ കുട്ടികള്‍ക്കുവേണ്ടി എവിടുന്നൊക്കെയോ വായിച്ചെടുത്തതുമായ ഒരു കഥ കൂടി ഓര്‍മ്മ വരുന്നു. പറഞ്ഞോട്ടെ ഞാന്‍...

           പണ്ട് പണ്ട് ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ആറു കഴുതകളും. അവയില്‍ ഒരെണ്ണം ചത്തുപോയി. പിന്നെയുള്ള അഞ്ചു കഴുതകളില്‍ നാലെണ്ണവും നല്ല ചുണക്കുട്ടന്മാരായിരുന്നു, എന്നാല്‍ അഞ്ചാമനാകട്ടെ മഹാ മടിയനും അനുസരണയില്ലാത്തവനും ആയിരുന്നു. അതുകാരണം മറ്റു നാലുകഴുതകള്‍ക്കും വളരെക്കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വന്നു. അതിനാല്‍ പുതിയ ഒരു കഴുതയെക്കൂടെ വാങ്ങാന്‍ കൃഷിക്കാരന്‍ തീരുമാനിച്ചു.
          ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരു കഴുതയെ വില്‍ക്കാനുണ്ട് എന്നു കൃഷിക്കാരന്‍ അറിഞ്ഞു. അയാള്‍ അവിടെയെത്തി കഴുതയെക്കണ്ടു വിലയും ഉറപ്പിച്ചു. പക്ഷെ ഒരു വ്യവസ്ഥ - കഴുതയുടെ സ്വഭാവവും രീതികളും കൊള്ളാമോ എന്നു ഉറപ്പാക്കണം. അതിനായി കഴുത ഒരു ദിവസം കൃഷിക്കാരന്റെ കൂടെനില്‍ക്കണം. കഴുതയെ തൃപ്തിപ്പെട്ടെങ്കില്‍ കച്ചവടം നടക്കും. വില്പനക്കാരനും ആ വ്യവസ്ഥ സമ്മതിച്ചു.
             കൃഷിക്കാരന്‍ കഴുതയുമായി വീട്ടില്‍ എത്തി. ആ കഴുതയെ അയാള്‍ മറ്റു കഴുതകളോടൊപ്പം വിട്ടു. അദ്ധ്വാനികളായ കഴുതകള്‍ പണിയെടുത്തു കൊണ്ടിരിക്കയായിരുന്നു. എങ്കിലും നവാഗതനെ സ്വീകരിക്കാന്‍ അവര്‍ സമയം കണ്ടെത്തി, പക്ഷെ നവാഗതനു അവരെ അത്ര രസിച്ചില്ല.  അവരെ അവന്‍ പുഛത്തോടെ നോക്കി. അലസന്‍ കഴുത കുറേ മാറി ഒരു പണിയും ചെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. നവാഗതന്‍ ഉടന്‍ തന്നെ അലസന്‍ കഴുതയുടെ അടുത്തെത്തി, വേഗം തന്നെ അവര്‍ ചങ്ങാതികളും ആയി. വര്‍ഷങ്ങളായി പരിചയമുള്ള ചങ്ങാതിമാരെപ്പോലെ അവര്‍ സൊറ പറയുകയും ഉരുമ്മിനിന്നു സ്നേഹം പ്രകടിപ്പിക്കയും ചെയ്തു.


     കൃഷിക്കാരന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “ഈ കഴുതയെ എനിക്കു വേണ്ട“ ആയാള്‍ തീരുമാനിച്ചു. വൈകിയെങ്കിലും വാങ്ങിയ കഴുതയെ കെട്ടി വലിച്ചു കൊണ്ട് കൃഷിക്കാരന്‍ വില്പനക്കാരന്റെ അരികിലെത്തി. വില്പനക്കാരനു അത്ഭുതമായി. അയാള്‍ ചോദിച്ചു, “രണ്ടു ദിവസം നിരീക്ഷണം നടത്തണമെന്നല്ലേ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ‍.......?”
             “ഇവന്റെ കാര്യത്തില്‍ രണ്ടു ദിവസം ആവശ്യമായി വന്നില്ല, ചെന്നപാടെതന്നെ അവന്‍ അവന്റെ ശരിയായ സ്വഭാവം കാണിച്ചു. ഇവന്‍ ഒരു അലസന്‍ ആണ്.  ഇവന്‍ അലസനോടു കൂടിയതില്‍ നിന്നും എനിക്കത് മനസ്സിലായി. നിങ്ങളുടെ കഴുതയെ എനിക്കു വേണ്ട, മാത്രമല്ല നിങ്ങള്‍ ചോദിക്കുന്ന വിലയുടെ പകുതി വിലക്ക് ഇതു പോലെ ഒരു കഴുതയെ ഞാന്‍ നിങ്ങള്‍ക്ക് തരാം”. കൃഷിക്കാരന്‍ കഴുതയെ അവിടെ വിട്ട് തിരികെ പോയി.

ഇതിലെ ഗുണപാഠം എന്താണ് മക്കളേ?
            നമ്മുടെ കൂട്ടുകാരില്‍ നിന്നാണ് മറ്റുള്ളവര്‍ നമ്മെ അളക്കുന്നത്. ഒരേ സ്വഭാവഗുണം ഉള്ളവരാണ് ഒരുമിച്ചു കൂടുന്നത്.

ഈ കഴുതയെക്കുറിച്ച് കൂടുതല്‍ അറിയാന്‍   ദേ ഈ സമ്പാദ്യപ്പെട്ടി തുറന്ന് നോക്കിക്കേ....

  

18 comments:

  1. ഇതിലെ ഗുണപാഠം എന്താണ് മക്കളേ?
    നമ്മുടെ കൂട്ടുകാരില്‍ നിന്നാണ് മറ്റുള്ളവര്‍ നമ്മെ അളക്കുന്നത്.

    ReplyDelete
  2. നല്ല കഥ , ഇഷ്ട്ടമായി

    ReplyDelete
  3. കൊള്ളാം
    ഇതു തന്നെ അല്ലേ "കന്നു ചെന്നാല്‍ കന്നും കൂട്ടത്തില്‍" എന്നു പറയുന്നതും.

    Tell me who your friends are
    I will tell you who you are.
    എന്ന് ഒരു ചൊല്ലുണ്ടല്ലോ അതും ഈ കഴുതയുടെ സ്വഭാവത്തിനു ചേരുമല്ലേ?
    ചേരും പടിയേ ചേരുകയുള്ളു...

    ReplyDelete
  4. നന്നായി ഉഷശ്രീ- ഇനി കുറച്ച് നല്ല കൂട്ടുകാരെ സംഘടിപ്പിക്കണം!

    ReplyDelete
  5. ഒരു നല്ല, കുഞ്ഞ് കഥ, ഉഷാമ്മേ...

    ഈ കഴുതഇത്ര കേമനാണല്ലേ
    ... ആശംസകള്‍

    ReplyDelete
  6. നല്ല കഥ,ആശംസകൾ

    ReplyDelete
  7. cute one Amma...short n sweet...aa side kidannu chaadunna kutty ksheenichu kaanumallo...idakkoru break kodukkamme...

    ReplyDelete
  8. ഒരേ സ്വഭാവഗുണം ഉള്ളവരാണ് ഒരുമിച്ചു കൂടുന്നത്.

    ReplyDelete
  9. കണ്ടു ...മനനം ചെയ്തു ...ഉള്‍ക്കൊണ്ടു

    ReplyDelete
  10. >നമ്മുടെ കൂട്ടുകാരില്‍ നിന്നാണ് മറ്റുള്ളവര്‍ നമ്മെ അളക്കുന്നത് <

    സത്യം.

    ReplyDelete
  11. നല്ല കഥ. നല്ല ആശയം. നമ്മളും കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കണമെന്നും മനസ്സിലായി.

    ReplyDelete
  12. വളരെ നല്ല ഒരു ഗുണപാഠമാണ് കിലൂക്ക് കുഞ്ഞുങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തിരിക്കുന്നത്. ഈ കഥ ഞാന്‍ ആദ്യമായി കേള്‍ക്കുകയാ.

    ReplyDelete
  13. നന്നായി. സുഖം എന്താണ് എന്ന് നമ്മുടെ കുട്ടികളോട് ചോദിക്കൂ. അവർ പറയും വെറുതെയിരിക്കുക എന്ന്. അലസതയാണ് എറ്റവും നല്ല ഗുണം എന്ന് കരുതുന്ന ഒരു തലമുറയ്ക്ക് ഈ കഥ ദഹിക്കുമോ?

    ReplyDelete
  14. avyichu, nanma niranja gunapadamulla kadha ...... aashamsakal...........

    ReplyDelete